Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെമിയിൽ ന്യൂസിലാന്റിന്റെ പേടിസ്വപ്‌നമാകുന്ന ബുമ്രയെ അതിജീവിക്കുക അസാധ്യം; ഉദാഹരണങ്ങൾ നിരത്തി മുൻ കീവിസ് ക്യാപ്റ്റൻ; ഇംഗ്ലണ്ടിനോടു പോലും ഇക്കണോമി റേറ്റ് പരിധി വിടാത്ത ബുമ്രയുടെ ഡെത്ത് ഓവറുകൾ കഠിനമെന്നും ഡാനിയൽ വെട്ടോറി; തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ മധ്യനിരയെ തകർത്താൽ കീവീസിന് ഫൈനൽ സാധ്യതയുണ്ട്; ബോൾട്ടിന്റെ പ്രകടനം നിർണായകമെന്നും മുൻതാരം

സെമിയിൽ ന്യൂസിലാന്റിന്റെ പേടിസ്വപ്‌നമാകുന്ന ബുമ്രയെ അതിജീവിക്കുക അസാധ്യം; ഉദാഹരണങ്ങൾ നിരത്തി മുൻ കീവിസ് ക്യാപ്റ്റൻ; ഇംഗ്ലണ്ടിനോടു പോലും ഇക്കണോമി റേറ്റ് പരിധി വിടാത്ത ബുമ്രയുടെ ഡെത്ത് ഓവറുകൾ കഠിനമെന്നും ഡാനിയൽ വെട്ടോറി; തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ മധ്യനിരയെ തകർത്താൽ കീവീസിന് ഫൈനൽ സാധ്യതയുണ്ട്; ബോൾട്ടിന്റെ പ്രകടനം നിർണായകമെന്നും മുൻതാരം

മറുനാടൻ ഡെസ്‌ക്‌

ലോകപ്പിലെ ഏറ്റവും മികച്ച ബൗളർ ആരാണെന്ന ചോദ്യത്തിന് രണ്ടാമതൊരു ഓപ്ഷൻ ഉണ്ടാവില്ല.എതിരാളികളുടെ പേടിസ്വപ്നമായ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രിത് ബൂമ്രയെന്ന് സംശയമൊന്നും കൂടാതെ പറയാവുന്ന കാര്യമാണ്. അതിന് ഉതകുന്ന കണക്കുകളും വ്യക്തമാക്കുന്നു ബുമ്ര കില്ലർ ബൗളർ തന്നെയെന്ന്. സെമിയടുത്തിരിക്കെ അത് ഒന്നുകൂടി ഉറപ്പിക്കുകയാണ് കീവിസിന്റെ മുൻ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായിരുന്ന ഡാനിയൽ വെട്ടോറി. അതി ഗംഭീരമായി ഈ ലോകകപ്പിൽ പന്തെറിയുന്ന ബൂമ്രയ്ക്കെതിരെ ഈ ഘട്ടത്തിൽ കളിക്കുക എന്നത് അസാധ്യമാണെന്ന് വെട്ടോറി പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ കളിയിൽ പോലും ബൂമ്രയുടെ ഇക്കണോമി റേറ്റ് പരിധി വിട്ടില്ലെന്ന് വെട്ടോറി ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ട് എല്ലാവരേയും ലക്ഷ്യം വെച്ചിരുന്നു. സ്പിന്നർമാർക്കെതിരേയും ഹർദിക്കിനെതിരേയും ആക്രമിച്ചാണ് അവർ കളിച്ചത്. ഷമിക്കെതിരെ പോലും ഡെത്ത് ഓവറുകളിൽ ഉൾപ്പെടെ റൺസ് കണ്ടെത്താൻ അവർക്കായി. പക്ഷേ തനിക്കെതിരെ റൺവേട്ട നടത്താൻ ബൂമ്ര അനുവദിച്ചില്ല, വെട്ടോറി പറഞ്ഞു.

ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഈ വർഷം മുഹമ്മദ് ഷമി മികവ് കാട്ടിയത് വിലയിരുത്തി ഇന്ത്യൻ പ്ലേയിങ് ഇലവനിലേക്ക് ഷമി മടങ്ങിയെത്താനാണ് സാധ്യതയെന്നും കീവീസ് മുൻ നായകൻ പറഞ്ഞു. ആദ്യ പത്ത് ഓവറിൽ ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചു വിടുകയാണ് വേണ്ടത്. തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ മധ്യനിരയെ തകർത്താൽ കീവീസിന് സെമിയിൽ സാധ്യതയുണ്ട്. ട്രെന്റ് ബോൾട്ടിന്റെ കളിയായിരിക്കും കീവീസിന് നിർണായകമാവുക. ഈ ഇന്ത്യൻ ബാറ്റ്സ്മാന്മാരെയെല്ലാം ബോൾട്ടിന് നന്നായി അറിയാം എന്നതാണ് അതിന് കാരണം എന്നും വെട്ടോറി പറഞ്ഞു.

എട്ട് മത്സരത്തിൽ നിന്ന് 17 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ ബൗളർമാരിൽ ഒന്നാമനാണ് ബൂമ്ര. ലോകകപ്പിലാകെ എടുക്കുമ്പോൾ വിക്കറ്റ് വേട്ടയിൽ മൂന്നാമതുമുണ്ട് ബൂമ്ര. 26 വിക്കറ്റുമായി ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കും, 20 വിക്കറ്റുമായി ബംഗ്ലാദേശിന്റെ മുസ്താഫിസുർ റഹ്മാനുമാണ് ബൂമ്രയ്ക്ക് മുൻപിലുള്ളത്. എന്നാൽ ലോകകപ്പ് ബൗളർമാരുടെ ഇക്കണോമി റേറ്റിൽ 4.48 ആയി ബൂമ്രയാണ് ഒന്നാമത്. ടൂർണമെന്റിൽ ഇതുവരെ എട്ട് മെയ്ഡനുകളാണ് ബൂമ്ര എറിഞ്ഞത്. കൂടുതൽ മെയ്ഡൻ ഓവറുകൾ എറിഞ്ഞതിലെ റെക്കോർഡ് ജോഫ്ര ആർച്ചറുമായാണ് ബൂമ്ര പങ്കിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP