Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`` ഹലോ വിരാട് കോലി..ഗുഡ് ലക്ക് ഫോർ ദ വേൾഡ് കപ്പ് ബ്രോ; ഈ ലോകകപ്പിൽ എന്റെ പിന്തുണ നിങ്ങൾക്കാണ്; ഉടൻ തന്നെ നേരിൽ കാണാം``; ഇന്ത്യയിൽ മാത്രമല്ല അങ്ങ് ബ്രസീലിലും ഉണ്ട് കിങ് കോലിക്ക് പിടിപാട്; ലോകകപ്പിൽ ഇന്ത്യക്ക് വിജയാശംസയും പിന്തുണയുമറിയിച്ച് ബ്രസീൽ ഫുട്‌ബോൾ താരം ഡേവിഡ് ലൂയിസ്; സോഷ്യൽ മീഡിയയിൽ ഹിറ്റായ വീഡിയോ കാണാം

`` ഹലോ വിരാട് കോലി..ഗുഡ് ലക്ക് ഫോർ ദ വേൾഡ് കപ്പ് ബ്രോ; ഈ ലോകകപ്പിൽ എന്റെ പിന്തുണ നിങ്ങൾക്കാണ്; ഉടൻ തന്നെ നേരിൽ കാണാം``; ഇന്ത്യയിൽ മാത്രമല്ല അങ്ങ് ബ്രസീലിലും ഉണ്ട് കിങ് കോലിക്ക് പിടിപാട്; ലോകകപ്പിൽ ഇന്ത്യക്ക് വിജയാശംസയും പിന്തുണയുമറിയിച്ച് ബ്രസീൽ ഫുട്‌ബോൾ താരം ഡേവിഡ് ലൂയിസ്; സോഷ്യൽ മീഡിയയിൽ ഹിറ്റായ വീഡിയോ കാണാം

വേൾഡ് കപ്പ് ഡെസ്‌ക്

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് അൽപ്പം ദൂരെ നിന്ന് ഒരു പിന്തുണ. പിന്തുണയെന്ന് പറയുമ്പോൾ ഏതെങ്കിലും ക്രിക്കറ്റ് കളി ഭ്രാന്ത് പിടിച്ച രാജ്യത്ത് നിന്നാണ് എന്ന് കരുതേണ്ട. ഫുട്‌ബോളിന്റെ നാടായ ബ്രസീലിൽ നിന്നുമാണ് വിരാട് കോലിക്കും സംഘത്തിനും പിന്തുണയുമായി ഒരാൾ എത്തുന്നത്. ഇനി എത്തുന്നയാൾ ആരാണ് എന്നല്ലേ. ബ്രസീൽ ഫുട്‌ബോൾ സൂപ്പർസ്റ്റാറായ സാക്ഷാൽ ഡേവിഡ് ലൂയിസാണ് കോലിപ്പടയ്ക്ക് പിന്തുണയുമായി എത്തുന്നത്. ഒരു സെൽഫി വീഡിയോയിലൂടെയാണ് ബ്രസീലിയൻ ഫുട്‌ബോൾ താരം തന്റെ പിന്തുണ ഇന്ത്യക്ക് ആണെന്ന് അറിയിക്കുന്നത്.നേരത്തെ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം നായകൻ ഹാരി കെയ്ൻ വിരാട് കോലിയുമൊപ്പമുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പങ്ക് വയ്ച്ചിരുന്നതും വലിയ തരംഗമായി മാറിയിരുന്നു.

കോലിക്കും ഇന്ത്യക്കും ആശംസ അറിയിക്കുന്ന ലൂയിസിന്റെ വീഡിയോ ഇതിനോടകം ലോകമെമ്പാടും ഹിറ്റ് ആയി കഴിഞ്ഞു. ഒൻപത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഡേവിഡ് ലൂയിസ് പറയുന്നത് ഇങ്ങനെയാണ്.

`` ഹലോ വിരാട് കോലി..ഗുഡ്‌ലക്ക് ഫോർ ദ വേൾഡ് കപ്പ് ബ്രോ..ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ, നിങ്ങളേയും നിങ്ങളുടെ ടീമിനേയും..ഈ ലോകകപ്പിൽ എന്റെ പിന്തുണ നിങ്ങൾക്കാണ്. ഉടൻ തന്നെ നേരിൽ കാണാം``

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP