Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`ഇന്ത്യക്കാരെ നോക്കു എന്തൊരു സ്റ്റാമിനയാണ് അവർക്ക്`; സെഞ്ച്വറി അടിച്ചാൽ പോലും അവർ ഔട്ടാകുന്നില്ല; 70 റൺസ് അടിക്കുമ്പോൾ തന്നെ നമ്മുടെ താരങ്ങളുടെ ചാർജ് തീരുന്നു; ലോകകപ്പിൽ നിന്ന് പുറത്താകുന്ന പാക് ടീമിനെ കടന്നാക്രമിച്ച് ആരാധകർ; നാട്ടിൽ തിരിച്ചെത്തുന്ന സർഫറാസിനും കൂട്ടർക്കും സമയം നന്നല്ല; അത്ര മോശമാക്കിയില്ലെന്ന് പറഞ്ഞ് പിന്തുണച്ച് മുൻ നായകനും

`ഇന്ത്യക്കാരെ നോക്കു എന്തൊരു സ്റ്റാമിനയാണ് അവർക്ക്`; സെഞ്ച്വറി അടിച്ചാൽ പോലും അവർ ഔട്ടാകുന്നില്ല; 70 റൺസ് അടിക്കുമ്പോൾ തന്നെ നമ്മുടെ താരങ്ങളുടെ ചാർജ് തീരുന്നു; ലോകകപ്പിൽ നിന്ന് പുറത്താകുന്ന പാക് ടീമിനെ കടന്നാക്രമിച്ച് ആരാധകർ; നാട്ടിൽ തിരിച്ചെത്തുന്ന സർഫറാസിനും കൂട്ടർക്കും സമയം നന്നല്ല; അത്ര മോശമാക്കിയില്ലെന്ന് പറഞ്ഞ് പിന്തുണച്ച് മുൻ നായകനും

വേൾഡ്കപ്പ് ഡെസ്‌ക്‌

ലണ്ടൻ: ഈ ലോകകപ്പിലെ പാക്കിസ്ഥാന്റെ പ്രതീക്ഷകൾ 99.99% അവസാനിച്ച് കഴിഞ്ഞു. 1992 ലോകകപ്പുമായി നിരവധി സാമ്യങ്ങളുമായിട്ടായിരുന്നു പാക് മുന്നേറ്റം. പക്ഷേ തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളും ആതിഥേയരായ ഇംഗ്ലണ്ട് വിജയിച്ചതോടെയാണ് പാക്കിസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചത്. ഇപ്പോൾ പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ഓസ്‌ട്രേലിയ (എട്ട് കളികളിൽ നിന്ന് 14 പോയിന്റ്) ഇന്ത്യ (എട്ട് കളികളിൽ നിന്ന് 13 പോയിന്റ്) ഇംഗ്ലണ്ട് (ഒൻപത് കളികളിൽ നിന്ന് 12 പോയിന്റ്) എന്നിവർ സെമി ഉറപ്പിച്ച് കഴിഞ്ഞു. ഒൻപത് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള ന്യൂസിലാൻഡാണ് നാലാം സ്ഥാനത്ത്.

തങ്ങളുടെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ പാക്കിസ്ഥാനും 11 പോയിന്റാകും. എന്നാൽ നെറ്റ് റൺ റേറ്റ് വളരെ താഴെയുള്ള പാക്കിസ്ഥാന് വെറുതെ ജയിച്ചാൽ പോര ന്യൂസിലാൻഡിനെ മറികടന്ന് സെമിയിലെത്താൻ. ന്യൂസിലാൻഡിന്റെ ഇപ്പോഴത്തെ നെറ്റ് റൺ റേറ്റ് +0.175 ആണ്. പാക്കിസ്ഥാന്റേത് -0.792 ഉം. ഇവിടെ നിന്ന് പാക്കിസ്ഥാന് സെമിയിലേക്ക മുന്നേറണമെങ്കിൽ നാളെ ബംഗ്ലാദേശിനെ ഇപ്രകാരം വീഴ്‌ത്തണം. ആദ്യ ബാറ്റ് ചെയ്ത് 350 റൺസ് എടുത്താൽ ബംഗ്ലാദേശിനെ 39 രൺസിന് ഓൾ ഔട്ടാക്കണം. 400 റൺസ് എടുത്താൽ 84 റൺസിന് ഓൾ ഔട്ടാക്കണം. 450 റൺസ് എടുത്താൽ 129 റൺസിന് ഓൾ ഔട്ടാക്കണം. നിലവിൽ ബംഗ്ലാദേശിന്റെ ഫോം കൂടി പരിശോധിക്കുമ്പോൾ ഇതിന് വിദൂര സാധ്യത മാത്രം. ഇനി ബംഗ്ലാദേശ് ആണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കിൽ ഒരു പന്ത് പോലും എറിയും മുൻപ് പാക്കിസ്ഥാൻ പുറത്താകും.

ഈ ലോകകപ്പിൽ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ചെങ്കിലും പാക്കിസ്ഥാന് തിരിച്ചടിയായത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന് വിൻഡീസിനെതിരെ വഴങ്ങിയ ദയനീയ തോൽവി. വിൻഡീസിനോട് 21.4 ഓവറിൽ 105 റൺസിന് ഓൾ ഔട്ടായ അവരെ വെറും 13.4 ഓവറിൽ വിൻഡീസ് മറികടന്നു. ഇത് നെറ്റ് റൺറേറ്റ് പരിതാപകരമായി താഴെ പോകുന്നതിലേക്ക് എത്തിച്ചു. രണ്ടാമത്തേത് പാക്കിസ്ഥാന്റെ ശ്രീലങ്കയ്ക്ക് എതിരെയുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു. പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്താകുന്നതിൽ അവരുടെ ആരാധകർ അമർഷത്തിലാണ്. താരങ്ങളുടെ പ്രകടനത്തിൽ വലിയ അതൃപ്തിയാണ് ആരാധകർക്ക്.

ടീം സെലക്ഷൻ ഒട്ടും തന്നെ മികച്ചത് അല്ലെന്നും ബാബർ അസം ഒഴികെ ആരും തന്നെ ടീമിനായി ഒന്നും മികച്ചതായി ചെയ്തില്ലെന്നും ആരാധകർ വിമർശിക്കുന്നു. ടീമിലെ ജൂനിയർ താരങ്ങൾ പ്രകടിപ്പിച്ച ഉത്സാഹം സീനിയർ താരങ്ങൾ കാണിച്ചില്ല എന്നാണ് പ്രധാന വിമർശനം. നായകൻ ഫോമിലല്ല, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവർ ഉത്തരവാദിത്വം കാണിച്ചില്ല എന്നും വിമർശനം ഉണ്ട്. 1992 ലോകകപ്പുമായുള്ള താരതമ്യം വന്നപ്പോൾ തങ്ങൾ ഒരുപാട് പ്രതീക്ഷിച്ചുവെന്നും ആരാധകർ പറയുന്നു. ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം വിൻഡീസിന് എതിരെയുള്ള പ്രകടനമാണ് എന്നും അസോസിയേറ്റ് രാജ്യങ്ങൾ പോലും നാണിക്കുന്ന തരത്തിൽ 20 ഓവറിൽ ഓൾ ഔട്ടായെന്നും 13 ഒവറിൽ വിൻഡീസ് ജയിച്ചപ്പോൾ ഹൃദയം തകർന്നുവെന്നും ആരാധകർ തുറന്നടിക്കുന്നു.

ഇന്ത്യൻ ടീമുമായി താരതമ്യം ചെയ്തും പാക്കിസ്ഥാനെ ആരാധകർ വിമർശിക്കുന്നു. അവരുടെ ബാറ്റ്‌സ്മാന്മാരെ നിങ്ങൾ നോക്കു. എല്ലാവരും ഉയർന്ന കായികക്ഷമതയുള്ളവരും റൺസ് നേടണമെന്ന് ആഗ്രഹമുള്ളവരുമാണ്. സെഞ്ച്വറികൾ അടിച്ചാൽ പോലും അവർ ക്ഷീണിക്കുന്നില്ല. നല്ല സ്റ്റാമിനയാണ് കളിയിൽ. ഔട്ടാകാൻ പോലും അവർക്ക് താൽപര്യമില്ല. 70-80 റൺസ് ഒക്കെ അടിക്കുമ്പോൾ തന്നെ പാക്കിസ്ഥാൻ താരങ്ങൾ ചാർജ് തീർന്നത് പോലെ പെരുമാറുന്നു.എന്നാൽ ലോകകപ്പിൽ അത്ര മോശം പ്രകടനമല്ല പാക്കിസ്ഥാൻ കാഴ്‌ച്ച വെച്ചത് എന്നാണ് മുൻ നായകൻ മൊയിൻ ഖാൻ പറയുന്നത്. നാളെ ജയിച്ചാൽ അഞ്ച് ജയം ഒരു ഉപേകഷിച്ച മത്സരം മൂന്ന് തോൽവി എന്നത് അത്ര മോശം പ്രകടനം അല്ലെന്നാണ് മുൻ നായകന്റെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP