Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഒടുവിൽ ഈ ലോകകപ്പിൽ ടീം ഇന്ത്യയും വീണു; ഇംഗ്ലണ്ടിനോട് തോറ്റത് 31 റൺസിന്; പാഴായത് രോഹിതിന്റെ സെഞ്ച്വറിയും കോലിയുടെ അർധ സെഞ്ച്വറിയും; എല്ലാ ബാറ്റ്‌സ്മാന്മാർക്കും നല്ല തുടക്കം കിട്ടിയെങ്കിലും വിനയായത് അതിവേഗ സ്‌കോറിങ്ങിന് ആരും മുതിരാത്തത്; ഇന്ത്യൻ തോൽവിയോടെ തുലാസിലായത് പാക്കിസ്ഥാന്റെ സെമി മോഹങ്ങളും; പ്രാഥമിക റൗണ്ട് അവസാനത്തിലേക്ക് അടുക്കുമ്പോഴും സെമിയുറപ്പിച്ചത് ഓസ്‌ട്രേലിയ മാത്രം; സെഞ്ച്വറി വീരൻ ബെയ്‌സ്റ്റോ കളിയിലെ കേമൻ

ഒടുവിൽ ഈ ലോകകപ്പിൽ ടീം ഇന്ത്യയും വീണു; ഇംഗ്ലണ്ടിനോട് തോറ്റത് 31 റൺസിന്; പാഴായത് രോഹിതിന്റെ സെഞ്ച്വറിയും കോലിയുടെ അർധ സെഞ്ച്വറിയും; എല്ലാ ബാറ്റ്‌സ്മാന്മാർക്കും നല്ല തുടക്കം കിട്ടിയെങ്കിലും വിനയായത് അതിവേഗ സ്‌കോറിങ്ങിന് ആരും മുതിരാത്തത്; ഇന്ത്യൻ തോൽവിയോടെ തുലാസിലായത് പാക്കിസ്ഥാന്റെ സെമി മോഹങ്ങളും; പ്രാഥമിക റൗണ്ട് അവസാനത്തിലേക്ക് അടുക്കുമ്പോഴും സെമിയുറപ്പിച്ചത് ഓസ്‌ട്രേലിയ മാത്രം; സെഞ്ച്വറി വീരൻ ബെയ്‌സ്റ്റോ കളിയിലെ കേമൻ

വേൾഡ്കപ്പ് ഡെസ്‌ക്‌

എഡ്ജ്ബാസ്റ്റൺ:ഒടുവിൽ അത് സംഭവിച്ചു. ഈ ലോകകപ്പിൽ ഇന്ത്യ തോറ്റു. എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനോട് 31 റൺസിനാണ് ഇന്ത്യ തോറ്റത്. ഇന്നത്തെ ജയത്തോടെ ഇംഗ്ലണ്ട് സെമി പ്രതീക്ഷകൾ സജീവമായി നിലനിർത്തിയപ്പോൾ ഇന്ത്യൻ തോൽവി പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. വലിയ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ സെഞ്ച്വറിയും നായകൻ വിരാട് കോലി അർധ സെഞ്ച്വറിയും നേടി. മധ്യനിരയും േോശമല്ലാതെ ബാറ്റ് ചെയ്‌തെങ്കിലും വലിയ ലക്ഷ്യം പിന്തുടരുമ്പോൾ വേണ്ടിയിരുന്ന ഒരു വെടിക്കെട്ട് ഇന്നിങ്‌സ് കളിക്കാൻ ആരുമില്ലാതിരുന്നത് വിനയായി. സെഞ്ച്വറി നേടിയ ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയ്‌സ്‌റ്റോയാണ് കളിയിലെ കേമൻ

338 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കം ഒരിക്കൽ കൂടി പിഴച്ചു. നേരിട്ട ഒൻപതാം പന്തിൽ കെഎൽ രാഹുൽ പൂജ്യത്തിന് മടങ്ങി. മികച്ച ന്യൂബോൾ ബൗളിങ്ങിലൂടെ ജോഫ്രാ ആർച്ചർ, കരിസ് വോക്‌സ് എന്നിവർ കത്തിക്കയറിയപ്പോൾ താളം കണ്ടെത്താൻ ലോക ഒന്ന് രണ്ട് നമ്പർ താരങ്ങളായ വിരോട് കോലിയും രോഹിത് ശർമ്മയും പോലും വിഷമിച്ചു. എന്നാൽ പതിയെ ഇരുവരും താളം വീണ്ടെടുത്തതോടെ ഇന്ത്യക്ക് പ്രതീക്ഷ വെച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 138 റണ്‌സ് ചേർത്തതിന് പിന്നാലെ വിരാട് കോലി 66(76) പുറത്തായി. 155 പന്തുകളിൽ നിന്നാണ് ഈ സഖ്യം 138 റൺസ് നേടിയത്.

സ്‌കോർ 198ൽ എത്തിയപ്പോൾ ഈ ലോകകപ്പിലെ തന്റെ മൂന്നാമത്തെതും കരിയറിലെ 25ാമത്തെയും സെഞ്ച്വറി തികച്ച് രോഹിത് ശർമ്മ 102(109) പുറത്തായി. പിന്നീട് ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയെങ്കിലും ആവശ്യമായ റൺറേറ്റ് തുടരാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. വിജയ് ശങ്കറിന് പകരം നാലാമനായി എത്തിയ ഋഷഭ് പന്ത് 32(29) ഹാർദ്ദിക് പാണ്ഡ്യ 45(33) എംഎസ് ധോണി 42*(31), കേദാർ ജാദവ് 11*(12) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ. ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലങ്കറ്റ് 55 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ക്രിസ് വോക്‌സ് 58 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ഇന്നത്തെ മത്സരത്തോടെ 7 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യ 5 വിജയവും ഒരു പരാജയവും മഴ കാരണം ന്യീസിലാൻഡിനെതിരെ ഒഴിവാക്കിയ മത്സരത്തിലെ ഒരു പേയിന്റും ചേർത്ത് 11 പോയിന്റ് ുണ്ട്. പട്ടികയിൽ ഇപ്പോഴും രണ്ടാമതാണ് ഇന്ത്യ. എട്ട് കളികളിൽ നിന്ന് 10 പോയിന്റുമായി ഇംഗ്ലണ്ട് നാലാമതാണ്. 11 പോയിന്റുള്ള ന്യൂസിലാൻഡ് മൂന്നാമതും. ഇംഗ്ലണ്ടിന് ഇനി മത്സരം അവശേഷിക്കുന്നത് ന്യൂസിലാൻഡിന് എതിരെയാണ്. ഇന്ത്യക്ക് ബംഗ്ലാദേശ് ശ്രീലങ്ക എന്നിവരാണ് എതിരാളികൾ

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് ഓപ്പണർമാരായ ജേസൺ റോയ് ജോണി ബെയ്സ്റ്റോ സഖ്യം ടി20 ശാലിയിൽ ബാറ്റ് വീശിയപ്പോൾ സ്‌കോർ ബോർഡ് കുതിച്ചു. 23ാം ഓവറിലെ ആദ്യ പന്തിൽ റോയ് 66(57) മടങ്ങുമ്പോൾ ഇംഗ്ലീഷ് സ്‌കോർ 160. മൂന്നാമനായി ക്രീസിലെത്തിയത് ജോ റൂട്ട്. മറുവശത്ത് തകർത്തടിക്കുകയായിരുന്നു ബെയ്സ്റ്റോ 32ാം ഓവറിൽ പന്തിന് പിടികൊടുത്ത് മടങ്ങുമ്പോള് 109 പന്തിൽ നിന്ന് 10 ഫോറും 6 സിക്സും സഹിതം 11 റൺസ് നേടിയിരുന്നു ഇംഗ്ലീഷ് ഓപ്പണർ.

30 ഓവറിൽ സ്‌കോർ 200 കടന്നെങ്കിലും 31-40 ഓവർ വരെയുള്ള ഫെയിസിൽ ഇന്ത്യ കളിയിലേക്ക് തിരിച്ച് വരികയായിരുന്നു. റൂട്ടിനേയും മോർഗനേയും അനങ്ങാൻ സമ്മതിച്ചില്ല ഇന്ത്യൻ ബൗളർമാർ. മത്സരത്തിൽ ഇന്ത്യൻ ബൗളിങ് നിര മേൽക്കൈ നേടിയതും ഈ ഘട്ടത്തിൽ മാത്രമാണ്. ഇതിനിടയിൽ മോർഗൻ 1(9), ജോ റൂട്ട് 44(54) എന്നിവർ പുറത്തായി. അവസാന ഓവറുകളിൽ ആഞ്ഞടിക്കാനുല്ള ശ്രമത്തിനിടയിൽ 20(8) റൺസ് നേടി ജോസ് ബട്ലർ പുറത്തായി. പിന്നീട് വന്ന ക്രിസ് വോക്സ് 7(5) പെട്ടെന്ന് പുറത്തായെങ്കിലും മറുവശത്ത് ബെൻ സ്റ്റോക്സ് ബുറയെ ഒഴികെ എല്ലാ ബൗളർമാരെയും മർദ്ദിച്ചു.

അഞ്ച് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും പത്തോവറിൽ മുഹമ്മദ് ഷമി 69 റൺസ് വഴങ്ങി. ചഹൽ 10 ഓവറിൽ 88,ഹാർദ്ദിക് പാണ്ഡ്യ 10 ഓവറിൽ 60, കുൽദീപ് 10 ഓവറിൽ 72 റൺസ് വഴങ്ങി ഒരു വിക്കറ്റ് എന്നിങ്ങനെയാണ് നേട്ടം. 10 ഓവർ എറിഞ്ഞ റൺസ് വഴങ്ങി ബെൻ സ്റ്റോക്സിന്റെ വിക്കറ്റ് വീഴ്‌ത്തിയ ബുംറ തന്നെയാണ് 350ന് മുകളിൽ പോകുമായിരുന്ന ഇംഗ്ലീഷ് സ്‌കോർ ബോർഡിനെ പിടിച്ച് നിർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP