Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഇംഗ്ലണ്ട് തോക്കണേ എന്ന പാക്കിസ്ഥാന്റെ പ്രാർത്ഥന ഫലിച്ചില്ല; ഓസ്‌ട്രേലിയക്കും ഇന്ത്യക്കും പിന്നാലെ ത്രീ ലയൺസും സെമിയിൽ; ആതിഥേയർ അവസാന നാലിലേക്ക് മുന്നേറിയത് ന്യൂസിലാൻഡിനെ തകർത്ത്; ചെസ്റ്റർ ലീ സ്ട്രീറ്റിൽ ഇംഗ്ലീഷ് വിജയം സമഗ്രാധിപത്യത്തോടെ; കിവീസ് വീണത് 119 റൺസ് അകലെ; ബെയ്‌സ്‌റ്റോ അടിച്ചൊതുക്കിയപ്പോൾ ബൗളർമാർ എറിഞ്ഞൊതുക്കി; സെമിയിലെ അവസാന ടീമാകാൻ പാക്കിസ്ഥാന് വേണം വൻ വിജയം; ബെയ്‌സ്റ്റോ തന്നെ കളിയിലെ കേമൻ

ഇംഗ്ലണ്ട് തോക്കണേ എന്ന പാക്കിസ്ഥാന്റെ പ്രാർത്ഥന ഫലിച്ചില്ല; ഓസ്‌ട്രേലിയക്കും ഇന്ത്യക്കും പിന്നാലെ ത്രീ ലയൺസും സെമിയിൽ; ആതിഥേയർ അവസാന നാലിലേക്ക് മുന്നേറിയത് ന്യൂസിലാൻഡിനെ തകർത്ത്; ചെസ്റ്റർ ലീ സ്ട്രീറ്റിൽ ഇംഗ്ലീഷ് വിജയം സമഗ്രാധിപത്യത്തോടെ; കിവീസ് വീണത് 119 റൺസ് അകലെ; ബെയ്‌സ്‌റ്റോ അടിച്ചൊതുക്കിയപ്പോൾ ബൗളർമാർ എറിഞ്ഞൊതുക്കി; സെമിയിലെ അവസാന ടീമാകാൻ പാക്കിസ്ഥാന് വേണം വൻ വിജയം; ബെയ്‌സ്റ്റോ തന്നെ കളിയിലെ കേമൻ

വേൾഡ്കപ്പ് ഡെസ്‌ക്

ചെസ്റ്റർ ലീ സ്ട്രീറ്റ്: ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യക്കും ഓസ്‌ട്രേലിയക്കും പിന്നാലെ ആതിഥേയരായ ഇംഗ്ലണ്ടും സെമിയിലേക്ക് മു്‌നനേറി. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസിലാൻഡിന്റെ മറുപടി 45 ഓവറിൽ 186 റൺസിന് അവസാനിക്കുകയായിരുന്നു. തുടക്കം മുതൽ വിക്കറ്റുകൾ വീണതും ഒപ്പം തന്നെ ആർക്കും വലിയ സ്‌കോർ കണ്ടെത്താൻ കഴിയാത്തതുമാണ് അവർക്ക് വിനയായത്. കിവീസ് നിരയിൽ 57 റൺസെടുത്ത ടോം ലാഥത്തിനൊഴികെ മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല.മൂന്ന് വിക്കറ്റ് നേടിയ മാർക് വുഡാണ് കിവീസിനെ തകർത്തത്. ഒമ്പത് മത്സരങ്ങളിൽ 12 പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. ഇത്രയും മത്സരങ്ങളിൽ 11 പോയിന്റുള്ള കിവീസ് നാലാമതാണ്.

മാർട്ടിൻ ഗപ്റ്റിൽ 8(16), ഹെന്റി നിക്കോളാസ് 0(1), കെയ്ൻ വില്യംസൺ 27 (40), റോസ് ടെയ്ലർ 28(42), ജയിംസ് നീഷാം 19(27), കോളിൻ ഡി ഗ്രാൻഹോം 3(13), മിച്ചൽ സാന്റ്നർ 12 (30), മാറ്റ് ഹെന്റി 7(13), ട്രന്റ് ബോൾട്ട് 4(7) എന്നിങ്ങനെയാണ് കിവീസ് താരങ്ങളുടെ സ്‌കോറുകൾ. ടിം സൗത്തി 7*(16) പുറത്താവാതെ നിന്നു. തോറ്റെങ്കിലും ന്യൂസിലാൻഡിന്റെ സെമി സാധ്യതകൾ ഇനിയും അവസാനിച്ചിട്ടില്ല. മികച്ച നെറ്റ് റൺ റേറ്റുള്ള കിവികളെ മറികടന്ന് സെമിയിലെത്തണമെങ്കിൽ പാക്കിസ്ഥാന് ബംഗ്ലാദേശിനെ വലിയ മാർജിനിൽ തോൽപ്പിക്കേണ്ടി വരും. സെമിയിലെത്തുന്ന ടീമുകൾ ഏതൊക്കെ ആണെന്ന ധാരണയായെങ്കിലും അവസാന മത്സരത്തിൽ ഇന്ത്യ ശ്രീലങ്ക പോരാട്ടത്തിന്റെ ഫലം കൂടി വന്നാൽ മാത്രമെ സെമിയിൽ ആരൊക്കെ ഏറ്റുമുട്ടും എന്ന് പറയാൻ കഴിയുകയുള്ളു.

നേരത്തെ ഇന്ത്യക്കെതിരെ നിർത്തിയ സ്ഥലത്ത് നിന്നായിരുന്നു ജോണി ബെയ്സ്റ്റോ ജേസൺ റോയ് സഖ്യം തുടങ്ങിയത്. അർധ സെഞ്ച്വറിയുമായി റോയിയും തുടർച്ചയായി രണ്ടാം സെഞ്ച്വറിയുമായി ബെയ്സ്റ്റോയും കത്തിക്കയറിയെങ്കിലും പക്ഷേ മധ്യനിരയിൽ ആ തുടക്കം മുതലാക്കാൻ ആരുമില്ലാതെ വന്നതോടെ ഇംഗ്ലണ്ട് 305 റൺസ് എന്ന സ്‌കോറിൽ ഒതുങ്ങി. 30ഓവറിൽ 194ന് 1 എന്ന നിലയിൽ നിന്നാണ് 50 ഓവറിൽ 305ന് എട്ട് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് നിലംപൊത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റേത് തകർപ്പൻ തുടക്കമായിരുന്നു. ഈ ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ജോണി ബെയർ‌സ്റ്റോയും ജേസൺ റോയും ഓപ്പണിങ് വിക്കറ്റിൽ 123 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 61 പന്തിൽ നിന്ന് 60 റൺസെടുത്ത റോയിയെ പുറത്താക്കി ജെയിംസ് നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.ബെയർ‌സ്റ്റോ 99 പന്തിൽ നിന്ന് 106 റൺസെടുത്താണ് പുറത്തായത്. ഓപ്പണർമാർ രണ്ടുപേരും പുറത്തായതോടെ കിവീസ് ഇംഗ്ലണ്ടിനെ പിടിച്ചുനിർത്തി. കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച ഇംഗ്ലണ്ട് വിക്കറ്റുകൾ പിന്നീട് കൃത്യമായ ഇടവേളകളിൽ കിവീസ് വീഴ്‌ത്തി.

ജോ റൂട്ട് 24 (25), ജോസ് ബട്ട്‌ലർ 11(12), ബെൻ സ്റ്റോക്ക്‌സ് 11(27), ക്രിസ് വോക്‌സ് (4) എന്നിവരെല്ലാം കാര്യമായ സംഭവനകളില്ലാതെ മടങ്ങി. ക്യാപ്റ്റൻ ഓയിൻ മോർഗൻ42(40) ആദിൽ റഷീദ് 16(12) ലിയാം പ്ലങ്കറ്റ് 15*(12) ജോഫ്രാ ആച്ചർ 1*(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോറുകൾ.കിവീസിനായി ട്രെൻഡ് ബോൾട്ട്, മാറ്റ് ഹെന്റി, ജെയിംസ് നീഷാം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP