Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്ങനെ മഴ കൊണ്ട് പോയ കളികളുടെ എണ്ണം നാലായി! ഇന്ത്യ ന്യൂസിലാൻഡ് മത്സരവും ഉപേക്ഷിച്ചു; നോട്ടിങ്ഹാമിൽ തോരാ മഴയിൽ കളി ഉപേക്ഷിച്ചത് ഒറ്റ പന്ത് പോലും എറിയാതെ; പോയിന്റ് പങ്കിട്ട് കോലിപ്പടയും കീവികളും; പട്ടികയിൽ ഇന്ത്യ മൂന്നാമത്; ഒന്നാം സ്ഥാനത്ത് തുടർന്ന് ന്യൂസിലാൻഡ്

അങ്ങനെ മഴ കൊണ്ട് പോയ കളികളുടെ എണ്ണം നാലായി! ഇന്ത്യ ന്യൂസിലാൻഡ് മത്സരവും ഉപേക്ഷിച്ചു; നോട്ടിങ്ഹാമിൽ തോരാ മഴയിൽ കളി ഉപേക്ഷിച്ചത് ഒറ്റ പന്ത് പോലും എറിയാതെ; പോയിന്റ് പങ്കിട്ട് കോലിപ്പടയും കീവികളും; പട്ടികയിൽ ഇന്ത്യ മൂന്നാമത്; ഒന്നാം സ്ഥാനത്ത് തുടർന്ന് ന്യൂസിലാൻഡ്

വേൾഡ്കപ്പ് ഡെസ്‌ക്

നോട്ടിങ്ങ്ഹാം: ആരാധകരെ നിരാശരാക്കി ലോകകപ്പ് ക്രിക്കറ്റിൽ വീണ്ടും മഴയുടെ കളി. നോട്ടിങ്ഹാമിൽ നടക്കാനിരുന്ന ഇന്ത്യ ന്യൂസിലാൻഡ് മത്സരവും മഴ കാരണം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ മഴ ഒഴിയാതിരുന്നതോടെ ഒരൊറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. നിരവധി തവണ അമ്പയർമാർ ഗ്രൗണ്ട് പരിശോധിച്ചെങ്കിലും പക്ഷേ മഴ തുടരെ തുടരെ എത്തിയത് വിനയായി.

കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഇവിടെ മഴ നിർത്താതെ പെയ്യുകയായിരുന്നു. ഇത് കാരണം ഇരു ടീമുകൾക്കും പരിശീലനം നടത്താനും കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ ടീം ജിമ്മിൽ പരിശീലനം നടത്തിയപ്പോൾ ഇൻഡോർ ടെന്നീസ് കോർട്ടിൽ ആയിരുന്നു കീവികളുടെ പരിശീലനം. രണ്ട് ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടതോടെ മൂന്ന് മത്സരങ്ങളിൽ അഞ്ച് പോയിന്റുമായി പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളിൽ ഏഴ് പോയിന്റുമായി ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു

ഇതോടെ ഈ ലോകകപ്പിൽ മഴ മൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി. ഒരൊറ്റ ലോകകപ്പിലും ഇത്രയും മത്സരങ്ങൾ ഉപേക്ഷിച്ചിട്ടില്ല. റിസർവ് ദിവസങ്ങൾ ഇല്ലാത്തതും ലോകകപ്പിനെ ബാധിക്കുന്നു. ഇനി സെമിഫൈനലിസ്റ്റുകളേയും ഫൈനലിസ്റ്റുകളേയും എങ്ങനെ തീരുമാനിക്കുമെന്ന ആശങ്കയിലാണ് ആരാധകർ. നേരത്തെ പാക്കിസ്ഥാൻ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് ശ്രീലങ്ക മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതിൽ ശ്രീലങ്കയുടെ രണ്ട് മത്സരങ്ങളിലും ഒരൊറ്റ പന്ത് പോലും എറിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP