Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാഗ അതിർത്തിയിൽ പോയി ഡാൻസ് കളിച്ച ആവേശം ഇന്നലെ എന്തേ കണ്ടില്ല? രോഹിതും കോലിയും `തല്ലിച്ചതച്ച` ഹസൻ അലിയെ രൂക്ഷമായി വിമർശിച്ച് ഷൊയിബ് അക്തർ; യുവ താരത്തിന്റെത് വളരെ മോശം ബൗളിങ്ങെന്നും അക്തർ; സർഫറാസ് തലച്ചോറില്ലാത്ത ക്യാപ്റ്റനെന്നും റാവൽപിണ്ടി എക്സ്‌പ്രസ്

വാഗ അതിർത്തിയിൽ പോയി ഡാൻസ് കളിച്ച ആവേശം ഇന്നലെ എന്തേ കണ്ടില്ല? രോഹിതും കോലിയും `തല്ലിച്ചതച്ച` ഹസൻ അലിയെ രൂക്ഷമായി വിമർശിച്ച് ഷൊയിബ് അക്തർ; യുവ താരത്തിന്റെത് വളരെ മോശം ബൗളിങ്ങെന്നും അക്തർ; സർഫറാസ് തലച്ചോറില്ലാത്ത ക്യാപ്റ്റനെന്നും റാവൽപിണ്ടി എക്സ്‌പ്രസ്

വേൾഡ്കപ്പ് ഡെസ്‌ക്

മാഞ്ചസ്റ്റർ: ഇന്ത്യ-പാക് മത്സരത്തിൽ വിജയിച്ച ടീം ഇന്ത്യയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരും രാഷ്ട്രീയക്കാരും എല്ലാവരും തന്നെ. എന്നാൽ അതിർത്തിക്ക് അപ്പുറത്ത് കാര്യങ്ങൾ അങ്ങനെയല്ല. ഇന്ത്യയോട് നാണംകെട്ട തോൽവി ഏറ്റ് വാങ്ങിയതിന് കടുത്ത വിമർശനങ്ങൾ നേരിടുകയാണ് പാക്കിസ്ഥാൻ ടീമും നായകനും എല്ലാം തന്നെ.കളിക്കളത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾക്കെതിരെ മുൻ താരങ്ങളടക്കം രംഗത്ത് വന്നു. ഇപ്പോൾ നായകൻ സർഫറാസിനെയും പേസർ ഹസൻ അലിയെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻതാരം ഷൊയിബ് അക്തർ.

വാഗാ അതിർത്തിയിൽ നൃത്തം ചെയ്യാൻ കാണിച്ച ആവേശം ഹസൻ അലിക്ക് എന്തുകൊണ്ടാണ് ഇന്നലെ മൈതാനത്ത് പുറത്തെടുക്കാനാകാത്തതെന്ന് അക്തർ പരിഹസിച്ചു. ഹസൻ അലി 2018ൽ വാഗാ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തെ നോക്കി നൃത്തം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അക്തറിന്റെ പരാമർശം. ഇന്ത്യ-പാക് മത്സരശേഷം തന്റെ യൂടൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സംസാരിക്കുകയായിരുന്നു റാവൽപിണ്ടി എക്സ്പ്രെസ്.

വാഗ അതിർത്തിയിൽ പോയി തുള്ളിച്ചാടാൻ ആവേശം കാണിച്ച ഹസൻ അലിക്ക് ക്രിക്കറ്റ് മൈതാനത്ത് പോരാട്ടവീര്യം പുറത്തെടുക്കാൻ കഴിഞ്ഞില്ല എന്ന് അക്തർ വിമർശിച്ചു. അദ്ദേഹത്തിന്റെ പല ബോളുകളും ഷോട്ട് പിച്ച് പന്തുകളായിരുന്നു. ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിക്കുന്ന വേഗതയോ സ്വിംഗോ അദ്ദേഹത്തിന്റെ പന്തുകൾക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല ഇന്ത്യൻ ലോകോത്തര ബാറ്റിങ് നിരയുള്ള ഇന്ത്യക്കെതിരെ രോഹിത്തിന്റെയോ കോലിയുടേയോ വീക്ക് പോയിന്റിൽ പന്തെറിയാനും ഹസൻ ഉൾപ്പടെ ആർക്കും കഴിഞ്ഞില്ല എന്നും അക്തർ പറഞ്ഞു.

തലച്ചോറില്ലാത്ത ക്യാപ്റ്റൻ എന്നാണ് അക്തർ സർഫറാസിനെ വിശേപ്പിച്ചത്. സർഫറാസിന് എങ്ങനെ ഇങ്ങനെ ബുദ്ധിയില്ലാതെ പെരുമാറാൻ സാധിക്കുന്നു എന്ന മനസിലാകുന്നില്ല. നമുക്ക് നന്നായി ചെയ്‌സ് ചെയ്യാൻ സാധിക്കില്ല എന്ന് എന്തുകൊണ്ട് അദ്ദേഹം മറന്നു പോയി. ടോസ് ലഭിച്ചപ്പോൾ കൈയിൽ വന്ന മത്സരം ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് സർഫറാസ് കളഞ്ഞ് കുളിച്ചുവെന്നും അക്തർ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP