Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫിഞ്ചും വാർണറും കത്തിക്കയറിയിട്ടും എരിഞ്ഞ് തീർന്ന് ഓസ്‌ട്രേലിയ; ഉഗ്രൻ അടിത്തറയുണ്ടായിട്ടും പാഴാക്കിയത് മികച്ച സ്‌കോർ നേടാനുള്ള അവസരം; തകർപ്പൻ സെഞ്ചുറിയുമായി ഓസീസ് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച് ഡേവിഡ് വാർണർ; കഥ മാറ്റിയത് വേഗപ്പൂട്ടുമായി മുഹമ്മദ് അമീറിന്റെ സൂപ്പർ സ്‌പെൽ; അഞ്ച് വിക്കറ്റ് നേട്ടവുമായി ആമിർ 307 റൺസിന് ഒസീസിനെ എറിഞ്ഞൊതുക്കിയത് 50 ഓവർ തികയ്ക്കാൻ അനുവദിക്കാതെ

ഫിഞ്ചും വാർണറും കത്തിക്കയറിയിട്ടും എരിഞ്ഞ് തീർന്ന് ഓസ്‌ട്രേലിയ; ഉഗ്രൻ അടിത്തറയുണ്ടായിട്ടും പാഴാക്കിയത് മികച്ച സ്‌കോർ നേടാനുള്ള അവസരം; തകർപ്പൻ സെഞ്ചുറിയുമായി ഓസീസ് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച് ഡേവിഡ് വാർണർ; കഥ മാറ്റിയത് വേഗപ്പൂട്ടുമായി മുഹമ്മദ് അമീറിന്റെ സൂപ്പർ സ്‌പെൽ; അഞ്ച് വിക്കറ്റ് നേട്ടവുമായി ആമിർ 307 റൺസിന് ഒസീസിനെ എറിഞ്ഞൊതുക്കിയത് 50 ഓവർ തികയ്ക്കാൻ അനുവദിക്കാതെ

സ്പോർട്സ് ഡെസ്‌ക്

ടോണ്ടൻ: പാക്കിസ്ഥാൻ ഓസ്‌ട്രേലിയാ ലോകകപ്പ് മത്സരത്തിൽ മികച്ച സ്‌കോർ നേടാനുള്ള അവസരം പാഴാക്കി ഓസ്‌ട്രേലിയ. ഫിഞ്ചും വാർണറും കത്തിക്കയറിയിട്ടും എരിഞ്ഞടങ്ങാനായിരുന്നു ഓസ്‌ട്രേലിയയ്ക്ക് വിധി. ഉഗ്രൻ അടിത്തറയിരുന്നിട്ടും മികച്ച സ്‌കോർ നേടാനുള്ള അവസരം പാഴാക്കിയ ഓസ്‌ട്രേലിയൻ നിരയിൽ സെഞ്ചുറിയുമായുള്ള ഡേവിഡ് വാർണറിന്റെ മുന്നേറ്റമായിരുന്നു എടുത്ത് പറയാനുള്ളത്. വാർണർ ആരോൺ ഫിഞ്ച് സഖ്യമായിരുന്നു പാക്കിസ്ഥാന് മുന്നിൽ കളം നിറഞ്ഞാടിയത്. 308 റൺസ് വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ പാക്കിസ്ഥാന് മുന്നിലേക്ക് വെല്ലുവിളിയായി ഇട്ടു കൊടുത്തത്. വാർണർ ഈ ലോകകപ്പിൽ ഓസീസ് താരത്തിന്റെ ആദ്യ സെഞ്ചുറി കുറിച്ചപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തകർപ്പൻ അർധസെഞ്ചുറിയുമായി തുടക്കം ഗംഭീരമാക്കി.

ക്യാച്ചുകൾ കൈവിട്ടതുൾപ്പെടെ പാക്ക് താരങ്ങളുടെ ദയനീയ ഫീൽഡിങ്ങും ഓസീസിനു തുണയായി. അവസാന ഓവറുകളിൽ പാക്ക് പേസർ മുഹമ്മദ് ആമിറിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിനു മുന്നിൽ ചൂളിയതോടെ 49 ഓവറിൽ ഓസീസ് 307 റൺസിന് ഓൾഔട്ടായി. ആമിർ 10 ഓവറിൽ 30 റൺസ് മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്‌ത്തിയത്. ഏകദിനത്തിൽ ആമിറിന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്. വാർണർ 111 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 107 റൺസെടുത്തു. ഈ ലോകകപ്പിൽ പിറക്കുന്ന ഏഴാമത്തെ സെഞ്ചുറിയാണ് വാർണറിന്റേത്. നാലു കളിയിൽ വാർണറിന്റെ ആദ്യ സെഞ്ചുറിയും. കഴിഞ്ഞ മൽസരത്തിൽ ഇന്ത്യയ്ക്കെതിരെ വാർണർ അർധസെഞ്ചുറി നേടിയിരുന്നു.

ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് വാർണർ സഖ്യം 146 റൺസ് കൂട്ടിച്ചേർത്ത് പാക്കിസ്ഥാന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 1996നു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനെതിരെ ഏതെങ്കിലും രാജ്യം ലോകകപ്പ് വേദിയിൽ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർക്കുന്നത്. ഫിഞ്ച് 84 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്‌സും സഹിതം 82 റൺസും നേടി. അവസാന ഓവറുകളിൽ പാക് ബോളിങ്ങിന് മുന്നിൽ കളിമറന്ന ഓസ്ട്രേലിയക്കായി ഒന്നാം വിക്കറ്റിൽ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്ന് 146 റൺസാണ് കുറിച്ചത്. വാർണർ 111 പന്തിൽ 107 റൺസും ഫിഞ്ച് 84 പന്തിൽ 82 റൺസും എടുത്തു. മാക്സ്വെൽ (30), ഷോൺ മാർഷ് ( 23), ഉസ്മാൻ ഖവാജ ( 18), അലക്സ് കാരി (20) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.

പാക്കിസ്ഥാനായി മുഹമ്മദ് ആമിർ 10 ഓവറിൽ 30 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തി. ഏകദിനത്തിൽ ആമിറിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇതോടെ ഈ ലോകകപ്പിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആമിർ മുന്നിലെത്തി. ഷഹീൻ അഫ്രീദി രണ്ടും ഹസൻ അലി, വഹാബ് റിയാസ്, മിഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്റ്റ് വീതവും വീഴ്‌ത്തി. 10 ഓവറിൽ രണ്ട് മെയ്ഡൻ ഓവറുകൾ സഹിതം 30 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ആമിറിന്റെ പ്രകടനം പാക്ക് നിരയിൽ ശ്രദ്ധേയമായി.

ഷഹീൻ അഫ്രീദിക്ക് രണ്ടു വിക്കറ്റ് ലഭിച്ചെങ്കിലും 10 ഓവറിൽ 70 റൺസ് വഴങ്ങി. ഹസൻ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്കറ്റെടുത്തു. തുടർച്ചയായ നാലാം മൽസരത്തിലാണ് അഫ്രീദി 70 റൺസോ അതിലധികമോ വഴങ്ങുന്നത്. ഇതും റെക്കോർഡാണ്. 2015ൽ തുടർച്ചയായി മൂന്നു മൽസരങ്ങളിൽ 70 റൺസിലധികം വഴങ്ങിയ ഇംഗ്ലിഷ് സ്പിന്നർ ആദിൽ റഷീദിന്റെ പേരിലുണ്ടായിരുന്ന നാണക്കേടിന്റെ റെക്കോർഡാണ് അഫ്രീദിയുടെ പേരിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP