Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച് റെക്കോഡ് ഇട്ട താരം; 2010-ൽ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന്റെ ക്യാപ്റ്റൻ: 22 വർഷം നീണ്ട കരിയറിന് വിരാമമിട്ട് സ്പാനിഷ് ഇതിഹാസ താരം ഐകർ കസിയസ് വിരമിച്ചു

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച് റെക്കോഡ് ഇട്ട താരം; 2010-ൽ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന്റെ ക്യാപ്റ്റൻ: 22 വർഷം നീണ്ട കരിയറിന് വിരാമമിട്ട് സ്പാനിഷ് ഇതിഹാസ താരം ഐകർ കസിയസ് വിരമിച്ചു

സ്വന്തം ലേഖകൻ

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച് റെക്കോഡ് ഇട്ട സ്‌പെയിനിന്റെ ഇതിഹാസ താരം ഐകർ കസിയസ് വിരമിച്ചു. 22 വർഷം നീണ്ട കരിയറിന് വിരാമമിട്ടാണ് സ്‌പെയ്‌നിന്റെ ഗോൾ കീപ്പറായ കസിയസ് വിരമിക്കൽ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ട്വിറ്റിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയായിരുന്നു കസിയസിന്റെ വളർച്ച.

2010-ൽ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന്റെ ക്യാപ്റ്റനായിരുന്നു 39-കാരനായ കസിയസ്. 2008, 2012 വർഷങ്ങളിൽ യൂറോ കപ്പ് ജയിച്ച സ്പാനിഷ് ടീമിനെ നയിച്ചതും കസിയസായിരുന്നു. 2000 മുതൽ 2016 വരെ സ്പാനിഷ് ദേശീയ ടീമിനായി 167 മത്സരങ്ങൾ കളിച്ചു. 1999-ൽ 18-ാം വയസിൽ റയലിന്റെ സീനിയർ ടീമിൽ അരങ്ങേറിയ അദ്ദേഹം 2015 വരെ ക്ലബ്ബിൽ തുടർന്നു. റയലിനൊപ്പം 16 സീസണുകളിലായി 725 മത്സരങ്ങളിൽ ഗോൾവല കാത്ത കസിയസ് അഞ്ച് ലാ ലിഗാ കിരീടങ്ങളിലും മൂന്ന് ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും പങ്കാളിയായി.

ചാമ്പ്യൻസ് ലീഗിൽ 177 മത്സരങ്ങളാണ് കസിയസ് കളിച്ചത്. ഇതിൽ 150 മത്സരങ്ങളും റയലിന്റെ ജേഴ്‌സിലായിരുന്നു. 57 ക്ലീൻ ഷീറ്റുകളെന്ന റെക്കോഡും കസിയസിനുണ്ട്. റയൽ വിട്ട് 2015-ൽ അദ്ദേഹം പോർച്ചുഗീസ് ക്ലബ് പോർട്ടോയിലെത്തി. കഴിഞ്ഞ വർഷം പരിശീലനത്തിനിടെ ഹൃദയാഘാതമുണ്ടായ കസിയസ് 2019 ഏപ്രിൽ മുതൽ കളിക്കളത്തിൽ ഇറങ്ങിയിരുന്നില്ല. ഈ വർഷം ജൂലായിൽ അദ്ദേഹം പോർട്ടോ വിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP