Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻനിര ബാറ്റ്സ്മാന്മാർ ഒന്നടങ്കം കളി മറന്നത് വിനയായി; ബൗളർമാരായ ഹസൻ അലിയും വഹാബ് റിയാസും ബാറ്റ് കൊണ്ട് അത്ഭുതം കാണിച്ചിട്ടും പാക്കിസ്ഥാൻ രക്ഷപെട്ടില്ല; ഓസീസിനെതിരെ മുൻ ലോക ചാമ്പ്യന്മാർ വീണത് 41 റൺസ് അകലെ; മൂന്ന് വിക്കറ്റ് വീഴ്‌ത്തി പാറ്റ് കമ്മിൻസ് തുടങ്ങി വച്ചു; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; ഇന്ത്യയോട് തോറ്റ ക്ഷീണം പാക്കിസ്ഥാനോട് തീർത്ത് കങ്കാരുപ്പട; ഡേവിഡ് വാർണർ കളിയിലെ കേമൻ

മുൻനിര ബാറ്റ്സ്മാന്മാർ ഒന്നടങ്കം കളി മറന്നത് വിനയായി; ബൗളർമാരായ ഹസൻ അലിയും വഹാബ് റിയാസും ബാറ്റ് കൊണ്ട് അത്ഭുതം കാണിച്ചിട്ടും പാക്കിസ്ഥാൻ രക്ഷപെട്ടില്ല; ഓസീസിനെതിരെ മുൻ ലോക ചാമ്പ്യന്മാർ വീണത് 41 റൺസ് അകലെ; മൂന്ന് വിക്കറ്റ് വീഴ്‌ത്തി പാറ്റ് കമ്മിൻസ് തുടങ്ങി വച്ചു; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; ഇന്ത്യയോട് തോറ്റ ക്ഷീണം പാക്കിസ്ഥാനോട് തീർത്ത് കങ്കാരുപ്പട; ഡേവിഡ് വാർണർ കളിയിലെ കേമൻ

സ്പോർട്സ് ഡെസ്‌ക്

ടോണ്ടൺ: ഇന്ത്യക്കെതിരെ തോറ്റതിന്റെ ക്ഷീണം പാക്കിസ്ഥാനോട് തീർത്ത് ഓസ്ട്രേലിയ. 308 റൺസ് പിന്തുടർന്ന പാക് മറുപടി 266ൽ ഒതുങ്ങിയപ്പോൾ നിലവിലെ ചാമ്പ്യന്മാർക്ക് 41 റൺസിന്റെ വിജയം. മധ്യനിരയിൽ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതാണ് പാക്കിസ്ഥാന് വിനയായത്. ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടപ്പോൾ ഹസൻ അലി വാഹബ് റിയാസ് എന്നിവരെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ സർഫറാസ് പൊരുി നോക്കിയെങ്കിലും രക്ഷപെട്ടില്ല. 45.4 ഓവറിൽ പാക്കിസ്ഥാന്റെ എല്ലാ ബാറ്റ്സ്മാന്മാരും കൂടാരം കയറി. ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് ക്മമിൻസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കെയിൻ റിച്ചാർഡ്സൺ, മിച്ചൽസ്റ്റാർക്ക് എന്നിവർ രണ്ട വിക്കറ്റ് വീതവും ആരൺ ഫിഞ്ച് കുൾട്ടർ നെയിൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. സെഞ്ചുറി നേടിയ വാർണറാണ് കളിയിലെ കേമൻ

308 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ സ്‌കോർബോർഡിൽ രണ്ട് റൺസ് മാത്രമുള്ളപ്പോൾ അക്കൗണ്ട് തുറക്കുന്നതിന് മുൻപ് ഓപ്പണർ ഫഖർ സമാനെ നഷ്ടമായി കമ്മിൻസിന്റെ പന്തിൽ റിച്ചാഡ്സണ് ക്യാച്ച്. ബാബർ അസം ഇമാമുൾ ഹഖ് സഖ്യം ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കിലും 30 റൺസെടുത്ത ബാബറിനെ മടക്കി കുൾട്ടർനെയിൽ 54 റൺസ് കൂട്ടുകെട്ട് അവസാനിപ്പിച്ചു. നാലാമനായി എത്തിയ മുൻ നായകൻ മുഹമ്മദ് ഹഫീസ് - ഇമാമം സഖ്യം പാക്കിസ്ഥാനെ ശക്തമായ നിലയിലേക്ക് നയിച്ചു. ഇരുവരും ചേർന്നുള്ള സഖ്യം 80 റൺസ് ചേർത്ത് ടീം ടോട്ടൽ 136ൽ എത്തിച്ചപ്പോൾ ഇമാം ഉൾ ഹഖ് പുറത്ത്. കമ്മിൻസിന്റെ ഒരു മോശം പന്തിൽ കീപ്പർക്ക് ക്യാച്ച്. 75 പന്തിൽ 7 ഫോറുകളുടെ സഹായത്തോടെ 53 റൺസ് നേടിയാണ് ഇമാം മടങ്ങിയത്. ആരൺ ഫിഞ്ചിന്റെ ഫുൾടോസ് സിക്സർ പായിക്കാൻ ശ്രമിച്ച ഹഫീസിന്റേതായിരുന്നു അടുത്ത ഊഴം. മിഡ് വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കിന്റെ ക്യയിൽ ഒതുങ്ങി മുൻ നായകന്റെ മിസ് ഹിറ്റ്. 49 പന്തിൽ 3 ഫോറും ഒരു സിക്സും സഹിതം 46 റൺസ് ചേർത്തായിരുന്നു ഹഫീസിന്റെ മടക്കം.

മറ്റൊരു മുൻ നായകൻ ഷൊയിബ് മാലിക്കും വന്നപോലെ മടങ്ങിയപ്പോൾ പാക് സ്‌കോർ 5ന് 147. അലക്സ് ക്യാരിയുടെ തകർപ്പൻ ക്യാച്ച് ആയിരുന്നു മാലിക്കിനെ പുറത്താക്കിയത്. സ്‌കോർ 160ൽ എത്തിയപ്പോൾ ആസിഫ് അലിയും വീണു. വെറും അഞ്ച് റൺസ് മാത്രം നേടിയ ആസിഫും കീപ്പർക്ക് പിടികൊടുത്താണ് മടങ്ങിയത്. എട്ടാമനായി എത്തിയ ഹസൻ അലി ആദ്യ പന്ത് മുതൽ അക്രമിച്ച് കളിച്ചു. പക്ഷേ ഹസൻ അലിയുടെ ക്യാമിയോക്കും പാക്കിസ്ഥാനെ രക്ഷിക്കാനായില്ല 15 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും പറത്തിയ ഓൾ റൗണ്ടർ മടങ്ങുമ്പോൾ പാക്കിസ്ഥാൻ വിജയലക്ഷ്യത്തിൽ നിന്ന് അപ്പോഴും 108 റൺസ് അകലെയായിരുന്നു.

എട്ടാം വിക്കറ്റിൽ പാക്കിസ്ഥാൻ പോലും വിചാരിക്കാത്ത മികവാണ് സർഫറാസ് വഹാബ് റിയാസ് സഖ്യം കരുതി വെച്ചിരുന്നത്. ഒരറ്റത്ത് സർഫറാസ് നിലയുറപ്പിച്ചപ്പോൾ വഹാബ് റിയാസ് അക്രമിച്ച് കളിച്ചു. എട്ടാം വി്കകറ്റിൽ 64 റൺസ് തീർത്ത സഖ്യം പിരിഞ്ഞത് 45ാം ഓവറിൽ. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ക്യാരി പിടിച്ച് പുറത്തായെങ്കിലും അമ്പയർ വിധിച്ചത് നോട്ടൗട്ട്. അവസാന സെക്കൻഡിൽ ഫിഞ്ചിന്റെ റിവ്യൂയിൽ പന്ത് ബാറ്റിൽ ഉരസി എന്ന് തെളിഞ്ഞു. 46 റൺസുമായി വഹാബ് റിയാസ് പുറത്ത്. ഓസ്ട്രേലിയക്ക് ആശ്വാസം. അതേ ഓവറിലെ നാലാം പന്തിൽ മുഹമ്മദ് ആമിറിനെ ക്ലീൻ ബൗൾഡാക്കി സ്റ്റാർക്കിന്റെ കില്ലർ യോർക്കർ. 46ാം ഓവറിൽ മാക്സ വെല്ലിന്#റെ ഡയറക്റ്റ് ഹിറ്റിൽ സർഫറാസ് അഹ്മമദ് റണ്ണൗട്ടായപ്പോൾ പാക്കിസ്ഥാന് 41 റൺസ് തോൽവി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫിഞ്ച് വാർണർ സഖ്യം നൽകിയത്. അർധസെഞ്ചുറിയുമായി നായകൻ ഫിഞ്ചും തകർപ്പൻ സെഞ്ച്വറിയുമായി വാർണറും തകർത്തടിച്ചപ്പോൾ ഒന്നാം വിക്കറ്റിൽ സ്‌കോർ 146 റൺസ് എന്നാൽ പിന്നീട് വന്ന ബാറ്റ്സ്മാന്മാർക്ക് ഒന്നും തന്നെ കളം നിറഞ്ഞ് കളിക്കാനായില്ല. തുടക്കം ഗംഭീരമായെങ്കിലും അവസാന ഓവറുകളിൽ പ്രതീക്ഷിച്ച രീതിയിൽ റൺനിരക്കുയർത്താൻ ഓസീസിനായില്ല.

ഓപ്പണർമാർ പുറത്തായതിനുശേഷം ഓസീസ് നിരയിൽ ടോപ് സ്‌കോററായത് 26 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 23 റൺസെടുത്ത ഷോൺ മാർഷാണ്. സ്റ്റീവ് സ്മിത്ത് (13 പന്തിൽ 10), ഗ്ലെൻ മാക്സ്വെൽ (10 പന്തിൽ 20), ഉസ്മാൻ ഖവാജ (16 പന്തിൽ 18), നേഥൻ കൂൾട്ടർനൈൽ (മൂന്നു പന്തിൽ രണ്ട്), പാറ്റ് കമ്മിൻസ് (ആറു പന്തിൽ രണ്ട്), അലക്സ് കാരി (21 പന്തിൽ 20), മിച്ചൽ സ്റ്റാർക്ക് (മൂന്ന്), കെയ്ൻ റിച്ചാർഡ്സൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിനു ശേഷം ഒരു അർധസെഞ്ചുറി കൂട്ടുകെട്ടു പോലും ഓസീസ് ഇന്നിങ്സിൽ പിറന്നില്ല. രണ്ടാം വിക്കറ്റിൽ വാർണർ സ്മിത്ത് സഖ്യം കൂട്ടിച്ചേർത്ത 43 റൺസാണ് രണ്ടാമത്തെ മികച്ച കൂട്ടുകെട്ട്.

പാക്കിസ്ഥാനായി മുഹമ്മദ് ആമിർ 10 ഓവറിൽ 30 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തി. ഏകദിനത്തിൽ ആമിറിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇതോടെ ഈ ലോകകപ്പിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആമിർ മുന്നിലെത്തി. ഷഹീൻ അഫ്രീദി രണ്ടും ഹസൻ അലി, വഹാബ് റിയാസ്, മിഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്റ്റ് വീതവും വീഴ്‌ത്തി. 10 ഓവറിൽ രണ്ട് മെയ്ഡൻ ഓവറുകൾ സഹിതം 30 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ആമിറിന്റെ പ്രകടനം പാക്ക് നിരയിൽ ശ്രദ്ധേയമായി.

ഷഹീൻ അഫ്രീദിക്ക് രണ്ടു വിക്കറ്റ് ലഭിച്ചെങ്കിലും 10 ഓവറിൽ 70 റൺസ് വഴങ്ങി. ഹസൻ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്കറ്റെടുത്തു. തുടർച്ചയായ നാലാം മൽസരത്തിലാണ് അഫ്രീദി 70 റൺസോ അതിലധികമോ വഴങ്ങുന്നത്. ഇതും റെക്കോർഡാണ്. 2015ൽ തുടർച്ചയായി മൂന്നു മൽസരങ്ങളിൽ 70 റൺസിലധികം വഴങ്ങിയ ഇംഗ്ലിഷ് സ്പിന്നർ ആദിൽ റഷീദിന്റെ പേരിലുണ്ടായിരുന്ന നാണക്കേടിന്റെ റെക്കോർഡാണ് അഫ്രീദിയുടെ പേരിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP