Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ബാറ്റിങ് അനുകൂല പിച്ചിൽ ന്യൂസിലാൻഡിനെ പിടിച്ച് കെട്ടി ഇംഗ്ലീഷ് ബൗളർമാർ; ഫൈനലിൽ വലിയ ഇന്നിങ്‌സ് കളിക്കാൻ ആരുമില്ലാതെ കിവീസ്; സ്ലോഗ് ഓവറുകളിൽ വെടിക്കെട്ട് ഫിനിഷിങ്ങും നടന്നില്ല; ആശ്വാസമായി ഹെന്റി നിക്കോൾസിന്റെ അർധ സെഞ്ച്വറി മാത്രം; ഫൈനലിന്റെ ആദ്യ പാതി സ്വന്തമാക്കി ആതിഥേയർ; ക്രിസ് വോക്‌സിനും പ്ലങ്കറ്റിനും മൂന്ന് വിക്കറ്റ് വീതം; ആദ്യമായി ലോക ചാമ്പ്യന്മാരാകാൻ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം

ബാറ്റിങ് അനുകൂല പിച്ചിൽ ന്യൂസിലാൻഡിനെ പിടിച്ച് കെട്ടി ഇംഗ്ലീഷ് ബൗളർമാർ; ഫൈനലിൽ വലിയ ഇന്നിങ്‌സ് കളിക്കാൻ ആരുമില്ലാതെ കിവീസ്; സ്ലോഗ് ഓവറുകളിൽ വെടിക്കെട്ട് ഫിനിഷിങ്ങും നടന്നില്ല; ആശ്വാസമായി ഹെന്റി നിക്കോൾസിന്റെ അർധ സെഞ്ച്വറി മാത്രം; ഫൈനലിന്റെ ആദ്യ പാതി സ്വന്തമാക്കി ആതിഥേയർ; ക്രിസ് വോക്‌സിനും പ്ലങ്കറ്റിനും മൂന്ന് വിക്കറ്റ് വീതം; ആദ്യമായി ലോക ചാമ്പ്യന്മാരാകാൻ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം

വേൾഡ്കപ്പ് ഡെസ്‌ക്‌

ലോഡ്‌സ് (ലണ്ടൻ): 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് ആണ് നേടാൻ കഴിഞ്ഞത്. അർധസെഞ്ച്വറി നേടിയ ഓപ്പണർ ഹെന്റി നിക്കോൾസ്, ടോം ലഥാം 47(56), വില്യംസൺ 30(53), എന്നിവരുടെ പ്രകടനങ്ങളാണ് കിവീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് ലിയാം പ്ലങ്കറ്റ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസൺ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രദ്ധയോടൊണ് ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ, ഹെന്റി നിക്കോൾസ് സഖ്യം തുടങ്ങിയത്. മോശം ഫോമിലുള്ള ഗപ്റ്റിൽ അക്രമിച്ച് തുടങ്ങി. 2 ഫോറും ഒരു സിക്‌സും അടിച്ച് ഫോമില്ലായ്മയ്ക്ക് ഫൈനലിൽ പരിഹാരം കണ്ടെത്തി എന്ന് തോന്നിച്ചതിനിടയിൽ ന്യൂസിലാൻഡിന് ഇംഗ്ലണ്ട് വക ആദ്യ പ്രഹരം. മാർട്ടിൻ ഗപ്റ്റിലിനെ 19(18) ക്രിസ് വോക്‌സ് വിക്കറ്റിന് മുന്നിൽ കുടുക്കി ടീം സ്‌കോർ 29-1.

നായകൻ വില്യംസണായിരുന്നു മൂന്നാമനായി ക്രീസിലെത്തിയത്. നിക്കോൾസുമൊത്ത് ടീം സ്‌കോർ 100 കടത്തിയതിന് പിന്നാലെ വില്യംസൺ 30(53) മടങ്ങി. ലിയാം പ്ലങ്കറ്റിന്റെ പന്തിൽ ബട്‌ലർ പിടിച്ച് പുറത്തായപ്പോൾ അമ്പയർ അനുവദിച്ചില്ല. ഉടൻ തന്നെ നായകൻ മോർഗൻ റിവ്യു വിളിച്ചു. ടിവി റിപ്ലേയിൽ ഔട്ടെന്ന് തെളിഞ്ഞു. വെറ്ററൻ താരം റോസ് ടെയ്‌ലർ ആണ് പിന്നീട് എത്തിയത്. എന്നാൽ ടീം സ്‌കോർ 118ൽ എത്തിയപ്പോൾ ഹെന്റി നിക്കോൾസ് 55(77) പ്ലങ്കറ്റിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ടെയ്‌ലർക്ക് കൂട്ടായി എത്തിയത് വിക്കറ്റ് കീപ്പർ ടോം ലഥാം. ടീം സ്‌കോർ 141ൽ നിൽക്കെ ടെയ്‌ലറെ 15(31) മാർക് വുഡ് വിക്കറ്റിന് മുന്നിൽ കുടുക്കി.

ടൂർണമെന്റിൽ പലപ്പോഴും ന്യൂസിലാൻഡിനെ തകർച്ചയിൽ നിന്ന രക്ഷിച്ച ജെയിംസ് നീഷം ആയിരുന്നു അടുത്തത്. ലഥാമുമൊത്ത് മെല്ലെ സ്‌കോർ മുന്നോട്ട് നയിച്ച ജെയിംസ് നീഷം 19(25) മിഡ് ഓണിൽ ഓയിൻ മോർഗന് ക്യാച്ച് നൽകി മടങ്ങി. പ്ലങ്കറ്റിന് മൂന്നാം വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയത് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ് ഹോം. വമ്പനടിക്കാരനായ ഗ്രാൻഡഹോമിന് പക്ഷേ ഫൈനലിൽ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ക്രിസ് വോക്‌സ് എറിഞ്ഞ 47ാം ഓവറിൽ പകരക്കാരൻ ഫീൽഡർ ജെയിംസ് വിൻസിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 16(28) മാത്രമായിരുന്നു താരത്തിന്റെ സംഭാവന.

എട്ടാമനായി ക്രീസിലെത്തിയത് മിച്ചൽ സാന്റ്‌നർ. മറുവശത്ത് അവസാന ഓവറുകളിൽ റൺസ് ഉയർത്താനുള്ള കിവീസ് ശ്രമം വിജയകരമായി തന്നെ ഇംഗ്ലീഷ് ബൗളർമാർ തടഞ്ഞു. ഇതിനിടയിൽ 48ാം ഓവറിൽ ക്രിസ് വോക്‌സിന് വിക്കറ്റ് സമ്മാനിച്ച് ടോം ലഥാം 47(56) പുറത്തായി. മാറ്റ് ഹെന്റിയാണ് 9ാമനായി ക്രീസിലെത്തിയത്.

ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലങ്കറ്റ് 42 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ക്രിസ് വോക്‌സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി പത്ത് ഓവറിൽ 49 റൺസ് വഴങ്ങി മാർക്ക് വുഡ് ഒരു വിക്കറ്റ് വീഴ്‌ത്തി. ആദിൽ റഷീദ് എട്ടോവറിൽ 39 റൺസും ബെൻ സ്‌റ്റോക്‌സ് മൂന്നോവറിൽ 20 റൺസും വഴങ്ങിയെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ജോഫ്രാ ആർച്ചർ പത്തോവറിൽ 42 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP