Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടുതൽ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ആരെന്നു കണ്ടെത്താൻ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പന്തയം വെച്ച് പീഡനം; പന്തയം ജയിക്കാൻ ഉറങ്ങി കിടന്ന യുവതിയെ ബലാത്സംഗം ചെയ്ത സംഭവം: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം അലക്‌സ് ഹെപ്‌ബേണിന്റെ അപ്പീൽ തള്ളി: ഇനി അഞ്ച് വർഷം ജയിലിൽ കഴിയാം

കൂടുതൽ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ആരെന്നു കണ്ടെത്താൻ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പന്തയം വെച്ച് പീഡനം; പന്തയം ജയിക്കാൻ ഉറങ്ങി കിടന്ന യുവതിയെ ബലാത്സംഗം ചെയ്ത സംഭവം: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം അലക്‌സ് ഹെപ്‌ബേണിന്റെ അപ്പീൽ തള്ളി: ഇനി അഞ്ച് വർഷം ജയിലിൽ കഴിയാം

സ്വന്തം ലേഖകൻ

കാൻബറ: ഉറങ്ങിക്കിടന്ന യുവതിയ ബലാത്സംഗം ചെയ്ത കേസിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം അലക്‌സ് ഹെപ്‌ബേണിന് അഞ്ച് വർഷം ജയിൽ. താരത്തിന്റെ അപ്പീൽ മേൽക്കോടതി തള്ളിയതോടെയാണ് ജയിൽ ശിക്ഷയ്ക്ക് വഴിയൊരുങ്ങിയത്. 2017 ഏപ്രിൽ ഒന്നിന് ഉറക്കത്തിനിടെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരിയായ യുവതിയുടെ ആരോപണം. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇത് സത്യമാണെന്ന് കണ്ടെത്തിയ കോടതി ഇയാളെ ശിക്ഷിക്കുക ആയിരുന്നു.

പരസ്പര സമ്മതത്തോടെയാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്ന് ഹെപ്‌ബേൺ വാദിച്ചെങ്കിലും ഇതു തള്ളിയ കോടതി, അഞ്ചു വർഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. 2019ലാണ് കേസിൽ കോടതി വിധി പറഞ്ഞത്. ഇതിനെതിരെ മേൽക്കോടതിയിൽ നൽകിയ അപ്പീലാണ് ഇപ്പോൾ തള്ളിയത്. എന്നാൽ യുവതി പീഡനമാണെത്തതിൽ ഉറച്ചു നിന്നു. കൗണ്ടി ടീമിൽ ഹെപ്‌ബേണിന്റെ സഹതാരമായിരുന്ന ജോ ക്ലാർക്കുമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവതി നൽകിയ മൊഴി.

പീഡനം നടന്ന ദിവസം രാത്രി താൻ ക്ലാർക്കിനൊപ്പമാണ് ഉറങ്ങാൻ കിടന്നത്. ഉറക്കത്തിനിടെ ലൈംഗിക ബന്ധത്തിന് ശ്രമമുണ്ടായപ്പോൾ ക്ലാർക്കാണെന്നാണ് കരുതിയത്. എന്നാൽ, 10 മിനിറ്റോളം കഴിഞ്ഞാണ് ആളുമാറിയതായി മനസ്സിലായത്. ഇതോടെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഹെപ്‌ബേൺ ബലമായി പിടിച്ചുവച്ച് പീഡിപ്പിച്ചതായി യുവതി മൊഴി നൽകി. കോടതിയിൽ ക്ലാർക്കും യുവതിക്ക് അനുകൂലമായ നിലപാടെടുത്തു.

അന്ന് യുവതിക്കൊപ്പം ഉറങ്ങാൻ കിടന്ന താൻ രാത്രി സുഖമില്ലാതായതോടെ പുറത്തുപോയതായാണ് ജോ ക്ലാർക്കും മൊഴി നൽകിയത്. അന്നത്തെ പീഡനം ശാരീരികമായും മാനസികമായും തന്നെ വല്ലാതെ ബാധിച്ചതായി വിചാരണയ്ക്കിടെ യുവതി കോടതിയെ അറിയിച്ചിരുന്നു. മുഖത്തിന്റെ ഒരു വശം തളർന്നുപോയി. ആരോഗ്യവും ജോലിയും നഷ്ടപ്പെട്ട് ദീർഘകാലം വീട്ടിലിരിക്കേണ്ടി വന്നതായും അവർ മൊഴി നൽകി.

എന്നാൽ ഈ പീഡന കഥ പുറത്ത് വന്നതോടെ പുറത്തായത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കളിക്കാർക്കിടയിലെ നാണം കെട്ട ലൈംഗിക ആസക്തികളുടെ കഥകളാണ്. താരങ്ങൾ തമ്മിൽ പന്തയം വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. കൂടുതൽ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ആരെന്നു കണ്ടെത്താൻ കൗണ്ടി ക്രിക്കറ്റ് താരങ്ങൾ തമ്മിൽ പന്തയം വച്ചതിന്റെ ഭാഗമായിട്ടായിരുന്നു പീഡനമെന്ന് വിചാരണമധ്യേ കോടതി കണ്ടെത്തിയിരുന്നു. ഇതിനായി ഹെപ്‌ബേണിന്റെ നേതൃത്വത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് വരെ രൂപീകരിച്ചിരുന്നു. പീഡനത്തിന് ഒരാഴ്ച മുൻപ് ഈ പന്തയത്തിന്റെ 'നിയമാവലി' തയാറാക്കി ഹെപ്‌ബേൺ സഹതാരങ്ങൾക്ക് അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇത് ഉൾപ്പെടെ തെളിവായി സ്വീകരിച്ചാണ് ഹെപ്‌ബേൺ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കോടതി വിധിച്ചത്.

2016ൽ സമാനമായ രീതിയിൽ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് നടത്തിയ പന്തയത്തിന്റെ ഭാഗമായി 20 യുവതികൾക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ഹെപ്‌ബേൺ സമ്മതിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി 2017ൽ നടത്തിയ പന്തയത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP