Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലാശപ്പോരിന് ടോസ് നേടി ന്യൂസിലന്റ്; ലോർഡ്‌സിൽ അതിഥികൾ ആദ്യം ബാറ്റ് ചെയ്യും; സെമിയിലെ അതേ ടീം നിലനിർത്തി കീവികളും ഇംഗ്ലണ്ടും; ലോർഡ്സിൽ നടന്ന നാല് മത്സരങ്ങളിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം

കലാശപ്പോരിന് ടോസ് നേടി ന്യൂസിലന്റ്; ലോർഡ്‌സിൽ അതിഥികൾ ആദ്യം ബാറ്റ് ചെയ്യും; സെമിയിലെ അതേ ടീം നിലനിർത്തി കീവികളും ഇംഗ്ലണ്ടും; ലോർഡ്സിൽ നടന്ന നാല് മത്സരങ്ങളിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം

മറുനാടൻ ഡെസ്‌ക്‌

ലോർഡ്‌സ്; ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് കലാശപ്പോര്. ലോർഡ്‌സ് ക്രിക്കറ്റ് മൈതാനിയിൽ കന്നി കിരീടത്തിനായി ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഏറ്റുമുട്ടുമ്പോൾ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയിൽ ജയം സമ്മാനിച്ച ടീമിനെ ന്യൂസിലൻഡ് നിലനിർത്തിയിട്ടുണ്ട്.ഈ ലോകകപ്പിൽ ലോർഡ്സിൽ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. ഇരു ടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്.

സെമിയിൽ ആസ്‌ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ മറികടന്നാണ് കിവീസ് കലാശപ്പോരിന് എത്തുന്നത്. ആതിഥേയരായ ഇംഗ്ലണ്ട് നിരവധി തവണ ഫൈനലിൽ എത്തിയെങ്കിലും ഇതുവരെ വിജയം കൈപിടിയിൽ ഒതുക്കാനായില്ല. എന്നാൽ ഇത്തവണ സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശം. അതേസമയം, ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് കലാശപ്പോരാട്ടത്തിന് എത്തുന്നത്.

ഇംഗ്ലണ്ട്: ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ഓയിൻ മോർഗൻ, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക് വുഡ്, ന്യൂസിലൻഡ്: മാർട്ടിൻ ഗപ്റ്റിൽ, ഹെന്റി നിക്കോൾസ്/ കോളിൻ മൺറോ, കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ, ജയിംസ് നീഷാം, കോളിൻ ഡി ഗ്രാൻഹോം, ടോം ലാഥം, മിച്ചൽ സാന്റ്നർ, മാറ്റ് ഹെന്റി, ട്രന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP