Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വരിഞ്ഞുമുറുക്കിയ അഫ്ഗാൻ പടയുടെ പിടിയിൽ നിന്നും ശ്വാസത്തിനായി അവസാന ഓവർ വരെ പോരാട്ടം; ചുണക്കുട്ടനായി ഇമാദ് വാസിം ചങ്കുറപ്പ് കാട്ടിയതോടെ സെമിയിലേക്കുള്ള യാത്ര തുടർന്ന് പാക്കിസ്ഥാൻ; വാസിം താരമായ മാച്ചിൽ അഫ്ഗാനിസ്ഥാനെതിരെ മൂന്നുവിക്കറ്റ് ജയം; ഒൻപത് പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്ത്

വരിഞ്ഞുമുറുക്കിയ അഫ്ഗാൻ പടയുടെ പിടിയിൽ നിന്നും ശ്വാസത്തിനായി അവസാന ഓവർ വരെ പോരാട്ടം; ചുണക്കുട്ടനായി ഇമാദ് വാസിം ചങ്കുറപ്പ് കാട്ടിയതോടെ സെമിയിലേക്കുള്ള യാത്ര തുടർന്ന്  പാക്കിസ്ഥാൻ; വാസിം താരമായ മാച്ചിൽ അഫ്ഗാനിസ്ഥാനെതിരെ മൂന്നുവിക്കറ്റ് ജയം; ഒൻപത് പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്ത്

മറുനാടൻ ഡെസ്‌ക്‌

ലീഡ്‌സ്: പഴി ചാരലുകളെയും സമ്മർദ്ദങ്ങളെയും പാക്കിസ്ഥാൻ ഒരിക്കൽ കൂടി അതിജീവിച്ചതോടെ സെമിയിലേക്ക് ഒരുചുവട് കൂടി വച്ചു. അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് 227 റൺസിൽ ഒതുക്കിയെങ്കിലും പാക്കിസ്ഥാന്റെ തുടക്കം മോശമായിരുന്നു. പൊരുതിക്കയറി ഏഴ് വിക്കറ്റ് നഷ്ടത്തിൽ രണ്ട് ബോൾ ബാക്കി നിൽക്കെ പാക്കിസ്ഥാൻ ജയിച്ചുകയറി. പാക്കിസ്ഥാനെ പിടിച്ചുകെട്ടിയ ബോളിങ്ങിലൂടെ അഫ്ഗാൻ താരങ്ങൾ വിതച്ച ആവേശം അവസാന ഓവറോളം നീണ്ടു. 49 റൺസുമായി പുറത്താകാതെ നിന്ന് ഇമാദ് വാസിമാണ് കളിയിലെ താരം.

ഇന്നിങ്‌സിന്റെ രണ്ടാം പന്തിൽ ഓപ്പണർ ഫക്തർ സമനെ പാക്കിസ്ഥാന് നഷ്ടമായി. ഇമാമുൾ ഹദും ബാബർ അസമും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും, മുഹമ്മദ് നബി അഫ്ഗാനിസ്ഥാനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇമാമിന്റെയും ബാബറിന്റെയും വിക്കറ്റുകൾ പിഴുതെറിഞ്ഞതോടെ വീണ്ടും സമ്മർദ്ദമായി. 35 പന്തിൽ 19 റൺസെടുത്ത് മുഹമ്മദ് ഹഫീസ് പുറത്തായി. മുജിബുർ റഹ്മാന്റെ പന്തിൽ ഹഷ്മത്തുള്ള ഷാഹിദിക്കു ക്യാച്ച് നൽകിയാണ് ഹഫിസ് പുറത്തായത്. 57 പന്തിൽ 27 റൺ നേടിയ ഹാരിസ് സൊഹൈലിനെ റാഷിദ് ഖാൻ പുറത്താക്കി. സർഫറാസ് അഹമ്മദ് 22 പന്തിൽ 18 റൺസും ഷദാബ് ഖാൻ 17 പന്തിൽ 11 റൺസും നേടി പുറത്തായി. 49 റൺസുമായി ഇമാദ് വാസിമും 14 റൺസുമായി വഹാബ് റിയാസും പുറത്താകാതെ നിന്നു.

അഫ്ഗാനിസ്താന് വേണ്ടി 10 ഓവറിൽ 34 റൺസ് വഴങ്ങി മുജീബ് ഉർ റഹ്മാൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 10 ഓവറിൽ 23 റൺസ് വഴങ്ങി മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്‌ത്തി. റാഷിദ് ഖാൻ ഒരു വിക്കറ്റ് എടുത്തു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എടുത്തു. ഒറ്റ അർധ സെഞ്ചുറി പോലും പിറക്കാതെ പോയ അഫ്ഗാൻ ഇന്നിങ്സിൽ 42 റൺസ് വീതം നേടിയ അഫ്ഗർ അഫ്ഗാൻ, നജീബുള്ള സദ്രാൻ എന്നിവരാണ് ടോപ് സ്‌കോറർമാർ.

എട്ടു മൽസരങ്ങളിൽനിന്ന് നാലാം ജയം കുറിച്ച പാക്കിസ്ഥാൻ ഒൻപതു പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി. ഇതുവരെ ഒരു കളിപോലും ജയിക്കാനാവാതെ അഫ്ഗാൻ അവസാന സ്ഥാനത്തു തന്നെ തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP