Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ച; 263 റൺസ് പിന്തുടർന്ന് പാതി വഴിയിൽ അഞ്ചാം വിക്കറ്റും നഷ്ടം; കരുതലോടെ തുടങ്ങിയെങ്കിലും ഷക്കീബിന് മുന്നിൽ കാലിടറി; സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിന് വിജയം അനിവാര്യം

ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ച; 263 റൺസ് പിന്തുടർന്ന് പാതി വഴിയിൽ അഞ്ചാം വിക്കറ്റും നഷ്ടം; കരുതലോടെ തുടങ്ങിയെങ്കിലും ഷക്കീബിന് മുന്നിൽ കാലിടറി; സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിന് വിജയം അനിവാര്യം

വേൾഡ്കപ്പ് ഡെസ്‌ക്‌

സൗത്താംപ്ടൺ: ലോകകപ്പിൽ ആദ്യ ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിന് മുന്നിൽ കാലിടറുന്നു. 263 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ വളരെ കരുതലോടെ തന്നെയാണ് റൺ ചെയ്‌സ് ആരംഭിച്ചത്. ഒന്നാം വിക്കറ്റിൽ ഓപ്പമർമാരായ നായകൻ ഗുലാബ്ദീൻ നയിബ് 47(75) റഹ്മത് ഷാ 24(35) എന്നിവർ നല്ല തുടക്കം നൽകി. സ്‌കോർ 49ൽ എത്തിയപ്പോൾ റഹ്മത് ഷാ ഷക്കീബിന്റെ പന്തിൽ തമാം പിടിച്ച് പുറത്തായി. സ്‌കോർ 79ൽ എത്തിയപ്പോൾ മൂന്നാമനായി എത്തിയ ഹാഷ്മത്തുള്ള ഷാഹിദി 11(31) പുറത്തായി.

ടീം ടോട്ടൽ 104ൽ എത്തിയപ്പോൾ 29ാം ഓവറിൽ നയിബ്, കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ് ഹീറോ മുഹമ്മദ് നബി 0(2) എന്നിവർ പുറത്തായപ്പോൾ അഫ്ഗാൻ പരുങ്ങലിലായി. സമിയുള്ള ഷൻവാരി, ഇക്രാം അലി ഖിൽ എന്നിവരാണ് ഇപ്പോൾ ക്രീസിൽ. അഞ്ചിൽ നാല് വിക്കറ്റും ഷക്കീബ് അൽ ഹസനാണ് നേടിയത്. അഷ്ഗർ അഫ്ഗാൻ 20(38) ആണ് അഞ്ചാമനായി പുറത്തായത്.

നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ നായകൻ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച ഫോമിൽ കളിക്കുന്ന ഷക്കീബ് അൽഹസൻ 51(69) മുഷ്ഫിഖ്വർ റഹിം 83(87) എന്നിവരുടെ അർധസെഞ്ച്വറികളുടെ മികവിലാണ് ബംഗ്ലാദേശ് 262 റൺസ് നേടിയത്. തമീം ഇഖ്ബാൽ 36(53) ലിറ്റൺ ദാസ് 16(17) സൗമ്യ സർക്കാർ 3(10) മഹ്മദുല്‌ള റിയാദ് 27(38), മുസാദക് ഹുസൈൻ 35(24) മുഹമ്മദ് സെയ്ഫുദ്ദീൻ 2(2) എന്നിങ്ങനെയാണ് മറ്റ് ബംഗ്ലാ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉർ റഹ്മാൻ മൂന്ന് വിക്കറ്റും ഗുലാബ്ദിൻ നയിബ് രണ്ട് വിക്കറ്റും വീഴ്‌ത്തിയപ്പോൾ ദാവ്‌ലത് സദ്രാൻ മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP