Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസീസ് പേസറുടെ ബൗൺസറിൽ തകർന്നത് ശിഖർ ധവാന്റെ ലോകകപ്പ് സ്വപ്‌നം; ഇടത്തെ കൈയിലെ തള്ളവിരലിനുണ്ടായ പരിക്ക് ഭേദമാകാൻ കാലതാമസം; ധവാനെ ടീമിൽ നിന്ന് ഒഴിവാക്കി; പകരക്കാരനാവുക റിഷഭ് പന്ത്

ഓസീസ് പേസറുടെ ബൗൺസറിൽ തകർന്നത് ശിഖർ ധവാന്റെ ലോകകപ്പ് സ്വപ്‌നം; ഇടത്തെ കൈയിലെ തള്ളവിരലിനുണ്ടായ പരിക്ക് ഭേദമാകാൻ കാലതാമസം; ധവാനെ ടീമിൽ നിന്ന് ഒഴിവാക്കി; പകരക്കാരനാവുക റിഷഭ് പന്ത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകകപ്പിൽ കളിക്കിടെ പരിക്കേറ്റ ശിഖർ ധവാൻ പുറത്തായി. റിഷഭ് പന്ത് പകരക്കാരനായി ടീമിലെത്തും. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ പേസർ നാഥാൻ കോൾട്ടർ നില്ലിന്റെ ബൗൺസർ കൊണ്ടാണ് ധവാന്റെ ഇടത്തേ കൈയിലെ തള്ളവിരലിലിന് പരിക്കേറ്റത്. തുടർന്ന് നടത്തിയ സ്‌കാനിംഗിൽ ധവാന്റെ വിരലിന് നേരിയ പൊട്ടലുണ്ടെന്ന് വ്യക്തമായി. കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണ്. അവശേഷിക്കുന്ന മത്സരങ്ങൾ കഴിയും മുമ്പ് ധവാന്റെ പരിക്ക് ഭേദമാകില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ധവാനെ ഒഴിവാക്കിയത്.

വിലയേറിയ താരമായ ധവാൻ സുഖം പ്രാപിച്ചാൽ, ടീമിൽ തുടരാൻ അനുവദിക്കുമെന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെ നിലപാട്. എന്നാൽ, ധവാന്റെ പരിക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് വ്യക്തമായി. റിഷഭ് പന്ത് നേരത്തെ തന്നെ ധവാന് പകരം ലണ്ടനിൽ എത്തിയിരുന്നു. പാക്കിസ്ഥാനുമായുള്ള മത്സരത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം എത്തിയത്.

ലോകകപ്പിൽ കിരീട പ്രതീക്ഷയുമായെത്തിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു ഓപ്പണർ ശിഖർ ധവാന്റെ പരിക്ക്. ജൂലായ് 2ന് ബംഗ്ലാദേശിനെതിരെയോ 6 ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലേക്കോ ധവാനെ പരിഗണിക്കാൻ കഴിയുമെന്നാണ് നേരത്തെ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, അത് സാധ്യമാവില്ലെന്ന് വ്യക്തമായി. ധവാന്റെ അഭാവത്തിൽ കെ.എൽ. രാഹുൽ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണറാകാനാണ് സാധ്യത.ഐ.സി.സി യുടെ ടൂർണമെന്റുകളിൽ മികച്ച റെക്കാഡുള്ള ധവാൻ കഴിഞ്ഞ മത്സരത്തിൽ ആസ്‌ട്രേലിയക്കെതിരെ സെഞ്ചറിയുമായി ഇന്ത്യയുടെ വിജശില്പിയായിരുന്നു. പരിക്കേറ്റിട്ടും അത് വകവയ്ക്കാതെ ബാറ്റിങ് തുടർന്നാണ് ധവാൻ 117 റൺസുമായി കളിയിലെ താരമായത്. എന്നാൽ ഓസ്‌ട്രേലിയ ബാറ്റിംഗിനിറങ്ങിയപ്പോൾ ധവാൻ ഫീൽഡിംഗിന് ഇറങ്ങിയില്ല. ജഡേജയാണ് അമ്പതോവറും ധവാന് പകരം ഫീൽഡ് ചെയ്തത്. ഫോം വീണ്ടെടുത്ത ധവാന് പറ്റിയ അപ്രതീക്ഷിത പരിക്ക് ഇന്ത്യൻ ടീമിനെയും ആരാധകരെയും നിരാശയിൽ ആഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP