Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ വിഭാഗവും ശക്തമെങ്കിലും നേരിയ ആശങ്ക ഓപ്പണർമാരുടെ മോശം ഫോമിൽ; രോഹിതും ധവാനും ഫോമിലെത്തിയില്ലെങ്കിൽ വിരാട് കോലിക്ക് പണി കൂടും; മധ്യനിരയും ഫിനിഷിങ്ങിൽ ധോണിയും പാണ്ഡ്യയും തകർപ്പൻ ഫോമിൽ; ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളർമാരും നല്ല ഫോമിൽ തന്നെ; ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും തോറ്റ സൗത്താഫ്രിക്ക ഇന്ന് ഇന്ത്യയെ നേരിടുമ്പോൾ മേൽക്കൈ കോലിപ്പടയ്ക്ക് തന്നെ; ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത് ഡുപ്ലസിസ്

എല്ലാ വിഭാഗവും ശക്തമെങ്കിലും നേരിയ ആശങ്ക ഓപ്പണർമാരുടെ മോശം ഫോമിൽ; രോഹിതും ധവാനും ഫോമിലെത്തിയില്ലെങ്കിൽ വിരാട് കോലിക്ക് പണി കൂടും; മധ്യനിരയും ഫിനിഷിങ്ങിൽ ധോണിയും പാണ്ഡ്യയും തകർപ്പൻ ഫോമിൽ;  ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളർമാരും നല്ല ഫോമിൽ തന്നെ; ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും തോറ്റ സൗത്താഫ്രിക്ക ഇന്ന് ഇന്ത്യയെ നേരിടുമ്പോൾ മേൽക്കൈ കോലിപ്പടയ്ക്ക് തന്നെ; ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത് ഡുപ്ലസിസ്

വേൾഡ്കപ്പ് ഡെസ്‌ക്‌

സൗത്താംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിൽ ഒടുവിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ലോകകപ്പ് ആരംഭിച്ച് ഒരാഴ്ച കഴിയുകയും എല്ലാ ടീമുകളും രണ്ട് മത്സരരങ്ങൾ വീതം കളിച്ച് കഴിയുകയും ചെയ്തതിന് ശേഷമാണ് ഇന്ത്യ ആദ്യ കളിക്ക് ഇറങ്ങുന്നത്. ഈ ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയാണ് കോലിക്കും സംഘത്തിനും നേരിടാനുള്ളത്. ആദ്യ രണ്ട് മത്സരങ്ങളിൽ ഇംഗ്ലണ്ടിനോടും താരതമേന്യ ദുർബലരായ ബംഗ്ലാദേശിനോടും തോറ്റെങ്കിലും ഡുപ്ലസിസ് നയിക്കുന്ന സംഘത്തെ ചെറുതായി കാണാൻ ഇന്ത്യ ത്യയാറാകില്ല.

ലോകകപ്പിൽ നായകനായി അരങ്ങേറുന്ന വിരാട് കോലി ജയത്തോടെ തുടങ്ങും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും സന്തുലിതമായ ടീമാണെങ്കിലും ചില താരങ്ങളുടെ സന്നാഹ മത്സരത്തിലേയും കഴിഞ്ഞ മാസം അവസാനിച്ച ഐപിഎല്ലിലേയും പ്രകടനങ്ങൾ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയും വിതയ്ക്കുന്നുണ്ട്. ഇന്ത്യക്ക് ലോകകപ്പിൽ ഏറെ ആശങ്ക സൃഷ്ടിക്കുക നാലാം നമ്പർ ബാറ്റ്‌സ്മാൻ ആണെന്നാണ് കരുതപ്പെട്ടത്. എന്നാൽ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ നാലാം നമ്പറിൽ ലോകേഷ് രാഹുൽ സെഞ്ച്വറി നേടിയതും ധോണി ഫോമിലുല്‌ളതും ഒപ്പം തന്നെ ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റ മത്സരത്തിൽ പേലും മികച്ച ബാറ്റിങ് പുറത്തെടുത്ത ജഡേജ ഹാർദ്ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ്ങ് ഇന്ത്യക്ക് ശുഭ സൂചനയാണ്.

ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് നിരയിൽ ഇന്ത്യക്ക് കാര്യമായ ആശങ്കയില്ല. റണ്ണൊഴുകുന്ന റോസ്ബൗളിലെ പിച്ചിൽ സ്പിന്നർമാർ കൂടി മികവിലെത്തും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഫീൽഡിൽ ഇന്ത്യക്ക് ആശങ്കയില്ലെങ്കിലും ഓപ്പണർമാരായ ശിഖർ ധവാന്റേയും രോഹിത് ശർമ്മയുടെയും മങ്ങിയ ഫോം ഇന്ത്യക്ക് ആശങ്ക സമ്മനിക്കുന്നുണ്ട്.

മറുവശത്ത് ദക്ഷിണാഫ്രിക്കയുടെ കാര്യം കൂടുതൽ പരുങ്ങലിലാണ്. ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയിൻ പരിക്കേറ്റ് ഈ ലോകകപ്പിൽ നിന്ന് പുറത്തായത് വലിയ തിരിച്ചടിയാണ്. ലുങ്കി എങ്കിടിക്കും പരിക്കായത് കാരണം കളിക്കാനാകില്ല. കാഗിസോ റബാഡ ഇമ്രാൻ താഹിർ എന്നിവർക്കൊപ്പം ഇന്ത്യൻ ബാറ്റിങ് നിരയെ വിറപ്പിക്കാൻ പോന്ന ഒരു ബൗളർ ഇല്ലാത്തത് ആഫ്രിക്കൻ ടീമിന് തിരിച്ചടിയാണ്.

ആദ്യ മത്സരത്തിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുമ്പേൾ ക്യാപ്റ്റൻ കോലിയെ കാത്തിരിക്കുന്നത് ചില നാഴികക്കല്ലുകൾ. ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താനായാൽ ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ 50 ാം വിജയമാകും അത്. എം.എസ്, ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാകും കോലി. 110 വിജയങ്ങളോടെ ധോനിയാണ് ഈ പട്ടികയിൽ മുന്നിൽ. അസ്ഹറുദ്ദീന് 90 വിജയങ്ങളും ഗാംഗുലിക്ക് 76 വിജയങ്ങളുമാണ് ഉള്ളത്. എന്നാൽ ശതമാനക്കണക്കിൽ നാലുപേരിൽ കോലിയാണ് മുന്നിൽ 73.88 ശതമാനം വിജയമാണ് കോലിക്ക്. രണ്ടാം സ്ഥാനത്തുള്ള ധോനിക്ക് 59.52 ശതമാനം വിജയങ്ങളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP