Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിക്കറ്റ് ലോകകപ്പിന് ലണ്ടൻ നഗരത്തിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ; മുൻ ഇംഗ്ലീഷ് ഓൾ റൗണ്ടർ ആൻഡ്രു ഫ്‌ളിന്റോഫ് അവതാരകനായ ചടങ്ങിൽ താരമായി വിൻഡീസ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ്; ഉദ്ഘാടന ചടങ്ങിൽ കാണികൾ ആർപ്പ് വിളിച്ചത് കോലിക്കായി; എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച് ടീം ക്യാപ്റ്റന്മാർ; ക്രിക്കറ്റിന്റെ തറവാട്ടിൽ ഇനി 56 ദിവസം ലോക ചാമ്പ്യൻ പട്ടത്തിനുള്ള പോരാട്ടം

ക്രിക്കറ്റ് ലോകകപ്പിന് ലണ്ടൻ നഗരത്തിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ; മുൻ ഇംഗ്ലീഷ് ഓൾ റൗണ്ടർ ആൻഡ്രു ഫ്‌ളിന്റോഫ് അവതാരകനായ ചടങ്ങിൽ താരമായി വിൻഡീസ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ്; ഉദ്ഘാടന ചടങ്ങിൽ കാണികൾ ആർപ്പ് വിളിച്ചത് കോലിക്കായി; എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച് ടീം ക്യാപ്റ്റന്മാർ; ക്രിക്കറ്റിന്റെ തറവാട്ടിൽ ഇനി 56 ദിവസം ലോക ചാമ്പ്യൻ പട്ടത്തിനുള്ള പോരാട്ടം

വേൾഡ് കപ്പ് ഡെസ്‌ക്

ലണ്ടൻ: നാളെ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ലണ്ടൻ നഗരത്തിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ. ക്രിക്കറ്റിന്റെ തറവാടായ ഇംഗ്ലണിൽ നടക്കുന്ന 12ാം പതിപ്പിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാനെത്തിയത് പക്ഷേ ാലിരത്തോളം പേർ മാത്രമായിരുന്നു.ഇംഗ്ലണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള ദി മാൾ റോഡ് ചടങ്ങുകൾക്ക് വേദിയായി. ലോകകപ്പിൽ പങ്കെടുക്കുന്ന പത്ത് ടീമുകളുടേയും ക്യാപ്റ്റന്മാർ ചടങ്ങിൽ പങ്കെടുത്തു. വിരാട് കോലിയെ വൻ കൈയടികളോടെയാണ് കാണികൾ വേദിയിലേക്ക് സ്വീകരിച്ചത്. വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സും ഉദ്ഘാടനച്ചടങ്ങിലെ താരമായി.

മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്‌ച്രേലിയയുടെ വിജയ നായകൻ മൈക്കൽ ക്ലർക്ക് ലോകകപ്പ് ട്രോഫി വേദിയിലെത്തിച്ചു. ക്ലർക്കിനെ അനുഗമിച്ച് മുൻ ഇംഗ്ലീഷ് താരം ഗ്രെയിം സ്വാനുമുണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയെ സന്ദർശിക്കാനായി ക്യാപ്റ്റന്മാർ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി. ഇതിന് ശേഷം പത്ത് ക്യാപ്റ്റന്മാരും എലിസബത്ത് രാജ്ഞിക്കൊപ്പം ചിത്രമെടുത്തു.

ഓരോ ടീമിന്റെയും ലോകകപ്പ് ഔദ്യോഗിക ഗാനമായ സ്റ്റാൻഡ് ബൈ റുഡിമെന്റൽ ബാൻഡിലെ ലോറിൻ അവതരിപ്പിച്ചു. ഈ ബാൻഡിന്റെ തന്നെ ഫീലിങ് എന്ന പാട്ടോടു കൂടിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഒരു മണിക്കൂർ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലായിരും പേർക്കാണ് ക്ഷണമുണ്ടായിരുന്നത്. ഇംഗ്ലണ്ട് താരമായിരുന്ന ആൻഡ്രു ഫ്ളിന്റോഫ് ആയിരുന്നു ചടങ്ങിന്റെ അവതാരകൻ.

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ സമയം വ്യാഴാഴ്‌ച്ച വൈകുന്നേരം മൂന്നു മണിക്ക് കെന്നിങ്ടൺ ഒാവലിലാണ് ഈ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചാം തിയ്യതി ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. സൗത്താംപ്ടണിലെ റോസ്ബൗളിലാണ് കോലിപ്പടയുടെ ആദ്യ മത്സരം. പത്ത് ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ ആണ് മത്സരങ്ങൾ. ജൂലൈ 14ന് ലോർഡ്‌സിലാണ് പുതിയ ജേതാക്കളുടെ പട്ടാഭിഷേകം നടക്കുക. ഇംഗ്ലണ്ടിലും വെയിൽസിലുമായി 11 വേദികളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്കാണ്. ചിരവൈരികളായ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് മൈതാനത്ത് നടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP