Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യക്ക് പിന്നാലെ ന്യൂസിലാൻഡിനേയും അടിച്ച് പരത്തി ജോണി ബെയ്‌സ്‌റ്റോ; തുടർച്ചയായി രണ്ടാം സെഞ്ച്വറിയുമായി വെടിക്കെട്ട് ബാറ്റിങ്; മധ്യനിരയിൽ ഇംഗ്ലീഷുകാരെ വരുതിക്ക് നിർത്തി കിവികൾ; നിർണായക മത്സരത്തിൽ ന്യൂസിലാൻഡിന് 306 റൺസ് വിജയലക്ഷ്യം; ജയിക്കുന്നവർ സെമിയിലേക്ക്

ഇന്ത്യക്ക് പിന്നാലെ ന്യൂസിലാൻഡിനേയും അടിച്ച് പരത്തി ജോണി ബെയ്‌സ്‌റ്റോ; തുടർച്ചയായി രണ്ടാം സെഞ്ച്വറിയുമായി വെടിക്കെട്ട് ബാറ്റിങ്; മധ്യനിരയിൽ ഇംഗ്ലീഷുകാരെ വരുതിക്ക് നിർത്തി കിവികൾ; നിർണായക മത്സരത്തിൽ ന്യൂസിലാൻഡിന് 306 റൺസ് വിജയലക്ഷ്യം; ജയിക്കുന്നവർ സെമിയിലേക്ക്

വേൾഡ്കപ്പ് ഡെസ്‌ക്

ചെസ്റ്റർ ലീ സ്ട്രീറ്റ്: ഇന്ത്യക്കെതിരെ നിർത്തിയ സ്ഥലത്ത് നിന്നായിരുന്നു ജോണി ബെയ്‌സ്‌റ്റോ ജേസൺ റോയ് സഖ്യം തുടങ്ങിയത്. അർധ സെഞ്ച്വറിയുമായി റോയിയും തുടർച്ചയായി രണ്ടാം സെഞ്ച്വറിയുമായി ബെയ്‌സ്‌റ്റോയും കത്തിക്കയറിയെങ്കിലും പക്ഷേ മധ്യനിരയിൽ ആ തുടക്കം മുതലാക്കാൻ ആരുമില്ലാതെ വന്നതോടെ ഇംഗ്ലണ്ട് 305 റൺസ് എന്ന സ്‌കോറിൽ ഒതുങ്ങി. 30ഓവറിൽ 194ന് 1 എന്ന നിലയിൽ നിന്നാണ് 50 ഓവറിൽ 305ന് എട്ട് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് നിലംപൊത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റേത് തകർപ്പൻ തുടക്കമായിരുന്നു. ഈ ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ജോണി ബെയർസ്റ്റോയും ജേസൺ റോയും ഓപ്പണിങ് വിക്കറ്റിൽ 123 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 61 പന്തിൽ നിന്ന് 60 റൺസെടുത്ത റോയിയെ പുറത്താക്കി ജെയിംസ് നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.ബെയർസ്റ്റോ 99 പന്തിൽ നിന്ന് 106 റൺസെടുത്താണ് പുറത്തായത്. ഓപ്പണർമാർ രണ്ടുപേരും പുറത്തായതോടെ കിവീസ് ഇംഗ്ലണ്ടിനെ പിടിച്ചുനിർത്തി. കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച ഇംഗ്ലണ്ട് വിക്കറ്റുകൾ പിന്നീട് കൃത്യമായ ഇടവേളകളിൽ കിവീസ് വീഴ്‌ത്തി.

ജോ റൂട്ട് 24 (25), ജോസ് ബട്ട്ലർ 11(12), ബെൻ സ്റ്റോക്ക്സ് 11(27), ക്രിസ് വോക്സ് (4) എന്നിവരെല്ലാം കാര്യമായ സംഭവനകളില്ലാതെ മടങ്ങി. ക്യാപ്റ്റൻ ഓയിൻ മോർഗൻ42(40) ആദിൽ റഷീദ് 16(12) ലിയാം പ്ലങ്കറ്റ് 15*(12) ജോഫ്രാ ആച്ചർ 1*(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ.കിവീസിനായി ട്രെൻഡ് ബോൾട്ട്, മാറ്റ് ഹെന്റി, ജെയിംസ് നീഷാം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം സെമി ഫൈനലിന് യോഗ്യത ഉറപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP