Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുടക്കം മോശമായിട്ടും തിരിച്ചടിച്ച് ശ്രീലങ്ക; കരുത്ത് പകർന്ന് ലഹിരു തിരിമാനെ മാത്യൂസ് സഖ്യം; മൂന്നാം ഏകദിന സെഞ്ച്വറി കുറിച്ച് ഏയ്ഞ്ചലോ മാത്യൂസ്; മൂന്ന് വിക്കറ്റ് കൊയ്ത ജസ്പ്രീത് ബുംറയ്ക്ക് ഏകദിനത്തിൽ നൂറ് വിക്കറ്റ് നേട്ടം; തിരിമാനെയ്ക്ക് അർധസെഞ്ച്വറി; 55ന് നാലിൽ പതറിയ ശ്രീലങ്ക തിരിച്ച് കയറിയത് 264 റൺസുമായി; ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം 

തുടക്കം മോശമായിട്ടും തിരിച്ചടിച്ച് ശ്രീലങ്ക; കരുത്ത് പകർന്ന് ലഹിരു തിരിമാനെ മാത്യൂസ് സഖ്യം; മൂന്നാം ഏകദിന സെഞ്ച്വറി കുറിച്ച് ഏയ്ഞ്ചലോ മാത്യൂസ്; മൂന്ന് വിക്കറ്റ് കൊയ്ത ജസ്പ്രീത് ബുംറയ്ക്ക് ഏകദിനത്തിൽ നൂറ് വിക്കറ്റ് നേട്ടം; തിരിമാനെയ്ക്ക് അർധസെഞ്ച്വറി; 55ന് നാലിൽ പതറിയ ശ്രീലങ്ക തിരിച്ച് കയറിയത് 264 റൺസുമായി; ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം 

വേൾഡ്കപ്പ് ഡെസ്‌ക്

ലീഡസ്: ലോകകപ്പിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട് 55ന് നാല് എന്ന നിലയിൽ തകർന്ന ലങ്കയെ ലബികു തിരിമാനെ 53(68), ഏയ്ഞ്ചലോ മാത്യൂസ് 113(128) എന്നിവർ അഞ്ചാം വിക്കറ്റിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്.

കരുണരത്‌നെ (10), കുശാൽ പെരേര (18), അവിഷ്‌ക ഫെർണാണ്ടോ (20), കുശാൽ മെൻഡിസ് (3) എന്നിവരാണ് ആദ്യം പുറത്തായത്. മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ശ്രീലങ്കയുെട മുൻനിരയെ തകർത്തത്. എന്നാൽ മധ്യ ഓവറുകളിൽ സ്പിന്നർമാർക്ക് കൂട്ടുകെട്ട് പൊളിക്കാൻ കഴിഞ്ഞില്ല.രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും യുസ്വേന്ദ്ര ചാഹലിനും പകരം രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ടീമിലെത്തി.

സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളി ആരെന്ന് നിർണയിക്കുന്ന മത്സരം കൂടിയാണ് ഇത്. ആറു മണിക്ക് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം തുടങ്ങും. ഇന്ത്യയും ഓസ്‌ട്രേലിയയും ജയിച്ചാൽ ഓസ്‌ട്രേലിയ-ന്യൂസീലൻഡ്, ഇന്ത്യ-ഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമിഫൈനൽ പോരാട്ടങ്ങൾ. രണ്ടുടീമുകളും അവസാന മത്സരത്തിൽ തോറ്റാലും ഇന്ത്യ മാത്രം തോറ്റാലും ഈ സെമി ലൈനപ്പിന് മാറ്റമുണ്ടാകില്ല. എന്നാൽ, ഇന്ത്യ ജയിക്കുകയും ഓസ്‌ട്രേലിയ തോൽക്കുകയും ചെയ്താൽ ഇന്ത്യ-ന്യൂസീലൻഡ്, ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP