Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സെമി ഫൈനൽ ദിനത്തിൽ നിൽക്കാതെ മഴ പെയ്താൽ കളി ഒരു ദിവസം കൂടി മാറ്റി വയ്ക്കും; അന്നും മഴ പെയ്താൽ എന്ത് സംഭവിക്കും? സെമി ഫൈനൽ ദിനത്തിലും റിസർവ് ദിനത്തിലും മഴ പ്രവചിക്കപ്പെടുമ്പോൾ ക്രിക്കറ്റ് ആരാധകരുടെ നെഞ്ച് പൊട്ടുന്നത് എന്തുകൊണ്ട്? ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും സന്തോഷവും ഇംഗ്ലണ്ടിനും ന്യൂസിലണ്ടിനും നിരാശയും സമ്മാനിക്കുന്ന മഴ നിയമം ഇങ്ങനെ

സെമി ഫൈനൽ ദിനത്തിൽ നിൽക്കാതെ മഴ പെയ്താൽ കളി ഒരു ദിവസം കൂടി മാറ്റി വയ്ക്കും; അന്നും മഴ പെയ്താൽ എന്ത് സംഭവിക്കും? സെമി ഫൈനൽ ദിനത്തിലും റിസർവ് ദിനത്തിലും മഴ പ്രവചിക്കപ്പെടുമ്പോൾ ക്രിക്കറ്റ് ആരാധകരുടെ നെഞ്ച് പൊട്ടുന്നത് എന്തുകൊണ്ട്? ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും സന്തോഷവും ഇംഗ്ലണ്ടിനും ന്യൂസിലണ്ടിനും നിരാശയും സമ്മാനിക്കുന്ന മഴ നിയമം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടക്കാനിരിക്കുന്ന ലോക കപ്പ് ക്രിക്കറ്റ് സെമി ഫൈനൽ മഴയിൽ കുളമാകുമെന്ന ആശങ്ക ശക്തമാണ്. മത്സരം നടക്കുന്ന ദിവസമായ വ്യാഴാഴ്ച ബെർമിങ്ഹാമിൽ കടുത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന് പുറമെ റിസർവ് ഡേയായി ഒരുക്കിയിരിക്കുന്ന വെള്ളിയാഴ്ചയും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരത്തിൽ ഇരു ദിവസങ്ങളിലും മഴ പ്രവചിക്കപ്പെടുമ്പോൾ ക്രിക്കറ്റ് ആരാധകരുടെ നെഞ്ച് പൊട്ടുകയാണ്. സെമി ഫൈനൽ ദിനത്തിൽ നിർത്താതെ മഴ പെയ്താൽ കളി ഒരു ദിവസം കൂടി മാറ്റി വയ്ക്കുമെന്നുറപ്പാണ്.

എന്നാൽ അന്ന് കൂടി മഴ പെയ്താൽ എന്ത് സംഭവിക്കും..? എന്ന ചോദ്യമാണ് ക്രിക്കറ്റ് ആരാധകർ ഉയർത്തുന്നത്. സെമിഫൈനലിന്റെ അന്നും തൊട്ടടുത്ത ദിവസവും മഴ പെയ്താൽ ഓസ്ട്രേലിയക്ക് സന്തോഷമാണ്. അതു പോലെ ന്യൂസിലണ്ടിനെതിരെ കളിക്കുന്ന ഇന്ത്യയ്ക്കും ഇതും ഗുണകരമാണ്. എന്നാൽ എതിർപക്ഷത്തുള്ള ഇംഗ്ലണ്ടിനും ന്യൂസിലണ്ടിനും ഇത് നിരാശയാണ് സമ്മാനിക്കുന്നത്. ഇത്തരത്തിൽ സെമിഫൈനലിന്റെ അന്നും റിസർവ് ഡേയിലും മഴ പെയ്താൽ നിലവിൽ മാച്ചിൽ ഉയർന്ന പൊസിഷനിലുള്ള ടീമിനായിരിക്കും നേട്ടമുണ്ടാകുന്നത്. ഇവിടെ ഇത് ഓസ്ട്രേലിയ ആയതിനാലാണ് ഇംഗ്ലണ്ടിന് നഷ്ടം സംഭവിക്കുന്നത്.

ഇതു പോലെ തന്നെ നിലവിൽ ന്യൂസിലണ്ടിനേക്കാൾ മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്കായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സെമി ഫൈനൽ മത്സര ദിനത്തിലും റിസർവ് ദിനത്തിലും മഴ പെയ്താൽ നേട്ടുമുണ്ടാകാൻ പോകുന്നത്. ഓരോ ഒഡിഐ മാച്ചിനും എട്ട് മണിക്കൂറാണ് അനുവദിക്കാറുള്ളത്.കളിക്കിടെ മഴ പെയ്താൽ അത് നിർത്തി വയ്ക്കേണ്ടി വരും . ഈ എട്ട് മണിക്കൂറിനിടെ കാലാവസ്ഥ മെച്ചപ്പെട്ടാൽ കളി പുനരാരംഭിക്കുകയും ചെയ്യും. മിക്ക ലോക കപ്പ് ക്രിക്കറ്റ് മത്സരങ്ങളും രാവിലെ 10.30ന് ആരംഭിച്ച് വൈകുന്നേരം 6.30 അവസാനിക്കുകയാണ് പതിവ്. മഴ കാരണം മത്സരം നിർത്തി വയ്ക്കുകയും ഈ സമയത്തിനിടെ കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്തിട്ടില്ലെങ്കിൽ മത്സരം ഉപേക്ഷിക്കുകയാണ് പതിവ്.

തിരക്കേറിയ ഷെഡ്യൂൾ ആയതിനാൽ ഐസിസി ഗ്രൂപ്പ് ഫിക്സ്ചറുകൾക്ക് റിസർവ് ഡേ അനുവദിക്കാറില്ല. മഴ കാരണം കളി നിന്നാൽ കാലാവസ്ഥ മെച്ചപ്പെട്ട് കളി തുടരാൻ അടുത്ത ദിവസം അനുവദിക്കുന്ന സംവിധാനമാണ് റിസർവ്ഡേ. സാധാരണ മാച്ച് സെക്കൻഡ് ഇന്നിംഗിന് മുമ്പോ അല്ലെങ്കിൽ ബോൾ ചെയ്യുന്നതിന് മുമ്പോ മഴ കാരണം റദ്ദാക്കേണ്ടി വന്നാൽ മത്സരം സമനിലയിൽ പിരിഞ്ഞതായി കണക്കാക്കും. എന്നാൽ മാച്ച് രണ്ടാം ഇന്നിങ്സിലാണ് കടുത്ത മഴ കാരണം നിർത്തി വയ്ക്കേണ്ടി വരുന്നതെങ്കിൽ ഡക്ക് വർത്ത് ലെവിസ് സ്റ്റേൺ മെത്തേഡ് അനുസരിച്ചാണ് തീരുമാനമെടുക്കുന്നത്.

ഗ്രൂപ്പ് സ്റ്റേജിൽ എക്സ്ട്രാ ടൈം ഇത് പ്രകാരം അനുവദിക്കാം. സാധാരണ മത്സങ്ങൾക്ക് റിസർവ് ഡേ അനുവദിക്കാറില്ലെങ്കിലും സെമി ഫൈനലുകൾക്കും ഫൈനലിനുമാണ് സാധാരണയായി ഐസിസി റിസർവ് ഡേ അനുവദിക്കുന്നത്. മഴ കാരണം കളി മുടങ്ങിയാൽ തുടർന്നുള്ള ദിവസം റിസർവ് ഡേയായി അനുവദിച്ച് ശേഷിക്കുന്ന കളി തുടരാൻ അനുവദിക്കുന്ന സംവിധാനമാണിത്. ഇപ്രാവശ്യത്തെ ലോകകപ്പ് ഗ്രൂപ്പിൽ മുൻ മത്സങ്ങൾ പ്രകാരം ഇന്ത്യക്ക് പുറകിൽ രണ്ടാമതാണ് ഓസ്ട്രേലിയ നിലകൊള്ളുന്നത്.

 

എന്നാൽ ഇംഗ്ലണ്ടിന് മൂന്നാമത് മാത്രമാണ് സ്ഥാനമെന്നതാണ് മഴയുണ്ടാകുമോ എന്നോർത്ത് ഇംഗ്ലണ്ട് ആരാധകരുടെ ഉറക്കം കെടാൻ കാരണമായിത്തീർന്നിരിക്കുന്നത്. 45 ഗെയിങ്രൂപ്പിൽ ഏഴ് മാച്ചുകളെയാണ് മോശം കാലാവസ്ഥ ബാധിച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിൽ ഡെക്ക് വർത്ത് ലെവിസ് സ്റ്റേൺ മെത്തേഡ് ഉപയോഗിച്ച് പരിഹാരം നിശ്ചയിക്കുകയായിരുന്നു. ഒരു ഗെയിം തുടങ്ങിയെങ്കിലും പൂർത്തിയാക്കിയിരുന്നില്ല. മൂന്ന് മത്സരങ്ങൾ മഴ കാരണം ഉപേക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP