Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആ റിക്കോർഡ് സച്ചിന്റേയും ഗാംഗുലിയുടേയും പേരിൽ തന്നെ തുടരും; ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും അധികം സെഞ്ചുറി നേടി കളിക്കാരെന്ന നേട്ടം തകർക്കാൻ ഇത്തവണ ശിഖർ ധവാന് കഴിയില്ല; ഓസ്‌ട്രേലിയയ്‌ക്കെതിരെ കൈവിരലിലെ നീര് വകവയ്ക്കാതെ ബാറ്റ് വീശിയ ഇന്ത്യൻ ഓപ്പണറുടെ പരിക്ക് ഗുരുതരം; മൂന്നാഴ്ചത്തേക്ക് ധവാന് കളിക്കാനാവില്ല; പുതിയ ഓപ്പണറെ കണ്ടെത്തേണ്ട തലവേദനയിലേക്ക് ഇന്ത്യൻ ടീം മാനേജ്‌മെന്റ്; കപ്പിൽ മുത്തമിടാനാഗ്രഹിക്കുന്ന ടീം ഇന്ത്യ നേരിടുന്നത് കടുത്ത വെല്ലുവിളി

ആ റിക്കോർഡ് സച്ചിന്റേയും ഗാംഗുലിയുടേയും പേരിൽ തന്നെ തുടരും; ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും അധികം സെഞ്ചുറി നേടി കളിക്കാരെന്ന നേട്ടം തകർക്കാൻ ഇത്തവണ ശിഖർ ധവാന് കഴിയില്ല; ഓസ്‌ട്രേലിയയ്‌ക്കെതിരെ കൈവിരലിലെ നീര് വകവയ്ക്കാതെ ബാറ്റ് വീശിയ ഇന്ത്യൻ ഓപ്പണറുടെ പരിക്ക് ഗുരുതരം; മൂന്നാഴ്ചത്തേക്ക് ധവാന് കളിക്കാനാവില്ല; പുതിയ ഓപ്പണറെ കണ്ടെത്തേണ്ട തലവേദനയിലേക്ക് ഇന്ത്യൻ ടീം മാനേജ്‌മെന്റ്; കപ്പിൽ മുത്തമിടാനാഗ്രഹിക്കുന്ന ടീം ഇന്ത്യ നേരിടുന്നത് കടുത്ത വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുന്ന ടീം ഇന്ത്യയ്ക്ക് ഓപ്പണർ ശിഖർ ധവാന്റെ പരിക്ക് തലവേദനയായി. ഇനി ഈ ലോകകപ്പിൽ ധവാന് കളിക്കാനാകില്ല. പരിക്കിന് മൂന്നാഴ്ചത്തെ വിശ്രമാണ് ഡോക്ടർമാർ വിധിച്ചത്. ഇതോടെ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ പുതിയ താരത്തെ ടീം മാനേജ്‌മെന്റിന് കണ്ടെത്തേണ്ടിവരും.

ഓസീസിനെതിരേ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിലാണ് താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റത്. നഥാൻ കോൾട്ടർ നൈലിന്റെ പന്തുകൊണ്ട ധവാന്റെ വിരൽ നീരുവന്ന് വീർത്തിരുന്നു. താരത്തെ ഇന്ന് സ്‌കാനിങ്ങിന് വിധേയമാക്കി. ഇതോടെയാണ് പരിക്കിന്റെ ഗുരുതരാവസ്ഥ വ്യക്തമായത്. പന്ത് തട്ടിയ ശേഷവും ഓസീസിനെതിരേ ബാറ്റിങ് തുടർന്ന ധവാൻ 109 പന്തുകളിൽ നിന്ന് 117 റൺസെടുത്താണ് പുറത്തായത്. പിന്നീട് ധവാൻ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം ഫീൽഡ് ചെയ്യാൻ കളത്തിലിറങ്ങിയത്.

വിരലിന്റെ സ്‌കാനിങ് റിപ്പോർട്ട് വന്ന ശേഷമേ ന്യൂസിലാൻഡിനെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ ധവാൻ കളിക്കുമോ എന്ന കാര്യം വ്യക്തമാകൂ. ധവാൻ കളിക്കാതിരുന്നാൽ ലോകേഷ് രാഹുൽ ഓപ്പണർ സ്ഥാനത്ത് എത്തിയേക്കും. വിജയ് ശങ്കറിനോ ദിനേഷ് കാർത്തിക്കിനോ ടീമിൽ അവസരം ലഭിക്കുകയും ചെയ്യും. രാഹുൽ ഓപ്പൺ ചെയ്യാനാണ് ശ്രമം.

നേരത്തെ തന്റെ ഒരു റെക്കോർഡ് ധവാൻ തകർക്കണമെന്ന ആഗ്രഹം സച്ചൻ തെണ്ടുൽക്കർ പങ്കുവച്ചിരുന്നു. ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും അധികം സെഞ്ചുറി നേടി കളിക്കാരെന്ന റെക്കോർഡ് സച്ചിനും സൗരവ് ഗാംഗുലിയും പങ്കിടുന്നതാണ്. ഏഴു വീതം സെഞ്ചുറികളാണ് ഇരുവരും നേടിയിരിക്കുന്നത്. ആ റെക്കോർഡ് ഇത്തവണ ഇന്ത്യൻ ഓപ്പണറായ ശിഖർ ധവാൻ തകർക്കണമെന്ന് സച്ചിൻ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെയുള്ള സെഞ്ചുറിയോടെ ഐസിസി ടൂർണമെന്റുകളിൽ ധവാന്റെ ശതകങ്ങളുടെ എണ്ണം ആറായി. ഇപ്പോൾ റിക്കി പോണ്ടിംഗിനും കുമാർ സംഗക്കാരയ്ക്കും ഒപ്പമാണ് ധവാൻ. ഈ റിക്കോർഡ് തകർക്കൽ പ്രതീക്ഷയും തെറ്റുകയാണ്.

2015 ലോകകപ്പ്, രണ്ട് ചാമ്പ്യൻസ് ട്രോഫി എന്നീ ടൂർണമെന്റുളിലേത് ഉൾപ്പെടെയാണ് ധവാന്റെ ആറ് സെഞ്ചുറിയുടെ അപൂർവ്വ നേട്ടം. ശിഖർ ഈ ലോകകപ്പിൽ തന്നെ സെഞ്ചുറികളുടെ ആ റെക്കോർഡ് തകർക്കട്ടെയെന്ന സച്ചിന്റെ ആശംസ വെറുതെയാവുകയാണ്. ഓസീസിനെതിരേ തകർപ്പൻ സെഞ്ചുറിയിലൂടെ ഇന്ത്യയ്ക്ക് ജയമൊരുക്കിയ ധവാന്റെ പരിക്ക് ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയാണ്. ധവാൻ കളിക്കാതിരുന്നാൽ രോഹിത് ശർമയ്ക്ക് പുതിയ ഓപ്പണിങ് ജോഡിയെ കണ്ടെത്തേണ്ടി വരുന്നതാണ് ടീം മാനേജ്‌മെന്റിനെ കുഴയ്ക്കുന്നത്. പരിശീലന മത്സരത്തിൽ നാലാം നമ്പറിൽ തിളങ്ങിയ കെ.എൽ.രാഹുലിനെ ഓപ്പണറാക്കേണ്ട സ്ഥിതിയുണ്ടാകും. രാഹുലിന്റെ ഫോമിൽ ആശങ്കയും ഉണ്ട്. ഓരോ മത്സരവും നിർണ്ണായകമായതിനാൽ ഇത് ഇന്ത്യയുടെ സാധ്യതയെ പോലും ബാധിച്ചേക്കും.

ശിഖർ ധവാന് ഇംഗ്ലണ്ട് ഭാഗ്യവേദിയാണ്. 2017-ലെ ചാമ്പ്യൻസ് ട്രോഫിയിൽത്തന്നെ അക്കാര്യം വ്യക്തമാവുകയും ചെയ്തു. ഫോം വീണ്ടെടുക്കാൻ വിഷമിച്ച ധവാനെ, ഇടംകൈ കൊണ്ടുള്ള മനോഹരമായ സ്ട്രോക്കുകളിലേക്ക് ഇംഗ്ലണ്ടിലെ ഭാഗ്യവേദികളിലൊന്ന് തിരിച്ചുകൊണ്ടുവരികയും ചെയ്തു. കെന്നിങ്ടൺ ഓവലിൽ ഓസ്ട്രേലിയക്കെതിരേ ധവാൻ നേടിയ സെഞ്ചുറി, അദ്ദേഹത്തിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കുകൂടി വലിയ ആശ്വാസമായി മാറി. അതുകൊണ്ട് തന്നെ കപ്പുയർത്താൻ ആഗ്രിച്ച ടീം ഇന്ത്യയുടെ പ്രധാന പ്രതീക്ഷയായിരുന്നു ധവാൻ.

കഴിഞ്ഞ ഒമ്പത് മത്സരമായി ധവാൻ വലിയ ഫോമിലായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ ഇക്കൊല്ലം മാർച്ചിൽ മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരേ തന്നെ നേടിയ 143 റൺസാണ് ശിഖറിന്റെ ഇതിന് മുമ്പത്തെ മികച്ച പ്രകടനം. അതിനുശേഷം സന്നാഹ മത്സരങ്ങളടക്കം ഒമ്പത് മത്സരങ്ങളിൽ കാര്യമായ സ്‌കോർ ഈ ഇടംകൈയൻ ബാറ്റ്സ്മാനിൽനിന്നുണ്ടായില്ല. ശിഖർ ധവാന് പകരം ഓപ്പണിങ്ങിൽ മറ്റൊരാളെ പരീക്ഷിക്കണമെന്ന നിർദ്ദേശം പോലും വിമർശകർ ഉന്നയിച്ചിരുന്നു. ആ വിമർശനങ്ങളൊക്കെ അടക്കുന്നതായിരുന്നു ഓസീസിനെതിരായ ഇന്നിങ്‌സ്

ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ സുവർണകാലമായി വിശേഷിപ്പിക്കുന്നത് ഫാബ് ഫോറിന്റെ കാലമാണ്. സച്ചിൻ, സെവാഗ് ഓപ്പണർമാരും മൂന്നാം നമ്പറിൽ രാഹുൽ ദ്രാവിഡും ചേർന്ന കാലം. സൗരവ് ഗാംഗുലിയെന്ന നാലാമൻ കൂടി ചേരുമ്പോൾ അത് വിജയഫോർമുലയായി മാറുമായിരുന്നു. എത്രയോ കൂട്ടുകെട്ടുകൾ, എത്രയോ മത്സരങ്ങൾ വിജയിപ്പിച്ച സംഘമായിരുന്നു അത്. അത്തരമൊരു കാലത്തേക്കുള്ള മടങ്ങിപ്പോക്കിലാണ് ഇപ്പോൾ ടീം ഇന്ത്യ എന്ന വിലയിരുത്തലുമെത്തി. ഓപ്പണിങ്ങിൽ രോഹിതും ധവാനും. മൂന്നാമനായി ക്യാപ്റ്റൻ വിരാട് കോലി. ബിഗ് ത്രീയുടെ കാര്യത്തിൽ സംശയമില്ലെങ്കിലും, നാലാമനാര് എന്ന ചോദ്യം അവശേഷിക്കുന്നു. ഇതിനൊപ്പമാണ് ധവാന്റെ പരിക്കും ടീം ഇന്ത്യയ്ക്ക് വിനയാകുന്നത്.

സുസ്ഥിരമാണ് ഇന്ത്യൻ ബാറ്റിങ് നിര. അതുകൊണ്ടുതന്നെയാണ് ആദ്യ പവർപ്ലേയിൽ റണ്ണൊഴുക്ക് കുറഞ്ഞപ്പോഴും ടീം പരിഭ്രാന്തരാകാതിരുന്നത്. ഓസീസിനെതിരെ ആദ്യ പത്തോവറിൽ 40 റൺസ് മാത്രം സ്‌കോർ ചെയ്ത ടീമാണ് പിന്നീടുള്ള 40 ഓവറിൽ 312 റൺസടിച്ചതെന്ന് ഓർക്കണം. നിലയുറപ്പിക്കുകയെന്നതായിരുന്നു ഇന്ത്യയുടെ തന്ത്രം. ഓസ്ട്രേലിയൻ പേസ് ബൗളർമാരുടെ, പ്രത്യേകിച്ച് മിച്ചൽ സ്റ്റാർക്കിനെപ്പോലുള്ളവരുടെ മൂർച്ച കുറയുന്നതുവരെ രോഹിതും ധവാനും കോട്ടകാത്തു. പഴുതുകൾ വന്നുതുടങ്ങിയതുമുതൽ അവരത് മുതലാക്കിത്തുടങ്ങുകയും ചെയ്തു.

ഓസ്ട്രേലിയക്കെതിരേ ലോകകപ്പിൽ ഒരു ടീം 350-ലേറെ റൺസ് കുറിക്കുന്നത് ആദ്യമായിട്ടായിരുന്നു. നിലവിലെ ജേതാക്കൾക്കെതിരേ നേടിയ 36 റൺസ് വിജയം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതുമായി 127 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ സ്‌കോറിലേക്ക് നയിച്ചത്. ഓസ്ട്രേലിയക്കെതിരെ ഒരു ടീം ഓപ്പണിങ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത് ലോകകപ്പ് ചരിത്രത്തിൽ മൂന്നാം തവണ മാത്രമാണ്. അതും 87 മത്സരങ്ങൾക്കിടെ.

ഇംഗ്ലണ്ടിൽ ധവാൻ ഇന്ത്യയുടെ ഭാഗ്യതാരമാകുമെന്ന വിലയിരുത്തലും ഇതോടെ സജീവമായി. ഈ പ്രതീക്ഷയാണ് തകരുന്നത്. 2013-ൽ ഇംഗ്ലണ്ടിൽ ചാമ്പ്യൻസ് ട്രോഫി നടന്നപ്പോൽ ഇന്ത്യക്ക് കിരീടം നേടിത്തരുന്നതിൽ നിർണായക പങ്ക് വഹിച്ചത് ധവാനായിരുന്നു. ടൂർണമെന്റിന്റെ താരമായും ധവാൻ മാറി. 2017-ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ധവാനായിരുന്നു ടീമിന്റെ ടൂർണമെന്റിലെ ടോപ്സ്‌കോറർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP