Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ക്രിക്കറ്റ് ആരവത്തിന് കാതോർക്കാൻ ഇനി ഒരു രാത്രിയുടെയും പകലിന്റെയും കാത്തിരിപ്പ്; ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഇന്ന്; ചരിത്രത്തിലാദ്യമായി ഉദ്ഘാടനം സ്‌റ്റേഡിയത്തിന് പുറത്തേക്ക്; ബെക്കിങ്ഹാം കൊട്ടാരത്തിന് സമീപത്തെ 'ദാ മാൾ' റോഡിൽ അരങ്ങേറുന്ന ചടങ്ങുകൾ കാണാൻ സാധിക്കുക തെരഞ്ഞെടുക്കപ്പെട്ട 4000 പേർക്ക് മാത്രം; ഇന്ത്യൻ സമയം രാത്രി 9.30ന് തുടങ്ങുന്ന ചടങ്ങ് ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കും

ക്രിക്കറ്റ് ആരവത്തിന് കാതോർക്കാൻ ഇനി ഒരു രാത്രിയുടെയും പകലിന്റെയും കാത്തിരിപ്പ്; ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഇന്ന്; ചരിത്രത്തിലാദ്യമായി ഉദ്ഘാടനം സ്‌റ്റേഡിയത്തിന് പുറത്തേക്ക്; ബെക്കിങ്ഹാം കൊട്ടാരത്തിന് സമീപത്തെ 'ദാ മാൾ' റോഡിൽ അരങ്ങേറുന്ന ചടങ്ങുകൾ കാണാൻ സാധിക്കുക തെരഞ്ഞെടുക്കപ്പെട്ട 4000 പേർക്ക് മാത്രം; ഇന്ത്യൻ സമയം രാത്രി 9.30ന് തുടങ്ങുന്ന ചടങ്ങ് ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ക്രിക്കറ്റ് ലോക കപ്പ് ആരവത്തിന് ലോകം കാതോർക്കാൻ ഇനി ഒരു പകലിന്റേയും രാത്രിയുടേയും മാത്രം കാത്തിരിപ്പ്. നാലു വർഷം നീണ്ട തയ്യാറെടുപ്പുകൾക്കും കാത്തിരിപ്പുകൾക്കും ശേഷം ടീമുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. നാളെ ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാണ് മാച്ചുകൽക്ക് തുടക്കം. 12-ാം ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഇന്നാണ്. ലണ്ടൻ ഒളിംപിക്‌സിലെ മാരത്തൺ മത്സരങ്ങൾ ഉൾപ്പെടെ നടന്ന ചരിത്രമുള്ള ബെക്കിങ്ഹാം കൊട്ടാരത്തിന് സമീപത്തെ 'ദാ മാൾ' റോഡിലാണ് ഉദ്ഘാടന ചടങ്ങുകൾ. ചരിത്രത്തിലാദ്യമായിട്ടാണ് ഉദ്ഘാടനം സ്‌റ്റേഡിയത്തിന് പുറത്തുവച്ചു നടത്തുന്നത്.

ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ സ്റ്റാൻഡ് ബൈ ഉൾപ്പെടെയുള്ളവ ചടങ്ങിൽ അവതരിപ്പിക്കും. ഒളിംപിക്‌സിലേത് പോലുള്ള വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഉണ്ടാകില്ല. വിവിധ രാജ്യങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പേർക്ക് മാത്രമേ ഈ ഉദ്ഘാടന ചടങ്ങ് നേരിട്ട് കാണാനുള്ള അവസരമുള്ളു.ഇന്ത്യൻ സമയം രാത്രി 9.30ന് തുടങ്ങുന്ന ചടങ്ങ് ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കും. മത്സരങ്ങൾ നാളെ തുടങ്ങുന്നതിനാൽ കളിക്കാരും ക്യാപ്റ്റന്മാരും ചടങ്ങിന് എത്തുമോയെന്ന് ഉറപ്പില്ല. എങ്കിലും മികച്ച ദൃശ്യവിരുന്ന് ഒരുക്കുമെന്നാണ് ഐസിസിയുടെ വാഗ്ദാനം.മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഫൈനൽ ജൂലൈ പതിനാലിന് ലോർഡ്‌സിൽ വച്ചാണ് നടക്കുന്നത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, വെസ്റ്റൻഡീസ് എന്നീ പത്ത് ടീമുകളാണ് ലോകകപ്പിൽ മാറ്റുരക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂൺ 5ന് വൈകീട്ട് മൂന്ന് മണിക്കാണ് (കടഠ) ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 9ന് ലോകചാമ്പ്യന്മാരായ ആസ്‌ത്രേലിയയെ നേരിടുന്ന ഇന്ത്യ, 13ന് ന്യൂസിലൻഡുമായും ഏറ്റുമുട്ടും. ജൂൺ 16ന് ഇന്ത്യ ബദ്ധവൈരികളായ പാക്കിസ്ഥാനെ നേരിടും. മാഞ്ചെസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് മത്സരം നടക്കുക.ജൂലൈ ആറ് വരെ നീളുന്ന ആദ്യ ഘട്ട മത്സരങ്ങൾക്ക് ശേഷം, ജൂലൈ 9, 11 തിയ്യതികളിലായി സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ജൂലൈ 14 ലോർഡിസിൽ വച്ചാണ് ഫൈനൽ മത്സരം നടക്കുന്നത്. ഇത് അഞ്ചാം തവണയാണ് ലോർഡ്സിൽ ലോകകപ്പ് ഫൈനൽ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP