Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

12 മിനിറ്റ് മഴ പെയ്തപ്പോൾ വിജയലക്ഷ്യം മാറി മറിഞ്ഞു; 13 പന്തിൽ 22 റൺസ് എന്നത് ഒറ്റ ബോളിൽ നേടാൻ നിർദ്ദേശിച്ച് മഴ നിയമം; 1992ൽ സിഡ്നിയിൽ ലോകകപ്പ് സെമി കഴിഞ്ഞ് ടൂർണമെന്റിലെ പൊന്നോമനകൾ മടങ്ങിയത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി; 2002ൽ ദാദയുടെ ഇന്ത്യയെ മഴ ചതിച്ചത് രണ്ട് തവണ; ഇനിയും പരിഷ്‌കരിക്കാത്ത മഴ നിയമം ഏറ്റവും അധികം പണി കൊടുത്തത് ദക്ഷിണാഫ്രിക്കയ്ക്ക്; മഴ തകർത്ത കിരീട സ്വപ്നങ്ങളുടെ കഥ തുടരുന്നു

12 മിനിറ്റ് മഴ പെയ്തപ്പോൾ വിജയലക്ഷ്യം മാറി മറിഞ്ഞു; 13 പന്തിൽ 22 റൺസ് എന്നത് ഒറ്റ ബോളിൽ നേടാൻ നിർദ്ദേശിച്ച് മഴ നിയമം; 1992ൽ സിഡ്നിയിൽ ലോകകപ്പ് സെമി കഴിഞ്ഞ് ടൂർണമെന്റിലെ പൊന്നോമനകൾ മടങ്ങിയത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി; 2002ൽ ദാദയുടെ ഇന്ത്യയെ മഴ ചതിച്ചത് രണ്ട് തവണ; ഇനിയും പരിഷ്‌കരിക്കാത്ത മഴ നിയമം ഏറ്റവും അധികം പണി കൊടുത്തത് ദക്ഷിണാഫ്രിക്കയ്ക്ക്; മഴ തകർത്ത കിരീട സ്വപ്നങ്ങളുടെ കഥ തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ലോകകപ്പ് ക്രിക്കറ്റിൽ ലീഗ് ഘട്ടത്തിൽ ഒരുപാട് മത്സരങ്ങൾ മഴ കാരണം തടസ്സപ്പെട്ടു. ചിലത് പൂർണമായും ഉപേക്ഷിച്ചപ്പോൾ മറ്റ് ചിലത് ഓവറുകൾ വെട്ടിച്ചുരുക്കി പൂർത്തിയാക്കാനായി. ഇപ്പോൾ സെമി ഫൈനലിൽ എത്തി നിൽക്കുമ്പോൾ ആദ്യ സെമിയിലെ ഇന്ത്യ ന്യൂസിലാൻഡ് പോരാട്ടം മഴ കൊണ്ട് പോയപ്പോൾ റിസർവ് ദിനത്തിലേക്ക് നീളുകയാണ്. ഡക്ക് വർത്ത് ലൂയിസ് നിയമങ്ങളും റിസർവ് ദിനവുമൊക്കെയായി ടൂർണമെന്റിന്റെ ഭംഗി പോവുകയാണ്. ഒപ്പം തന്നെ വലിയ തയ്യാറെടുപ്പുകളുമായി എത്തി മഴ കാരണം ലോകകപ്പ് സ്വപ്നങ്ങളുടെ താളം തെറ്റുകയുമാണ്. ഉദാഹരണത്തിന് ഇന്നും മത്സരം നടന്നില്ലെങ്കിൽ ന്യൂസിലാൻഡ് ഫൈനൽ കാണില്ല. ഒരു മത്സരം പൂർത്തിയാകാതെ എങ്ങനെയാണ് ഒരു ടീം പുറത്തേക്ക് പോവുക. ചരിത്രത്തിൽ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട് ഇത്തരം സംഭവങ്ങൾ.

മഴ കാരണം ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത് അല്ലെങ്കിൽ മഴ നിയമം ക്രൂരത കാണിച്ചപ്പോൾ മഴയെക്കാൾ ശക്തമായി ഒലിച്ച ഒരു ജനതയുടെ കണ്ണീരിന്റെ കാര്യത്തിൽ സൗത്താഫ്രിക്ക എന്ന രാജ്യം 1992 ലോകകപ്പിൽ അനുഭവിച്ചത് സമാനതകളില്ലാത്ത ദുരന്തമാണ്. ഓസ്ട്രേലിയയിൽ നടന്ന 1992 ലോകകപ്പ്. ടൂർണമെന്റ് ഫേവറിറ്റുകളായ ഇംഗ്ലണ്ടും ലോകകപ്പിന്റെ പൊന്നോമനകളായ സൗത്താഫ്രിക്കയും തമ്മിൽ നടന്ന സെമി പോരാട്ടം ഒരു ക്രിക്കറ്റ് ആരാധകനും അത്ര വേഗം മറക്കില്ല. സിഡ്നി സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ സൗത്താഫ്രിക്കയ്ക്ക് വിജയിക്കാൻ14 പന്തിൽ 24 റൺസ് എന്ന സ്ഥിതിയിൽ നിൽക്കുമ്പോൾ സിഡ്നിയുടെ ആകാശത്ത് മഴയെത്തി. ഒരു പന്ത് കൂടി എറിഞ്ഞപ്പോൾ സൗത്താഫ്രിക്ക രണ്ട് റൺസ് കൂടെ നേടി. 13 പന്തിൽ 22 റൺസ് എന്ന ദൂരത്തിൽ വിജയം നിൽക്കുമ്പോൾ മഴ കാരണം കളി നിർത്തി.

12 മിനിറ്റ് മാത്രം നീളമുള്ളതായിരുന്നു അന്ന് ആ സെമി ഫൈനൽ രാത്രിയിൽ പെയ്ത മഴ. പിന്നീട് കളി പുനരാരംഭിച്ചു. പക്ഷേ ലോകകപ്പ് ദുരന്തങ്ങളുടെ കഥ ഇന്നും പേറുന്ന ദക്ഷിണാഫ്രിക്ക എന്ന രാജ്യത്തിന്റെ ഭാഗ്യക്കേടിന്റെ അരങ്ങേറ്റ വേദി കൂടിയായിരുന്നു സിഡ്നി ക്രിക്കറ്റ് മൈതാനം. മഴ നിയമത്തിന്റെ കൂട്ടലും കിഴിക്കലും കഴിഞ്ഞപ്പോൾ സൗത്താഫ്രിക്കയ്ക്ക് വിജയം പുനർ നിശ്ചയിച്ചത് കണ്ട് ഇംഗ്ലീഷ് ആരാധകർ പോലും പൊട്ടിക്കരഞ്ഞിരിക്കണം. ഒരു പന്തിൽ 22 റൺസ്! അവിടെ നിന്ന് പല തവണ ലോകകപ്പ് ദുരന്തങ്ങൾ ദക്ഷിണാഫ്രിക്ക ഏറ്റുവാങ്ങി. 2003ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലും മഴ തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തട്ടുള്ള വഴി തെളിച്ചത്.

മറ്റൊന്ന് ലോകകപ്പിന്റെ അത്രയും വരില്ലെങ്കിലും കോഴ വിവാദങ്ങളിൽ നിന്നൊക്കെ കരകയറി വന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റേതായിരുന്നു. സൗരവ് ഗാംഗുലി നയിച്ച ടീമിന് മഴ കാരണം പങ്ക് വയ്ക്കേണ്ടി വന്നത് മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാമ്പ്യൻസ് ട്രോഫി ആയിരുന്നു. ഫൈനലിൽ മഴ ഇന്ത്യയെ ചതിച്ചത് ഒന്നല്ല രണ്ട് തവണയായിരുന്നു. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടിയത് ഇന്ത്യയും ശ്രീലങ്കയും. വേദി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 244 റൺസ് എടുത്തു. ഇന്ത്യ 2 ഓവറിൽ വിക്കറ്റ് പോകാതെ 14എന്ന സ്‌കോറിൽ നിൽകുമ്പോൾ മഴ എത്തി. കളി ഉപേക്ഷിച്ചു.

റിസർവ് ദിനം ആയ തൊട്ടടുത്ത ദിവസം വീണ്ടും ടോസ് ഇട്ട് വീണ്ടും കളി. പിന്നെയും ശ്രീലങ്ക ബാറ്റിങ്..അവർ 223റൺസ് എടുത്തു ഇന്ത്യ ബാറ്റിങ് തുടങ്ങി .4 ഓവറിൽ 38/1 എന്ന സ്‌കോറിൽ എത്തിയതിനു പിന്നാലെ മഴ..ക്രീസിൽ സച്ചിനും സെവാഗും. രണ്ടാം ദിവസവും മഴ കളി കൊണ്ട് പോയി. ട്രോഫി ഷെയർ ചെയ്തു. ഇന്നത്തെ പോലെ ബാക്കി കളിക്കുന്ന റിസർവ് ഡേ ആയിരുന്നേൽ അന്ന് ആ കപ്പ് നമ്മുട ദാദ ഉയർത്തിയേനെ.. കപ്പ് ഷെയർ ചെയ്തപ്പോൾ വിഷമിച്ചു നിന്ന ഗാംഗുലിയും ചിരിച്ചു നിന്ന അന്നത്തെ ലങ്കൻ നായകൻ ജയസൂര്യയുടേയും മുഖം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP