Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവരാജ് സിങ്ങും ആശിഷ് നെഹ്‌റയും വീണ്ടും ഇന്ത്യൻ ടീമിൽ; യുവി ടീമിൽ എത്തുന്നത് ഒരു വർഷത്തിനു ശേഷം; ഏകദിന ടീമിൽ നിന്നു റെയ്‌ന പുറത്ത്

മുംബൈ: യുവരാജ് സിങ്ങും ആശിഷ് നെഹ്‌റയും വീണ്ടും ഇന്ത്യൻ ടീമിൽ. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി 20 ടീമിലാണ് ഇരുവരെയും ഉൾപ്പെടുത്തിയത്. ഒരു വർഷത്തിനുശേഷമാണ് യുവരാജ് സിങ് ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്. അതേസമയം ഏകദിനത്തിൽ നിന്ന് സുരേഷ് റെയ്ന പുറത്തായി.

ഷമിയും ഇഷാന്തും വീണ്ടും ഏകദിന ടീമിലെത്തി. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ധോണി ക്യാപ്റ്റനായി തുടരുമെന്ന് ബിസിസിഐ അറിയിച്ചു.

ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യൻ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനം. അഞ്ച് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളുമാണ് നടക്കുന്നത്. ക്യാപ്റ്റൻ സ്ഥാനത്ത് മഹേന്ദ്ര സിങ് ധോണി വീണ്ടും തിരിച്ചെത്തി. കോഹ്ലിയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് 3-0ത്തിന് ഇന്ത്യ സ്വന്തമാക്കിയ പശ്ചാത്തലത്തിൽ കോഹ്ലിയെ തന്നെ ടീമിന്റെ നേതൃത്വം ഏൽപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചത്.

ഏകദിന ടീമിൽ മുഹമദ് ഷമിയും രവീന്ദ്ര ജഡേജയും ഉൾപെട്ടിട്ടുണ്ട്. ലോകകപ്പ് മത്സരത്തിന് ശേഷം പരിക്കുമൂലം മാറി നിന്ന മുഹമദ് ഷമി വീണ്ടും കളത്തിലിറങ്ങും.

ഏകദിന ടീം ഇങ്ങനെ: മഹേന്ദ്ര സിങ് ധോണി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്ലി, ആജിങ്ക്യ രഹാനെ, മനിഷ് പാണ്ഡെ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമദ് ഷമി, അക്ഷർ പട്ടേൽ, ഇശാന്ത് ശർമ, ഉമേഷ് യാദവ്, ഗുർകീരത് സിങ് മാൻ, ഋഷി ധവാൻ, സരൺ.

ടി20 ടീം: ധോണി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്ലി, ആജിങ്ക്യ രഹാനെ, യുവരാജ് സിങ്, സുരേഷ് റെയ്‌ന, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമദ് ഷമി, ഹർഭജൻ സിങ്, ഉമേഷ് യാദവ്, ഹാർദിക് പട്ടേൽ, ഭുവനേശ്വർ കുമാർ, ആശിഷ് നെഹ്‌റ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP