Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം സെമിയിൽ ഓസീസിനെ അനായാസം മറികടന്ന് ഇംഗ്ലണ്ട് `ലയൺസ്`; 224 റൺസ് വിജയലക്ഷ്യം എത്തിപ്പിടിച്ചത് 8 വിക്കറ്റുകളും 17.5 ഓവറുകളും ബാക്കി നിൽക്കെ; ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ പതറിയ പിച്ചിൽ ഫ്ളയിങ് സ്റ്റാർട് നൽകി ജെയ്സൺ റോയ് ജോണി ബെയ്സ്റ്റോ സഖ്യം; ആദ്യ ഇന്നിങ്സിൽ നിലവിലെ ചാമ്പ്യന്മാരെ എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാരും; ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇതുവരെ കപ്പ് നേടിയിട്ടില്ലാത്ത ടീമുകളും; ലോകകപ്പ് ഫൈനലിൽ ഞായറാഴ്ച ഇംഗ്ലണ്ട് ന്യൂസിലാൻഡ് കലാശപ്പോര്

രണ്ടാം സെമിയിൽ ഓസീസിനെ അനായാസം മറികടന്ന് ഇംഗ്ലണ്ട് `ലയൺസ്`;  224 റൺസ് വിജയലക്ഷ്യം എത്തിപ്പിടിച്ചത് 8 വിക്കറ്റുകളും 17.5 ഓവറുകളും ബാക്കി നിൽക്കെ; ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ പതറിയ പിച്ചിൽ ഫ്ളയിങ് സ്റ്റാർട് നൽകി ജെയ്സൺ റോയ് ജോണി ബെയ്സ്റ്റോ സഖ്യം; ആദ്യ ഇന്നിങ്സിൽ നിലവിലെ ചാമ്പ്യന്മാരെ എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാരും; ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇതുവരെ കപ്പ് നേടിയിട്ടില്ലാത്ത ടീമുകളും; ലോകകപ്പ് ഫൈനലിൽ ഞായറാഴ്ച ഇംഗ്ലണ്ട് ന്യൂസിലാൻഡ് കലാശപ്പോര്

വേൾഡ്കപ്പ് ഡെസ്‌ക്‌

എഡ്ജിബാസ്റ്റൺ: 2019 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലാൻഡ് - ഇംഗ്ലണ്ട് പോരാട്ടം. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ അനായാസം മറികടന്നാണ് ഇംഗ്ലണ്ട് ലോർഡ്‌സിൽ ഈ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 32.1 ഓവറിൽ 8 വിക്കറ്റുകൾ നഷ്ടത്തിലാണ് വിജയ തീരമണിഞ്ഞത്. 12ാമത് ക്രിക്കറ്റ് ലോകകപ്പ് കലാശപോരാട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ കിരീടത്തിൽ ഒരു പുതിയ ടീമിന്റെ പേര് കൂടി എഴുതി ചേർക്കപ്പെടും.മൂന്ന് ഓസീസ് വിക്കറ്റുകൾ വീഴ്‌ത്തിയ ക്രിസ് വോക്‌സ ആണ് കളിയിലെ കേമൻ

വിജയലക്ഷ്യമായ 224 റൺസ് പിന്തുടരാൻ ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ ഓസീസ് ബൗളർമാർ വെല്ലുവിളി ഉയർത്തും എന്നാണ് കരുതിയത്. എന്നാൽ എല്ലാ പ്രതീക്ഷകളും തകർത്ത് ഓപ്പണർമാരായ ജെയ്‌സൺ റോയ് 85(65) ജോണി ബെയിർസ്‌റ്റോ 34(43) എന്നിവർ ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. 17.2 ഓവറിൽ 124 റൺസിന്റെ കൂട്ടുകെട്ട് തീർത്താണ് സഖ്യം പിരിഞ്ഞത്. സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ ബെയിർസ്‌റ്റോ ആണ് ആദ്യം പുറത്തായത്. ടീം സ്‌കോർ 147ൽ എത്തിനിൽക്കെ അമ്പയർ കുമാർ ധർമ്മസേനയുടെ തെറ്റായ തീരുമാനത്തിൽ റോയ് പുറത്താവുകയായിരുന്നു. കമ്മിൻസിന്റെ പന്തിൽ ക്യാരി പിടിച്ചെങ്കിലും അത് വൈഡ് ബോളായിരുന്നു എന്ന് അമ്പയർ വിധിച്ചില്ല. പിന്നീട് ജോ റൂട്ട് ഓയിൻ മോർഗൻ സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു.

ഇരു ടീമുകളും ഇതുവരെ കപ്പ് നേടിയിട്ടില്ലാത്തവരാണ്.ന്യൂസിലാൻഡ് തങ്ങളുടെ തുടർച്ചയായ രണ്ടാം ഫൈനലിന് ഒരുങ്ങുമ്പോൾ ഇംഗ്ലണ്ടിന് 27 വർഷങ്ങൾക്ക് ശേഷം ഇത് തങ്ങളുടെ നാലാം ഫൈനലാണ്. 2015ൽ ഓസ്‌ട്രേലിയക്ക് എതിരെയാണ് ന്യൂസിലാൻഡ് ആദ്യമായി ഫൈനൽ കളിച്ചത്. അതിന് മുൻപ് ആറ് തവണ അവർ സെമി ഫൈനലിൽ തോറ്റിരുന്നു. 1979ൽ വെസ്റ്റിൻഡീസിനോട് ലോർഡിലും 1987ൽ ഓസ്‌ട്രേലിയയോട് കൊൽക്കത്തയിലും 1992ൽ പാക്കിസ്ഥാനോട് മെൽബണിലുമാണ് ഇംഗ്ലണ്ട് ഫൈനൽ കളിച്ചതെങ്കിലും മൂന്ന് തവണയും പരാജയമായിരുന്നു ഫലം. മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ പരാജയപ്പെടുത്തി എത്തുന്ന ന്യൂസിലാൻഡും ഏറ്റുമുട്ടുമ്പോൾ ഫൈനലിൽ തീ പാറും.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രോലിയ 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോർ ബോർഡിൽ 14 റൺസ് മാത്രം ചേർക്കുമ്പോൾ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമാക്കിയിരുന്നു. ആരൺ ഫിഞ്ച് 0(1), ഡേവിഡ് വാർണർ 9(11) പീറ്റർ ഹാൻഡ്‌സ്‌കോംപ് 4(12) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. നാലാം വിക്കറ്റിൽ മുൻ നായകൻ സ്റ്റീവ് സ്മിത് 85(119) അലക്‌സ് ക്യാരി 46(70) എന്നിവർ ചേർന്ന് നേടിയ 103 റൺസ് കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ കരകയറ്റിയത്. ഇതിനിടക്ക് ജോഫ്രാ ആർച്ചരുടെ പന്ത് താടിയിൽ കൊണ്ട് മുറിവേറ്റ ക്യാരി ബാൻഡേജ് അണിഞ്ഞാണ് കളിച്ചത്. 28ാം ഓവറിൽ സബ്സ്റ്റിറ്റിയൂട്ട് ഫീൽഡർ ജയിംസ് വിൻസിന് ആദിൽ റഷീദിന്റെ പന്തിൽ ക്യാച്ച് നൽകി ക്യാരി മടങ്ങിയതോടെ ഈ കൂട്ടുകെട്ട് തകർന്നു.

പിന്നീട് വന്ന മാർക്കസ് സ്റ്റോയിനിസ് നേരിട്ട രണ്ടാം പന്തിൽ തന്നെ ആദിൽ റഷീദ് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ പൂജ്യനായി മടങ്ങി. 23 പന്തിൽ 22 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ കൂടി പെട്ടെന്ന് പുറത്തായപ്പോൾ ഓസീസ് 34.5 ഓവറിൽ 157ന് ആറ് എന്ന നിലയിലേക്ക് വീണു. പാറ്റ് കമ്മിൻസ് 6(10) പെട്ടന്ന് മടങ്ങിയപ്പോൾ സ്‌കോർ 166ന് ഏഴ്. എട്ടാം വിക്കറ്റിൽ സ്റ്റാർക് 29(36) സ്റ്റീവ് സ്മിത്തുമൊത്ത് 51 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോൾ നിലവിലെ ചാമ്പ്യന്മാർ 200 കടന്നു. എന്നാൽ അടുത്തടുത്ത പന്തിൽ സ്റ്റീവ് സ്മിത്തും സ്റ്റാർക്കും വീണപ്പോൾ സ്‌കോർ 217ന് 9. ജേസൺ ബെഹറൻഡോഫ് 1(4) 49ാം ഓവറിലെ അവസാന പന്തിൽ പത്താമനായി പുറത്തായപ്പോൾ ഓസീസ് ഇന്നിങ്‌സിന് തിരശ്ശീല വീണു. നേഥൻ ലയൺ 5*(6) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ്, ആദിൽ റഷീദ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ജോഫ്രാ ആർച്ചർ രണ്ടും മാർക്ക് വുഡ് ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP