Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീലങ്കയെ അടിച്ച് പരത്തി ആരൺ ഫിഞ്ച്; നായകന്റെ തകർപ്പൻ സെഞ്ചുറിയിൽ ഓസീസ് കുറിച്ചത് 334 റൺസ്; ജയിച്ചാൽ പോയിന്റ് പട്ടികയിൽ കങ്കാരുക്കൾ ഒന്നാമതെത്തും

ശ്രീലങ്കയെ അടിച്ച് പരത്തി ആരൺ ഫിഞ്ച്; നായകന്റെ തകർപ്പൻ സെഞ്ചുറിയിൽ ഓസീസ് കുറിച്ചത് 334 റൺസ്; ജയിച്ചാൽ പോയിന്റ് പട്ടികയിൽ കങ്കാരുക്കൾ ഒന്നാമതെത്തും

വേൾഡ്കപ്പ് ഡെസ്‌ക്

ലണ്ടൻ: ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് എതിരെ ശ്രീലങ്കയ്ക്ക് 335 റൺസ് വിജയലക്ഷ്യം. നായകൻ ആരൺ ഫിഞ്ചിന്റെ തകർപ്പൻ സെഞ്ചുറി 153(132) ആണ് ഓസീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 15 ഫോറും 5 സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. 59 പന്തിൽ 73 റൺസ് നേടി മുൻ നായകൻ സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം നടത്തി. അവസാന നിമിഷം ചില വിക്കറ്റുകൾ നഷ്ടമായെങ്കിലും 25 പന്തിൽ 46 റൺസ് നേടി പുറത്താകാതെ നിന്ന് ഗ്ലെൻ മാക്‌സ്‌വെൽ ഓസീസിനെ കൂറ്റൻ സ്‌കോറിൽ എത്തിക്കുകയായിരുന്നു.

ഓപ്പണര് ഡേവിഡ് വാർണർ 26(48) ഉസ്മാൻ ഖവാജ 10(20), ഷോൺ മാർഷ് 3(9), അലക്‌സ് ക്യാരി 4(3), പാറ്റ് കമ്മിൻസ് 0(1) മിച്ചൽ സ്റ്റാർക്ക് 5*(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ. ടോസ് നേടി ആദ്യം ബൗൾ ചെയ്ത ലങ്കയ്ക്ക് വേണ്ടി ഇസുരു ഉഡാന, ധനഞ്ജയ ഡി സിൽവ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ലസിത് മാലിം ഒരു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP