Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

'ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ നായകൻ; ലോകത്തിലെ കോടിക്കണക്കിനു പേരുടെ പ്രചോദനം; ഒരിക്കലും നിഷേധിക്കാനാവാത്ത പൈതൃകമുള്ള പേര്; 'എംഎസ് ധോണി' വെറുമൊരു പേരുമാത്രമല്ല അതുക്കും മേലെയെന്ന് ഐസിസി; 38ാം പിറന്നാളഘോഷത്തിന്റെ പടിവാതിലിൽ നിൽക്കുന്ന മിസ്റ്റർ കൂളിന് ആദരവർപ്പിക്കുന്ന വീഡിയോയുമായി ഐ.സി.സിയുടെ ട്വിറ്റ്; ഏറ്റെടുത്ത് ആരാധകർ

'ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ നായകൻ; ലോകത്തിലെ കോടിക്കണക്കിനു പേരുടെ പ്രചോദനം; ഒരിക്കലും നിഷേധിക്കാനാവാത്ത പൈതൃകമുള്ള പേര്; 'എംഎസ് ധോണി' വെറുമൊരു പേരുമാത്രമല്ല അതുക്കും മേലെയെന്ന് ഐസിസി; 38ാം പിറന്നാളഘോഷത്തിന്റെ പടിവാതിലിൽ നിൽക്കുന്ന മിസ്റ്റർ കൂളിന് ആദരവർപ്പിക്കുന്ന വീഡിയോയുമായി ഐ.സി.സിയുടെ ട്വിറ്റ്; ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:'ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ പേര്. ലോകത്തെ കോടിക്കണക്കിനാളുകളെ പ്രചോദിപ്പിക്കുന്ന പേര്. അനിഷേധ്യമായ പൈതൃകമുള്ള പേര്. എം.എസ് ധോനി- എന്നത് വെറുമൊരു പേരല്ല.'- എന്ന് ഐ.സി.സിയുടെ ട്വീറ്റ്. നാളെ ധോനിയുടെ ജന്മദിനമാണെന്നിരിക്കെയാണ് അദ്ദേഹത്തെക്കുറിച്ച് ഐ.സി.സിയുടെ ട്വീറ്റർ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ധോനിക്കുള്ള ഒരു ട്രിബ്യൂട്ടെന്ന രീതിയിലുള്ളതാണ് വീഡിയോ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും തങ്ങളുടെ ക്രിക്കറ്റിങ് മികവിനെ ധോനി എങ്ങനെ സ്വാധീനിച്ചുവെന്ന് ഇതിൽ പറയുന്നുണ്ട്. കൂടാതെ ഇംഗ്ലീഷ് ക്രിക്കറ്റർമാരായ ബെൻസ്‌റ്റോക്‌സും ജോസ് ബട്ട്‌ലറും ധോണിയെക്കുറിച്ച് വാചാലരാവുന്നുണ്ട്.

'നിങ്ങൾ പുറത്തുകാണുന്നത് ഒരാൾക്കുള്ളിൽ യഥാർഥത്തിൽ സംഭവിക്കുന്നതിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം എപ്പോഴും ശാന്തനാണ്. അദ്ദേഹത്തിൽനിന്ന് കുറേ പഠിക്കാനുണ്ട്. അദ്ദേഹമാണെന്റെ ക്യാപ്റ്റൻ. എന്നും അദ്ദേഹം ആയിരിക്കും എന്റെ ക്യാപ്റ്റൻ. ഞാൻ അദ്ദേഹത്തിന്റെ ഉപദേശം എപ്പോഴും സ്വീകരിക്കാറുണ്ട്.'- കോഹ്ലി പറഞ്ഞു.

എപ്പോഴും ടീമിനെ സഹായിക്കാൻ അദ്ദേഹം ഉണ്ടാകുമെന്നായിരുന്നു ബുംറയുടെ പരാമർശം.ധോനിയെ മിസ്റ്റർ കൂൾ എന്ന് ഇംഗ്ലണ്ട് കീപ്പർ ജോസ് ബട്ട്ലർ വിശേഷിപ്പിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തന്റെ ആരാധനാപാത്രമാണ് അദ്ദേഹമെന്നും ബട്ട്ലർ പറയുന്നു.'മിസ്റ്റർ കൂൾ, ഫീൽഡിലെ ആ മനുഷ്യനെ ഞാൻ സ്നേഹിക്കുന്നു. സ്റ്റമ്പിനു പിന്നിൽ അദ്ദേഹത്തിന് ഇടിമിന്നൽ പോലെ വേഗതയേറിയ കൈകളുണ്ട്. ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം ശാന്തനാണ്. ഈ കളിയുടെ അംബാസഡറാണ് അദ്ദേഹം.'- ബട്ട്ലർ പറഞ്ഞു.

അദ്ദേഹത്തെപ്പോലെ നല്ലൊരാൾ വേറെയുണ്ടെന്നു വിചാരിക്കുന്നില്ലെന്ന് ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് പറഞ്ഞു. സ്റ്റോക്സും ധോനിയും ഐ.പി.എല്ലിൽ റൈസിങ് പുണെ സൂപ്പർജയന്റ്സിനു വേണ്ടി മുൻപ് ഒന്നിച്ചു കളിച്ചിട്ടുണ്ട്.ഇംഗ്ലണ്ടിനെതിരെ ജൂൺ 30-നു നടന്ന മത്സരത്തിലെ മെല്ലെപ്പോക്കിനെതിരെ ധോനി കടുത്ത വിമർശനം നേരിടുന്നതിനിടെയാണ് ഐ.സി.സിയുടെ പ്രശംസ.

ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറിൽ നേടാവുന്ന നേട്ടങ്ങളിൽ പരമാവധിയും സ്വന്തമാക്കിയാണ് ധോനി ഇപ്പോഴും കളിക്കളത്തിൽ തുടരുന്നത്. ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയ ഏക ക്യാപ്റ്റനാണ് ധോനി. ഇന്ത്യയെ ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ഒന്നാം റാങ്കിലേക്കു നയിക്കാനും ധോനിയെന്ന ക്യാപ്റ്റനു കഴിഞ്ഞു. കൂടാതെ ഐ.പി.എല്ലിൽ താൻ നായകനായ ചെന്നൈ സൂപ്പർ കിങ്സിനു മൂന്നുതവണ കപ്പ് നേടിക്കൊടുക്കാനും അദ്ദേഹത്തിനായി.

      View this post on Instagram

A post shared by ICC (@icc) on Jul 5, 2019 at 10:53pm PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP