Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കിവീസിന് മുന്നിൽ കടലാസുപുലികളായി; ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ലോകകപ്പിന് മുന്നോടിയായുള്ള ആദ്യസന്നാഹ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; കെന്നിങ്ടൺ ഓവലിൽ കിവീസ് സ്വിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ

കിവീസിന് മുന്നിൽ കടലാസുപുലികളായി; ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ലോകകപ്പിന് മുന്നോടിയായുള്ള ആദ്യസന്നാഹ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; കെന്നിങ്ടൺ ഓവലിൽ കിവീസ് സ്വിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇംഗ്ലണ്ട് ലോകകപ്പിന് അഞ്ച് ദിവസം മാത്രം അവശേഷിക്കെ ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യയെ വെറും 179 റൺസിന് തകർത്ത കിവീസ് ആറ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം കണ്ടെത്തി. സ്‌കോർ: ഇന്ത്യ 39.2 ഓവറിൽ 179-ന് ഓൾഔട്ട്, ന്യൂസീലൻഡ് 37.1 ഓവറിൽ നാലിന് 180.

ഹാഫ് സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റോസ് ടെയ്ലറുമാണ് ന്യൂസിലൻഡിനെ ജയത്തിലേക്ക് നയിച്ചത്. ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിൽ (22), കോളിന് മൺറോ (4) എന്നിവർ പുറത്തായ ശേഷം നാലാം വിക്കറ്റിൽ വില്യംസണും ടെയ്ലറും ചേർന്ന് 114 റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽപോലും കിവീസിന് വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്കായില്ല.

87 പന്തിൽ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 67 റൺസെടുത്ത വില്യംസണെ ഒടുവിൽ ചാഹലാണ് പുറത്താക്കിയത്. 75 പന്തിൽ നിന്ന് 71 റൺസെടുത്ത ടെയ്ലറെ ജഡേജയും പുറത്താക്കി. ഏഴുപേർ പന്തെറിഞ്ഞിട്ടും കിവീസിന്റെ നാലു വിക്കറ്റുകൾ മാത്രമാണ് ഇന്ത്യയ്ക്ക് വീഴ്‌ത്താനായത്. ഓവലിൽ നാല് വിക്കറ്റ് വീഴ്‌ത്തിയ ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജിമ്മി നീഷം എന്നിവർ ചേർന്നാണ് ഇന്ത്യയെ തകർത്തത്. ബോൾട്ടിന്റെ വേഗതയ്ക്കും കൃത്യതയ്ക്കും മുന്നിൽ ഇന്ത്യൻ മുൻനിര തകരുകയായിരുന്നു. ഒരവസരത്തിൽ 39ന് നാല് എന്ന നിലയിൽ തകർന്ന ഇന്ത്യയെ അർധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജ 54(50) ഹാർദ്ദിക് പാണ്ഡ്യ 30(37) എന്നിവരുടെ ഇന്നിങ്സുകളാണ് മാന്യായ സ്‌കോറിൽ എത്തിച്ചത്.

ഓപ്പണർമാരായ രോഹിത് ശർമ്മ 2(6), ശിഖർ ധവാൻ 2(7), ലോകേഷ് രാഹുൽ 6(10) കുൽദീപ് യാദവ് 19(36) എന്നിവരുടെ വിക്കറ്റുകളാണ് ബോൾട്ട് വീഴ്‌ത്തിയത്. വിരാട് കോലി 18*(24) കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. രോഹിത് വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോൾ ശിഖർ ധവാൻ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ പിടിച്ച് പുറത്തായി. ലോകേഷ് രാഹുൽ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. മുൻനിരയും മധ്യനിരയും ഒരുപോലെ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ദിനേശ് കാർത്തിക് 4(3), ബുവനേശ്വർ കുമാർ 1(17) മുഹമ്മദ് ഷമി 2*(4) എംഎസ് ധോണി 17(42) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോറുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP