Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തകർപ്പൻ സെഞ്ച്വറിയുമായി ബംഗ്ലാ കടുവകളെ അടിച്ച് ഇല്ലാതാക്കി ഡേവിഡ് വാർണർ; ആരൺ ഫിഞ്ചിനും ഉസ്മാൻ ഖവാജയ്ക്കും അർധസെഞ്ച്വറി; ചെറുവെടിക്കെട്ട് നടത്തി `ബിഗ് ഷോ` മാക്സ്വെൽ; രസംകൊല്ലിയായി നോട്ടിങ്ഹാമിലും വില്ലനായി മഴ എത്തി; കങ്കാരുക്കളെ വീഴ്‌ത്താൻ ബംഗ്ലാദേശിന് വേണം 382 റൺസ്

തകർപ്പൻ സെഞ്ച്വറിയുമായി ബംഗ്ലാ കടുവകളെ അടിച്ച് ഇല്ലാതാക്കി ഡേവിഡ് വാർണർ; ആരൺ ഫിഞ്ചിനും ഉസ്മാൻ ഖവാജയ്ക്കും അർധസെഞ്ച്വറി; ചെറുവെടിക്കെട്ട് നടത്തി `ബിഗ് ഷോ` മാക്സ്വെൽ; രസംകൊല്ലിയായി നോട്ടിങ്ഹാമിലും വില്ലനായി മഴ എത്തി; കങ്കാരുക്കളെ വീഴ്‌ത്താൻ ബംഗ്ലാദേശിന് വേണം 382 റൺസ്

വേൾഡ്കപ്പ് ഡെസ്‌ക്‌

ട്രെന്റ്ബ്രിഡ്ജ്: ലോകകപ്പിൽ ഓപ്പണർ ഡോവിഡ് വാർണറുടെ 166(147) തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ബംഗ്ലാദേശിന് കൂറ്റൻ വിജയലക്ഷ്യം സമ്മാനിച്ച് ഓസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 381 റൺസ് നേടി. ഡേവിഡ് വാർണർക്ക് പുറമെ നായകൻ ആരൺ ഫിഞ്ച് 53(51), ഉസ്മാൻ ഖവാജ 89(72) ഗ്ലെൻ മാക്സ്വെൽ 32(10) നടത്തിയ വെടിക്കെട്ട് ബാറ്റിങ് എന്നിവരുടെ കരുത്തിലാണ് മുന്നേറിയത്. എന്നാൽ കൂറ്റനടിക്ക് ശ്രമിച്ച് ഡേവിഡ് വാർണറും നിർഭാഗ്യം കൊണ്ട് മാക്സ്വെൽ റണ്ണൗട്ടാവുകയും ചെയ്തി്ലലായിരുന്നുവെങ്കിൽ ഒരുപക്ഷേ 400ന് അടുത്ത് വരെ എത്തുമായിരുന്നു ഓസീസ് സ്‌കോർ. ഓസീസ് ഇന്നിങ്സ് 49 ഓവർ പൂർത്തിയാക്കിയപ്പോൾ മഴയെത്തി. ഈ സമയത്ത് 368ന് 5 എന്ന നിലയിലായിരുന്നു നിലവില ചാമ്പ്യന്മാർ.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് ആരംഭിച്ച ഓസീസിന് മികച്ച തുടക്കമാണ് ഫിഞ്ചും വാർണറും ചേർന്ന് നൽകിയത്.ഒന്നാം വിക്കറ്റിൽ 121 റൺസ് ചേർത്ത സഖ്യത്തെ സൗമ്യ സർക്കാർ ആണ് പൊളിച്ചത്. 51 പന്തുകളിൽ നിന് അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയ ഫിഞ്ചിനെ റൂബൽ ഹുസൈൻ ക്യാച്ചിലൂടെ പുറത്താക്കി. 147 പന്തിൽ 14 ഫോറും 5 സിക്സും പറത്തിയാണ് വാർണർ തന്റെ 15ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയത്. ഫിഞ്ച് പുറത്തായപ്പോൾ ക്രീസിലെത്തിയ ഖവാജയും വാർണർക്ക് നല്ല പിന്തുണ നൽകി. 72 പന്തിൽ 89 റൺസായിരുന്നു ഈ ഇടങ്കയ്യന്റെ സംഭാവന. സ്റ്റാവൻ സ്മിത്ത് 1(2) അലക്സ് ക്യാരി 11*(8), മാർക്കസ് സ്റ്റോയിനിസ് 17*(11) എന്നിവരാണ് മറ്റ് സ്‌കോറർമാർ. ബംഗ്ലാദേശിന് വേണ്ട് സൗമ്യ സർക്കാർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുസ്താഫിസുറിന് ഒരു വിക്കറ്റ് ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP