Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; നിർണായക താരത്തിന് പരിക്കെന്ന് സൂചന; ബാറ്റിങ് പരിശീലനത്തിനിടെ പരിക്കേറ്റത് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക്; ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരം ഇന്ന്

ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; നിർണായക താരത്തിന് പരിക്കെന്ന് സൂചന; ബാറ്റിങ് പരിശീലനത്തിനിടെ പരിക്കേറ്റത് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക്; ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരം ഇന്ന്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യൻ ക്യാമ്പിൽ ആശങ്ക, യുവ താരത്തിന് പരിക്കേറ്റതായി വിവരം ലോകകപ്പിൽ ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന താരമായ ഹാർദിക് പാണ്ഡ്യയെയാണ് പരിക്ക് അലട്ടുന്നതെന്നാണ് വിവരം. ഐപിഎല്ലിൽ 402 റൺസും 14 വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ടീമിൽ ബുദ്ധിമുട്ടില്ലാതെ കളിക്കുന്ന ഏകതാരം താനാണെന്നേും പാണ്ഡ്യ തെളിയിച്ചു. ഫീൽഡിങ്ങിലും ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്തി.

എന്നാൽ ഇന്ന് രണ്ടാം സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുമ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ അത്ര സുഖകരമല്ല. ഓൾറൗണ്ടർക്ക് ചെറിയ പരിക്കുണ്ടെന്നാണ് ഇന്ത്യൻ ക്യാംപിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ. നെറ്റ്സിൽ ബാറ്റിങ് പരിശീലനത്തിനിടെ താരത്തിന് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന വിവരം.

ബാറ്റിങ് പരിശീലനത്തിനിടെ പാണ്ഡ്യയുടെ ഇടത് കൈയിൽ പന്ത് ഇടിക്കുകയായിരുന്നു. വേദനക്കൊണ്ട് പുളഞ്ഞ പാണ്ഡ്യ പരിശീലനം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് നെറ്റ്സിലേക്ക് തിരിച്ചുവന്നിരുന്നില്ല. എന്നാൽ താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇന്ന് ബംഗ്ലാദേശിനെതിരെ കളിക്കുമോയെന്ന് വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP