Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഏറ്റവും മോശം സമയത്ത് അവൾ എനിക്ക് താങ്ങും തണലുമായി; കരിയർ പോലും തുലാസിലായി ഇനിയെന്തെന്ന് ആലോചിച്ച് നിന്നപ്പോൾ കൈപിടിച്ച് ഒപ്പം നിന്നു; ബാറിൽ അടിയുണ്ടാക്കി ജയിൽവാസത്തിന് തൊട്ടടുത്ത നിന്ന ഉറക്കമില്ലാത്ത രാത്രികൾ ഓർക്കുമ്പോൾ തന്നെ ഭയം; ഒപ്പം നിന്നവർക്ക് നന്ദി; ലോകകപ്പ് വിജയത്തിന് പ്രാപ്തനാക്കിയ ഭാര്യയെ പുകഴ്‌ത്തി ബെൻ സ്റ്റോക്‌സ്

ഏറ്റവും മോശം സമയത്ത് അവൾ എനിക്ക് താങ്ങും തണലുമായി; കരിയർ പോലും തുലാസിലായി ഇനിയെന്തെന്ന് ആലോചിച്ച് നിന്നപ്പോൾ കൈപിടിച്ച് ഒപ്പം നിന്നു; ബാറിൽ അടിയുണ്ടാക്കി ജയിൽവാസത്തിന് തൊട്ടടുത്ത നിന്ന ഉറക്കമില്ലാത്ത രാത്രികൾ ഓർക്കുമ്പോൾ തന്നെ ഭയം; ഒപ്പം നിന്നവർക്ക് നന്ദി; ലോകകപ്പ് വിജയത്തിന് പ്രാപ്തനാക്കിയ ഭാര്യയെ പുകഴ്‌ത്തി ബെൻ സ്റ്റോക്‌സ്

വേൾഡ്കപ്പ് ഡെസ്‌ക്‌

ലണ്ടൻ: ലോകകപ്പ് ജയത്തിനു ശേഷം താൻ സ്വബോധത്തിലേക്ക് തിരിച്ചെത്തുന്നതേയുള്ളുവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്ക്സ്.വെറും പതിനെട്ടു മാസങ്ങൾക്കു മുന്നേ തന്റെ കരിയർ തന്നെ അവസാനിപ്പിച്ചേക്കുമെന്ന തോന്നിപ്പിച്ച ഒരു നിയമ യുദ്ധത്തിലായിരുന്നു താൻ എന്നും ഭാര്യയായ ക്ലയർ റാറ്റ്ക്ലിഫിന്റെ പിന്തുണ കൂടാതെ താൻ എവിടെയും എത്തുകയില്ലായിരുന്നുവെന്നും സ്റ്റോക്സ് പറഞ്ഞു. 

2017 ൽ ബ്രിസ്റ്റോളിലെ ഒരു നൈറ്റ് ക്ലബിൽ നടന്ന അടിപിടിയിൽ ഭാഗമായതിന് ജയിലിന്റെ വാതിൽക്കൽ വരെ എത്തിനിൽക്കുകയായിരുന്നു പതിനെട്ട് മാസങ്ങൾക്ക് മുന്നേ സ്റ്റോക്ക്സ്.

നിരാശ നിറഞ്ഞ ഈ കാലഘട്ടത്തിൽ നിന്നും തന്നെ രക്ഷിച്ചതിനും ലോകകപ്പിൽ മുത്തമിടീച്ചതിനും സ്റ്റോക്ക്സിന് നന്ദി പറയാനുള്ളത് തന്റെ ഭാര്യയോട് മാത്രം. ഗുഡ് മോണിങ്ങ് ബ്രിട്ടൻ എന്ന ടിവി ഷോയിലാണ് താരം മനസ്സു തുറന്നത്. 2017 ഒക്ടോബറിലായിരുന്നു സ്റ്റോക്സ് ക്ലയറിനെ വിവാഹം കഴിക്കുന്നത്, അദ്ദേഹം പ്രതിയായ സംഭവത്തിന് വെറും ആഴ്‌ച്ചകൾക്ക് ശേഷം. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു സമയമായിരുന്നു അത്. അവിടെ നിന്നും പുറത്തു വരാൻ എന്നെ സഹായിച്ചത് എനിക്ക് ചുറ്റുമുള്ള അസാമാന്യ മനുഷ്യരാണ്, എനിക്ക് ഒറ്റയ്ക്ക് ഒരിക്കലും ഇതിനാവില്ലായിരുന്നു - സ്റ്റോക്ക്സ് പറയുന്നു.

ലോകകപ്പ് വിജയത്തിനു ശേഷം അതിരുകളില്ലാത്ത ആഘോഷത്തിലായിരുന്നു സ്റ്റോക്സും സംഘവും. ഹാംഗ് ഓവർ തന്നെ വിട്ടുമാറിയിട്ടില്ല.
ഇംഗ്ലണ്ടിന്റെ ചരിത്രവിജയത്തിനു പിന്നിൽ നിർണായക പങ്കു വഹിച്ച കളിക്കാരനാണ് സ്റ്റോക്സ്. ഫൈനലിൽ 84 റൺസെടുത്ത് പുറത്താകാതെ നിന്ന താരത്തിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ സൂപ്പർ ഓവറിൽ എത്തിച്ചതും തുടർന്ന് വിജയത്തിലേക്ക് നയിച്ചതും. ജോസ് ബട്ട്ലറിനൊപ്പം സൂപ്പർ ഓവറിൽ സ്റ്റോക്സ് 15 റൺസ് നേടി. തന്റെ ജീവിതത്തിലെ ആദ്യ സൂപ്പർ ഓവർ ആയിരുന്നു അതെന്നും ഇനിയൊരു സൂപ്പർ ഓവർ കൂടെ നേരിടാൻ തനിക്ക് ആഗ്രഹമില്ലെന്നും സ്റ്റോക്സ് പറഞ്ഞു.

ന്യൂസിലാൻഡിൽ ജനിച്ച ബെൻ സ്റ്റോക്സ് തന്റെ പന്ത്രണ്ടാം വയസ്സിലാണ് റഗ്‌ബി കളിക്കാരനായിരുന്ന അച്ഛനും കുടുംബാംഗങ്ങളോടുമൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. ഇംഗ്ലണ്ടിൽ വെച്ച് ക്രിക്കറ്റിൽ ആകൃഷ്ടനായ സ്റ്റോക്സ് കളി പഠിക്കുകയും അധികം വൈകാതെ പ്രാദേശിക ടീമുകൾക്കു വേണ്ടി ക്ലബ് ക്രിക്കറ്റ് കളിച്ചു തുടങ്ങുകയും ചെയ്തു. ഒടുവിൽ ന്യൂസിലാൻഡിന്റെ ലോകകപ്പ് മോഹങ്ങൾ തന്നെ സ്റ്റോക്സ് തല്ലിക്കെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP