Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ക്രിക്കറ്റിന്റെ പൊന്നോമന! ദ പ്രിൻസ് ഈസ് ബാക്ക്; ക്യാൻസറിനെപ്പോലും മറച്ച് വെച്ച് ലോകകപ്പ് വരൾച്ച അവസാനിപ്പിച്ച പോരാളി; ഒരു കാലത്ത് ഐപിഎൽ ലേല കമ്പോളത്തിലെ പൊന്നുംവിലയുള്ള താരം; ഇത്തവണത്തെ ലേലത്തിൽ ആർക്കും വേണ്ടാതെപോയപ്പോൾ പിടഞ്ഞത് കോടിക്കണക്കിന് ആരാധകരുടെ ഇടനെഞ്ച്; രണ്ടാമൂഴത്തിൽ പഴയ പടക്കുതിരയെ കളത്തിലെത്തിച്ചത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ ക്രിക്കറ്റിന്റെ പൊന്നോമന! ദ പ്രിൻസ് ഈസ് ബാക്ക്; ക്യാൻസറിനെപ്പോലും മറച്ച് വെച്ച് ലോകകപ്പ് വരൾച്ച അവസാനിപ്പിച്ച പോരാളി; ഒരു കാലത്ത് ഐപിഎൽ ലേല കമ്പോളത്തിലെ പൊന്നുംവിലയുള്ള താരം; ഇത്തവണത്തെ ലേലത്തിൽ ആർക്കും വേണ്ടാതെപോയപ്പോൾ പിടഞ്ഞത് കോടിക്കണക്കിന് ആരാധകരുടെ ഇടനെഞ്ച്; രണ്ടാമൂഴത്തിൽ പഴയ പടക്കുതിരയെ കളത്തിലെത്തിച്ചത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ മുംബൈ ഇന്ത്യൻസ്

സ്പോർട്സ് ഡെസ്‌ക്

ജയ്പൂർ: യുവ്‌രാജ് സിങ്... പേര് മാത്രം മതി ഇന്ത്യക്കാർക്ക് അല്ല ലോക ക്രിക്കറ്റിന് തന്നെ താലോലിക്കാൻ. ഇന്ത്യൻ ക്രിക്കറ്റിന്റെ രാജകുമാരനായി വളർന്ന് ഒരു ജനതയുടെ പൊന്നോമനയായി മാറിയ യുവി ഇന്ത്യക്ക് 28 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ സമ്മാനിച്ച ലോകകപ്പിന്റെ രാജശിൽപി. ഒരു കാലത്ത് ഐപിഎല് ലേല ഭൂമി അടക്കി വാണിരുന്ന ആ താരം ഇന്ന് ആർക്കും വേണ്ടാതാകുമ്പോൾ ഏതൊരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റേയും നെഞ്ച് ഒന്ന് പിടയും. വിൽക്കപ്പെടാത്ത താരങ്ങളുടെ പട്ടികയിൽ അല്ല യുവി നിന്നെ ഞങ്ങൾക്ക് കാണേണ്ടത്. ഐപിഎല# 2019ലെ താര ലേലം ജയ്പൂർ നഗരത്തിൽ നടക്കുന്നു ആദ്യ ഘട്ടത്തിൽ അൺസോൾഡ്.

മോശം ഫോമും പ്രായവും എല്ലാം യുവിയെ ടീമുകൾ പരിഗണിക്കാത്തതിന്റെ കാരണങ്ങളായി. എന്നാൽ ക്യാൻസർ എന്ന മഹാമാരിയെ പോലും മറച്ച് വച്ച് ലോകകപ്പ് കഴിയട്ടെ എന്ന് രക്തം ശർദ്ദിച്ചിട്ടും തീരുമാനിച്ച ആ നിശ്ചയദാർഡ്യത്തിന് മുന്നിൽ ഒരോ ക്രിക്കറ്റ് ആരകാധകനും കടപ്പെട്ടിരിക്കുന്നു. താര ലേലത്തിൽ യുവി വിറ്റ് പോകാതായതോടെ ഇന്ന് സോഷ്യൽ മീഡിയ മുഴുവനും ചർച്ച അതിനെക്കുറിച്ച് മാത്രമായി. യുവിയെ ഇനി ക്രിക്കര്‌റ് മൈതാനത്ത് കാണാൻ കഴിയില്ല എന്ന വിധിയെഴുത്തിൽ പല പ്രമുഖരും എത്തി.

ഭാഗ്യം ധീരനെ തുണയ്ക്കും എന്നാണല്ലോ ചൊല്ല്. ആദ്യ ഘട്ടത്തിൽ വിൽക്കപ്പെടാത്ത താരങ്ങളെ രണ്ടാമത് വീണ്ടും ലേലത്തിന് വച്ചപ്പോൾ യുവിയെ സ്വന്തമാക്കാൻ എത്തിയത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ മുംബൈ ഇന്ത്യൻസ്. ഒരു കോടി രൂപയുടെ അടിസ്ഥാന വിലയ്ക്ക് ഈ വർഷം മുംബൈയുടെ നീലയും സ്വർണവും ചേർന്ന ജഴ്‌സിയിൽ യുവി പാഡ് കെട്ടും. സച്ചിന്റെ കടുത്ത ആരാധകൻ കൂടിയായിരുന്നു യുവി. തെൻഡുൽക്കറുമായി ഗുരുശിഷ്യ ബന്ധം വച്ച് പുലർത്തുന്ന വ്യക്തി. എന്തായാലും മുംബൈ ടീമിൽ എത്തുന്നതോടെ കൂടുതൽ ശക്തനായി യുവി മടങ്ങി വരും എന്ന വിശ്വാസത്തിലാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP