Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിക്കേറ്റ ധവാന് പകരക്കാരനെ പ്രഖ്യാപിച്ചില്ലെങ്കിലും ടീമിനൊപ്പം ചേരാൻ പന്ത് ഇംഗ്ലണ്ടിലേക്ക്; ഓപ്പണിങ് സ്ലോട്ടിൽ കെഎൽ രാഹുൽ രോഹിത്തിന്റെ പുതിയ കൂട്ടുകാരൻ; റായുഡുവിനെ മറികടന്ന് പന്ത് പോകുന്നത് ഇടങ്കയ്യൻ എന്ന ആനുകൂല്യത്താൽ; വിദഗ്ധ പരിശോധനയ്ക്ക് ധവാൻ ലീഡ്‌സിൽ; ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് ഓപ്പണർ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ ടീം മാനേജ്‌മെന്റ്

പരിക്കേറ്റ ധവാന് പകരക്കാരനെ പ്രഖ്യാപിച്ചില്ലെങ്കിലും ടീമിനൊപ്പം ചേരാൻ പന്ത് ഇംഗ്ലണ്ടിലേക്ക്; ഓപ്പണിങ് സ്ലോട്ടിൽ കെഎൽ രാഹുൽ രോഹിത്തിന്റെ പുതിയ കൂട്ടുകാരൻ; റായുഡുവിനെ മറികടന്ന് പന്ത് പോകുന്നത് ഇടങ്കയ്യൻ എന്ന ആനുകൂല്യത്താൽ; വിദഗ്ധ പരിശോധനയ്ക്ക് ധവാൻ ലീഡ്‌സിൽ; ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് ഓപ്പണർ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ ടീം മാനേജ്‌മെന്റ്

വേൾഡ്കപ്പ് ഡെസ്‌ക്

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ടീമിനൊപ്പം ഇംഗ്ലണ്ടിൽ തുടരുമെങ്കിലും പകരക്കാരനായി ഋഷഭ് പന്ത് ഈ ആഴ്ച തന്നെ ഇംഗ്ലണ്ടിലേക്ക് പോകും. എന്നാൽ ധവാന് പകരക്കാരനയിട്ടാണ് പന്ത് പോകുന്നത് എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല. ഇടത് കൈയിലെ തള്ളവിരലിന് പരിക്കേറ്റ ധവാന് മൂന്നാഴ്ചത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഏപ്രിലിൽ ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഞ്ച് സ്റ്റാൻഡ്‌ബൈ പ്ലെയേഴ്‌സിനേയും ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. പന്തിന് പുറമെ അമ്പട്ടി റായുഡു, നവ്ദീപ് സെയ്‌നി, ഇഷാന്ത് ശർമ്മ അക്‌സർ പട്ടേൽ എന്നിവരും സ്റ്റാൻഡ്‌ബൈ ലിസ്റ്റിൽ ഉണ്ട്.

ഇന്ത്യയുടെ ആദ്യ സ്‌ക്വാഡിലെ ഏക ഇടങ്കൈൻ ബാറ്റ്‌സ്മാനാണ് ശിഖർ ധവാൻ. താരത്തിന് പരിക്കേറ്റപ്പോൾ ഋഷഭ് പന്തിന് സ്ഥാനം ലഭിക്കുന്നത് ഇടങ്കൈയനാണ് എന്നത് കൂടി പരിഗണിച്ച് തന്നെയാണ്. ധവാന് പരിക്ക് പറ്റിയതിനെ തുടർന്ന് ലോകേഷ രാഹുലായിരിക്കും രോഹിത് ശർമ്മയ്ക്ക് ഒപ്പം ഇന്ത്യൻ ഇന്നിങ്‌സ് തുറക്കുക. രോഹിതിനും ധവാനും പുറമെ മൂന്നാം ഓപ്പണായിട്ടാണ് രാഹുൽ ടീമിൽ ഇടം നേടിയത് എങ്കിലും നാലാം നമ്പറിലായിരുന്നു ബാറ്റ് ചെയ്തത്. സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഈ പൊസിഷനിൽ സെഞ്ച്വറി നേടിയതാണ് കർണാടക താരത്തിന് തുണയായത്.

ടീമിൽ റൈറ്റ് ഹാൻഡേഴ്‌സ് മാത്രമാകുമ്പോൾ ലെഗ് സ്പിന്നർമാർ ടാർഗറ്റ് ചെയ്യാനുള്ള സാധ്യതയ്ക്ക് ഇന്ത്യൻ മറുപടിയായിരുന്നു ധവാൻ. ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിൽ ആദം സാംബയുടെ റിഥം തെറ്റിക്കുന്നതിന് ധവാന്റെ സാന്നിധ്യം സഹായകമായിരുന്നു. ലോകകപ്പ് ടീമിനൊപ്പം ചേരുന്ന ഋഷഭ് പന്ത് ആകട്ടെ ഇത് വരെ 5 ഏകദിനങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ബാറ്റിങ് ശരാശരി വെറും 23.25 മാത്രവും. ടെസ്റ്റിൽ മികച്ച ഇന്നിങ്‌സുകൾ ഏകദിന ശൈലിയിൽ തന്നെ കളിച്ചിട്ടുണ്ടെങ്കിലും ഏകദിന ടി20 ടീമുകളുടെ ഭാഗമായപ്പോൾ ഇത് ആവർത്തിക്കാൻ കഴിയാത്തത് ആണ് പന്തിന് പകരം അനുഭവ സമ്പത്തുള്ള ദിനേശ് കാർത്തിക്കിന് അവസരം നൽകാൻ സെലക്ടർമാർ തീരുമാനിച്ചതിന് പിന്നിൽ.

അതോടൊപ്പം തന്നെ പന്ത് ാണെങ്കിലും കാർത്തിക് ആണെങ്കിലും അന്തിമ ടീമിൽ കയറിപ്പറ്റണമെങ്കിൽ ധോണിക്ക് പരിക്ക് പറ്റണം. അപ്പോൾ അതവ പരിക്ക് പറ്റുന്നത് പ്രധാനപ്പെട്ട ഒരു മത്സരത്തിൽ ആണെങ്കിൽ അനുഭവ സമ്പത്ത് വലിയ ഉപകാരമാകും എന്ന ഘടകമാണ് കാർത്തികിന് തുണയായത്. ഇല്ലായിരുന്നുവെങ്കിൽ രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് തന്നെ എത്തുമായിരുന്നു. ഋഷഭ് ഇംഗ്ലണ്ടിലേക്ക് പോകുമെങ്കിലും ധവാൻ നാട്ടിലേക്ക് മടങ്ങില്ല. വിദഗ്ധമായ പരിശോധനയ്ക്ക് ധവാനെ കൊണ്ട് പോകും. ന്യൂസിലാൻഡ് പാക്കിസ്ഥാൻ എന്നിവർക്ക് എതിരെയുള്ള മത്സരങ്ങൾ കഴിഞ്ഞാൽ പിന്നെ ഉള്ളത് വിൻഡീസിനും അഫ്ഗാനും എതിരെയാണ്. ഈ മത്സരങ്ങളിൽ ഇന്ത്യക്ക് ധവാന്റെ അഭാവം ദോഷം ചെയ്യില്ല.

ശിഖർ ധവാന്റെ പരിക്ക് ഭേദമായി ഇംഗ്ലണ്ടിനെതിരെ ജൂൺ 30ന് നടക്കുന്ന മത്സരത്തിൽ തിരിച്ചെത്തും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം ബംഗ്ലാദേശ് ശ്രീലങ്ക എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ സെമിക്ക് മുൻപ് ധവാൻ പരിക്ക് ഭേദമായി എത്തും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതും. ലീഡ്‌സിൽ ധവാനെ പരിശോധിച്ച സംഘം പറയുന്നത് ഈ മാസം അവസാനത്തോടെ താരത്തിന് മടങ്ങിയെത്താൻ കഴിയും എന്ന് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP