Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ സെമിയിൽ ടോസ് ഭാഗ്യം കെയ്ൻ വില്യംസന്; ഇന്ത്യക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ന്യൂസിലാൻഡ്; ഓരോ മാറ്റങ്ങൾ വീതം വരുത്തി ഇരു ടീമും; കുൽദീപിന് പകരം ചഹൽ; സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ; മാഞ്ചസ്റ്ററിൽ മഴ ഭീഷണി

ആദ്യ സെമിയിൽ ടോസ് ഭാഗ്യം കെയ്ൻ വില്യംസന്; ഇന്ത്യക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ന്യൂസിലാൻഡ്; ഓരോ മാറ്റങ്ങൾ വീതം വരുത്തി ഇരു ടീമും; കുൽദീപിന് പകരം ചഹൽ; സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ; മാഞ്ചസ്റ്ററിൽ മഴ ഭീഷണി

വേൾഡ്കപ്പ് ഡെസ്‌ക്‌

മാഞ്ചസ്റ്റർ: ലോകകപ്പിൽ ആദ്യ സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് കിവീസ്. മഴ ഭീഷണി ഉള്ള മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. എന്നാൽ പിച്ച് ഇത്‌പോലെ തന്നെ തുടരും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യൻ നായകൻ വിരാട് കോലി പറഞ്ഞു. മഴ പെയ്താലും മത്സരത്തിൽ വലിയ രീതിയിൽ ഓവറുകൾ നഷ്ടമാകില്ല എന്നാണ് കരുതുന്നത്. ഇതിന് മുൻപ് മാഞ്ചസ്റ്ററിൽ ഇന്ത്യ കളിച്ച രണ്ട് മത്സരങ്ങളിലും ന്യൂസിലാൻഡ് കളിച്ച മത്സരത്തിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.

പ്രാഥമിക റൗണ്ടിൽ, കളിച്ച എട്ടിൽ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലൻഡ് ഒടുവിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.

India (Playing XI): Lokesh Rahul, Rohit Sharma, Virat Kohli(c), Rishabh Pant, MS Dhoni(w), Dinesh Karthik, Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Yuzvendra Chahal, Jasprit Bumrah

New Zealand (Playing XI): Martin Guptill, Henry Nicholls, Kane Williamson(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Lockie Ferguson, Matt Henry, Trent Boult

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും തമ്മിൽ നടക്കേണ്ടിയരുന്ന മത്സരം മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം ഇന്ത്യക്കാണ്. എന്നാൽ ന്യൂസിലാൻഡിനെ എഴുതിത്ത്തള്ളാൻ കഴിയുകയുമില്ല.
തകർപ്പൻ ഫോമിൽ കളിക്കുന്ന വൈസ്‌ക്യാപ്റ്റൻ രോഹിത് ശർമ്മ, നായകൻ വിരാട് കോലി, ബാറ്റ്സ്മാന്മാരെ വട്ടം കറക്കുന്ന ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയുടെ കരുത്ത്.

കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി ലോകേഷ് രാഹുലും ഫോമിലെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടും. നേരത്തെ മാഞ്ചസ്റ്ററിൽ രണ്ട് മത്സരങ്ങൾ ഈ ലോകകപ്പിൽ ഇന്ത്യ കളിച്ചിരുന്നു പാക്കിസ്ഥാനും വെസ്റ്റിൻഡീസിനുമെതിരെ. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. മധ്യ നിരയിൽ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇറങ്ങിയത്. എന്നാൽ ബംഗ്ലാദേശിനെതിരെ ഇവർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. ശ്രീലങ്കയ്ക്ക് എതിരെ ബാറ്റിങ്ങിന് അവസരം ലഭിച്ചതുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP