Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനം രക്ഷിക്കാനുള്ള അവസാന പോരിൽ അഫ്ഗാന് 312 റൺസ് വിജയലക്ഷ്യം; ഗെയിൽ നേരത്തെ പുറത്തായെങ്കിലും പതറാതെ വിൻഡീസ്; ഷായ് ഹോപ്പിനും, പി നിക്കോളസിനും ഇവാൻ ലൂയിസിനും അർധ സെഞ്ച്വറി

മാനം രക്ഷിക്കാനുള്ള അവസാന പോരിൽ അഫ്ഗാന് 312 റൺസ് വിജയലക്ഷ്യം; ഗെയിൽ നേരത്തെ പുറത്തായെങ്കിലും പതറാതെ വിൻഡീസ്; ഷായ് ഹോപ്പിനും, പി നിക്കോളസിനും ഇവാൻ ലൂയിസിനും അർധ സെഞ്ച്വറി

വേൾഡ്കപ്പ് ഡെസ്‌ക്

ഹെഡ്ഡിങ്‌ലീ: ലോകകപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരായ അഫ്ഗാനിസ്താന് 312 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ എവിൻ ലൂയിസ് 58(78), ഷായ് ഹോപ്പ് 77(92), നിക്കോളാസ് പുരൻ 58(43) എന്നിവരുടെ ഇന്നിങ്സുകളാണ് വിൻഡീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.അഞ്ചാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്ത നിക്കോളാസ് പുരൻ - ജേസൺ ഹോൾഡർ സഖ്യമാണ് വിൻഡീസിനെ 300 കടത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് ഗെയ്ൽ 7(18) തുടക്കത്തിൽ തന്നെ വീണതോടെ പതറിയ തുടക്കമായിരുന്നു. ലൂയിസും ഹോപ്പും ചേർന്ന് പിന്നീട് ടീമിനെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 88 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.58 റൺസെടുത്ത ലൂയിസിനെ റാഷിദ് ഖാൻ പുറത്താക്കി. 34 പന്തുകൾ നേരിട്ട ജേസൺ ഹോൾഡർ 45 റൺസെടുത്ത് പുറത്തായി.

അഫ്ഗാന് വേണ്ട് ദാവ്‌ലത്ത് സദ്രാൻ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷായോദ് സിർസാദ്, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. അഫ്ഗാനിസ്താൻ എല്ലാ മത്സരങ്ങളും തോറ്റപ്പോൾ, വിൻഡീസ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP