Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`ഞങ്ങളുടെ അയൽക്കാരായ ഇന്ത്യ ഇന്ന് ജയിക്കണേ ദൈവങ്ങളേ`; വഴിമുടക്കികളായി നിൽക്കുന്ന ഇംഗ്ലണ്ടിനെ ഫിനിഷ് ചെയ്യ് ചേട്ടന്മാരെ എന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ; ചരിത്രത്തിലാദ്യമായി പാക് ജനത ഇന്ത്യൻ ജയത്തിനായി പ്രാർത്ഥിക്കുന്നത് ലോകകപ്പിൽ ആയുസ്സ് നീട്ടിയെടുക്കാൻ; ഇന്ത്യ തോറ്റാൽ പാക്കിസ്ഥാന് പെട്ടിയെടുത്ത് വീട്ടിൽ പോകാം; ജയിച്ചു വരാൻ ഇന്ത്യക്ക് ആശംസ നേരുമ്പഴും മനഃപൂർവ്വം തോറ്റുകൊടുക്കുമെന്നും പാക് മുൻ താരങ്ങളുടെ ആശങ്ക

`ഞങ്ങളുടെ അയൽക്കാരായ ഇന്ത്യ ഇന്ന് ജയിക്കണേ ദൈവങ്ങളേ`; വഴിമുടക്കികളായി നിൽക്കുന്ന ഇംഗ്ലണ്ടിനെ ഫിനിഷ് ചെയ്യ് ചേട്ടന്മാരെ എന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ; ചരിത്രത്തിലാദ്യമായി പാക് ജനത ഇന്ത്യൻ ജയത്തിനായി പ്രാർത്ഥിക്കുന്നത് ലോകകപ്പിൽ ആയുസ്സ് നീട്ടിയെടുക്കാൻ; ഇന്ത്യ തോറ്റാൽ പാക്കിസ്ഥാന് പെട്ടിയെടുത്ത് വീട്ടിൽ പോകാം; ജയിച്ചു വരാൻ ഇന്ത്യക്ക് ആശംസ നേരുമ്പഴും മനഃപൂർവ്വം തോറ്റുകൊടുക്കുമെന്നും പാക് മുൻ താരങ്ങളുടെ ആശങ്ക

വേൾഡ്കപ്പ് ഡെസ്‌ക്‌

എഡ്ജ്ബാസ്റ്റൺ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ എന്നല്ല ഇരു രാജ്യങ്ങളുടെ ക്രിക്കറ്റ് ടീമുകൾ ആരോട് ഏറ്റുമുട്ടിയാലും ഇന്ത്യ തോക്കണം എന്ന് പാക്കിസ്ഥാനും പാക്കിസ്ഥാൻ തോൽക്കണം എന്ന് ഇന്ത്യക്കാരു ആഗ്രഹിക്കാറുണ്ട്. അത് ഒരു പുതിയ സംഭവമല്ല. എ്‌നാൽ 2019 ക്രിക്കറ്റ് ലോകകപ്പിൽ എഡ്ജ്ബാസ്റ്റണിൽ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ ലോകത്തെ എല്ലാ പാക് ആരാധകരും ആഗ്രഹിക്കുക ഇന്ത്യ ഇംഗ്ലണ്ടിനെ തകർക്കണെ എന്നായിരിക്കും. അയൽ രാജ്യത്തോടുള്ള സ്‌നേഹം കൊണ്ട് ഒന്നും അല്ല അത്. മറിച്ച് ലോകകപ്പിൽ പാക്കിസ്ഥാന് ഇനി മുന്നോട്ട് പോകണമെങ്കിൽ ഇന്ത്യ അവരുടെ മത്സരങ്ങൾ എല്ലാം വിജയിക്കണം എന്നത്‌കൊണ്ട് തന്നെ.

ഇംഗ്ലണ്ട് ആണ് പാക്കിസ്ഥാന് മുന്നിലെ പ്രധാന വഴിമുടക്കികൾ. എന്നാൽ ആ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നിൽ തോൽക്കണം എന്നതാണ് പാക്കിസ്ഥാന്റെ ഈ ഇന്ത്യക്കൊപ്പം എന്ന നിലപാടിന് കാരണം. ഇന്നത്തെ മത്സരത്തിൽ മാത്രമല്ല. ഇനി ഇന്ത്യക്ക് ബാക്കിയുള്ള മത്സരങ്ങളിലെല്ലാം തന്നെ ഈ പിന്തുണ ഇന്ത്യക്ക് ലഭിക്കും. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവർക്കെതിരെ ഇന്ത്യ മത്സരിക്കുമ്പോഴും പാക്കിസ്ഥാന് ആവശ്യം ഇന്ത്യ ജയിക്കണം എന്നത് തന്നെയാണ്.

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിന് ഇന്ത്യ ബെർമിങ്ങ്ഹാമിൽ ഇറങ്ങുമ്പോൾ പാക്കിസ്ഥാൻ ആരാധകരുടെ പിന്തുണ ഇന്ത്യൻ ടീമിന്. മത്സരം ഇന്ത്യ ജയിച്ചില്ലെങ്കിൽ തങ്ങളുടെ സെമി പ്രതീക്ഷകൾ മങ്ങുമെന്നതിനാലാണ് ഈ പിന്തുണ. സമൂഹ മാധ്യമങ്ങളിൽ ഇന്ത്യക്ക് ആശംസ നേർന്ന് കൊണ്ട് നിരവധി പാക്കിസ്ഥാൻ ആരാധകരാണ് പോസ്റ്റുകളും ട്വീറ്റുകളും ചെയ്തിരിക്കുന്നത്. എന്നാൽ പാക്കിസ്ഥാൻ സെമിയിലെത്തുന്നത് തടയാനായി ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂർവം തോറ്റു കൊടുക്കുമെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക് താരങ്ങളായ ബാസിത് അലിയും സികന്ദർ ബക്തും.

ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന് കരുതിയിരുന്ന പാക്കിസ്ഥാന് സെമി പ്രതീക്ഷ നൽകിയത് ന്യൂസീലൻഡിനെതിരെ നേടിയ വിജയമാണ്. ഒപ്പം ഇംഗ്ലണ്ട് ശ്രീലങ്കയോടും ഓസ്ട്രേലിയയോടും തോറ്റതും പാക്കിസ്ഥാന് അനുകൂലമായി. ഇനി എല്ലാം പാക്കിസ്ഥാന്റെ ഭാഗ്യവും കഴിവും പോലെയിരിക്കും. കാരണം വരാനിരിക്കുന്ന രണ്ടു കളിയും ജയിക്കുകയും ഇംഗ്ലണ്ട് ഇന്ത്യയോടും ന്യൂസിലൻഡിനോടും തോൽക്കുകയും വേണം.

ടൂർണമെന്റിലെ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്നത്തെ മത്സരം പാക്കിസ്ഥാന് മാത്രമല്ല മറ്റ്ു പല ടീമുകൾക്കും നിർണായകമാണ്. ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയുടെ ജയത്തിനു വേണ്ടിയാണ് പ്രാർത്ഥിക്ക്ുന്നത്. എന്നാൽ തുടക്കത്തിൽ ഫോമിലായിരുന്ന ഇംഗ്ലണ്ട് മൂന്ന് തോൽവികൾ ഏറ്റ് വാങ്ങിയതോടെ സെമിയിൽ എത്താം എന്ന അവരുടെ പ്രതീക്ഷയ്ക്ക് കോട്ടം തട്ടി. അതിനാൽ ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം അവർക്ക് ജയിച്ചേ തീരൂ.

ആറു മത്സരങ്ങൾ പിന്നിടുമ്പോൾ അഞ്ച് വിജയങ്ങളും ഒരു സമനിലയുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്നത്തെ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയയ്ക്കൊപ്പം സെമി ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാകും ഇന്ത്യ. ഇന്ത്യയോടും ന്യൂസിലൻഡിനോടും വിജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് സെമിയിൽ പ്രവേശിക്കാനാകൂ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP