ക്രിക്കറ്റ് ലോകം ആ പേര് ആദ്യം കേട്ടത് അനിയനായ ഇർഫാൻ പഠാനിലൂടെ; ബാറ്റിങ് വെടിക്കെട്ടുമായി ക്രീസിൽ നിറഞ്ഞതോടെ ഇന്ത്യൻ നിരയിലെത്തി; രണ്ട് ലോകകപ്പ് നേട്ടത്തിലടക്കം കാഴ്ചവച്ചത് തികവുറ്റ ഓൾറൗണ്ട് പ്രകടനം; ഇന്ത്യൻ ജഴ്സിയണിഞ്ഞത് 57 ഏകദിനങ്ങളിലും 22 ട്വന്റി 20 മത്സരങ്ങളിലൂം; വിനയ് കുമാറിന് പിന്നാലെ ക്രിക്കറ്റിനോട് വിടചൊല്ലി യൂസഫ് പഠാൻ

സ്പോർട്സ് ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സഹോദരങ്ങളാണ് ഇർഫാൻ പഠാനും യൂസഫ് പഠാനും. ക്രിക്കറ്റ് പ്രേമികൾക്ക് മനസ്സിൽ സൂക്ഷിക്കാൻവിധം മികച്ച ഇന്നിങ്സുകൾ സമ്മാനിച്ച താരങ്ങളാണ് ഇരുവരും. കഴിഞ്ഞ വർഷമാണ് അനിയൻ ഇർഫാൻ പഠാൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും താൻ വിരമിക്കുകയാണെന്ന കാര്യം അറിയിച്ചത്. ഇപ്പോഴിതാ ചേട്ടൻ യൂസഫ് പഠാനും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു.
സ്റ്റീവ് വോയും മാർക്ക് വോയും ഓസ്ട്രേലിയയ്ക്ക് എത്രത്തോളം പ്രിയങ്കരമായിരുന്നോ, അതുപോലെ തന്നെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആ രണ്ട് സഹോദര താരങ്ങൾ. ചേട്ടൻ യൂസഫ് പഠാനും അനിയൻ ഇർഫാൻ പഠാനും. ഓൾറൗണ്ട് മികവ് കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിനെ ഏറ്റവും കൂടുതൽ ആനന്ദിപ്പിച്ച, വിസ്മയിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രിയ സഹോദരങ്ങൾ
രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ യൂസഫ് പഠാൻ 38 ാം വയസിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 'എന്റെ ജീവിതത്തിലെ ഈ ഇന്നിങ്സിന് ഒരു പൂർണ്ണ വിരാമമിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,'' പഠാൻ ഫേസ്ബുക്കിലൂടെ വിരമിക്കൽ തീരുമാനം അറിയിച്ചത്.
2007 സെപ്റ്റംബർ 24ന് പാക്കിസ്ഥാനെതിരായ ട്വന്റി 20 ലോകകപ്പ് ഫൈനൽ
മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്. 2008 ജൂൺ പത്തിന് പാക്കിസ്ഥാനെതിരെ ഏകദിനത്തിലും അരങ്ങേറി. വലംകൈയൻ ബാറ്റ്സ്മാനായി യുസഫ് വലംകൈയൻ സ്പിന്നർ കൂടിയായിരുന്നു.
2007 നും 2012 നും ഇടയിൽ 57 ഏകദിനങ്ങളും 22 ട്വന്റി 20 യും കളിച്ചു. ഏകദിനത്തിൽ 27.00 ശരാശരിയിൽ 113.60 സ്ട്രൈക്ക് റേറ്റുമായി 810 റൺസ് നേടി, രണ്ട് സെഞ്ച്വറികൾ 33 വിക്കറ്റുകൾ. ട്വന്റി 20യിൽ 236 റൺസ് നേടിയത് 146.58 സ്ട്രൈക്ക് റേറ്റിലാണ്, കൂടാതെ 13 വിക്കറ്റുകളും നേടി.
2001 02 സീസണിൽ ബറോഡയ്ക്കായാണ് ഫസ്റ്റ് ക്ലാസ്സിൽ അരങ്ങേറ്റം കുറിച്ചത്. വെടിക്കെട്ട് ബാറ്റിംഗിലൂടെയും മികച്ച ഓഫ്സപിന്നിലൂടെയും ഓൾറൗണ്ട് മികവ് പ്രകടിപ്പിച്ചതോടെ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമായി യൂസഫ് അതിവേഗം മാറി. ബറോഡ അണ്ടർ -16 ടീമിൽ നിന്നും സീനിയർ ടീമിലെത്തിയത് 2004-05 ൽ.
വേഗത്തിൽ റൺസ് നേടാനുള്ള മികവ് പുറത്തെടുത്തതോടെ 2006-07 രഞ്ജി ട്രോഫിയിലും 50 ഓവർ ദിയോധർ ട്രോഫിയിലും ആഭ്യന്തര ട്വന്റി 20 ടൂർണമെന്റിലും മികച്ച താരമായി മുന്നേറി.
2007 ലെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യ ടീമിൽ ഇടം നേടിയെങ്കിലും കളിക്കാൻ ടീമിൽ ഇടംകിട്ടയത് പാക്കിസ്ഥാനെതിരായ ഫൈനൽ. ഓപ്പണറായി ഗൗതം ഗംഭീറിനൊപ്പം ഇന്നിങ്സ് തുറന്ന യൂസഫ് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യൻ മധ്യനിരയിലെ വിശ്വസ്തനായ താരമായിരുന്ന യൂസഫ് ആറ് മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു. 115.62 സ്ട്രൈക്ക് റേറ്റിൽ 74 റൺസ് നേടി.
2007 മാർച്ച് 30 ന് ജോഹന്നാസ്ബർഗിൽ നടന്ന ട്വന്റി 20 മത്സരത്തിലാണ് അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ കിരീടം നേട്ടത്തിലെത്തിക്കുന്നതിലും പ്രധാന റോൾ നിർവഹിച്ചതിൽ ഒരാൾ യൂസഫ് പഠാൻ ആയിരുന്നു. 179 ലെ സ്ട്രൈക്ക് റേറ്റിൽ നാല് അർധസെഞ്ച്വറികളുമായി 435 റൺസ് നേടി. മത്സരത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി. ഡെക്കാൻ ചാർജേഴ്സിനെതിരെ 21 പന്തുകൾ. 2008 ലെ ഐപിഎൽ ഫൈനലിൽ നാല് ഓവറിൽ 22 ന് 3 വിക്കറ്റും 39 റൺസിൽ 56 റൺസും നേടി.
രാജസ്ഥാൻ റോയൽസിന് പുറമെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർക്കായി യുസഫ് കളിച്ചു. മൂന്ന് ഐ.പി.എൽ കിരീടനേട്ടങ്ങളിലും യുസഫ് പങ്കാളിയായി.
ഇർഫാൻ പഠാൻ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ യൂസഫ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ''ഇർഫാൻ പത്താന്റെ സഹോദരൻ എന്ന നിലയിലാണ് എല്ലാവരും എന്നെ സ്വീകരിച്ചതും അംഗീകരിച്ചതും. ഞാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചപ്പോൾ തന്നെ എല്ലാവരും എന്നെ അറിയാൻ തുടങ്ങി. ഇർഫാൻ പത്താന്റെ സഹോദരൻ എന്ന നിലയിലാണ് എനിക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്''.
''ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് ഇർഫാൻ വിരമിക്കുന്നത്. ഞങ്ങളുടെ ജീവിതം തന്നെ അതിനു തെളിവാണ്. ഇപ്പോൾ ഞങ്ങൾ വലിയൊരു വീട്ടിലാണ് താമസിക്കുന്നത്. പക്ഷേ, പണ്ട് ചെറിയ ഒരു വീട്ടിലാണ് താമസിച്ചിരുന്നു. ക്രിക്കറ്റിലൂടെയാണ് ഇതെല്ലാം നേടിയത്. പഴയ വീട്ടിലേക്ക് ഞങ്ങൾ ഇടയ്ക്കെ പോകാറുണ്ട്. പഴയ ഓർമകളിലേക്ക് പോകാൻ വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്'' യൂസഫ് പറഞ്ഞു.
''ക്രിക്കറ്റിൽ അറിപ്പെടുന്ന ഒരു ഫാസ്റ്റ് ബോളർ ആകണമെന്നായിരുന്നു ഇർഫാൻ പത്താന്റെ ആഗ്രഹം. വസീം അക്രത്തിന്റെ വലിയൊരു ആരാധകൻ ആയിരുന്നു ഇർഫാൻ. അദ്ദേഹത്തെ പോലെ ബോളിങ് ആക്ഷൻ വേണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. അക്രം ബോൾ ചെയ്യുന്ന ഒരു പോസ്റ്റർ വീട്ടിൽ പതിച്ചിരുന്നു. ക്രിക്കറ്റിൽ നിന്ന് നേടാൻ സാധിക്കുന്നതെല്ലാം അവൻ നേടിയിട്ടുണ്ട്. 2006 ൽ കറാച്ചിയിൽവച്ച് പാക്കിസ്ഥാനെതിരെ നേടിയ ഹാട്രിക് ആണ് ഇർഫാന്റെ മറ്റ് ഏത് നേട്ടത്തെക്കാളും വലുത്. ഇന്ത്യയ്ക്കുവേണ്ടി ഇർഫാൻ പത്താൻ ഇനിയും കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ, ഇതുവരെ നേടിയ എല്ലാ കാര്യങ്ങളിലും ഞങ്ങൾ സന്തുഷ്ടരാണ്, ഞങ്ങൾക്ക് അഭിമാനമുണ്ട്.'' ഒരിക്കൽ യൂസഫ് തുറന്ന് പറഞ്ഞിരുന്നു.
അനിയനായ ഇർഫാനിലൂടെ അറിയപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടി ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നാണ് യൂസഫ് പഠാനും പാഡഴിക്കുന്നത്. ഇരുവരേയും പ്രിയങ്കരമാക്കിയത് നിർഭയത്വവും പോരാട്ടവീര്യവുമായിരുന്നു. തോൽക്കുമെന്ന് ടീം അംഗങ്ങൾ പോലും കരുതിയ മത്സരങ്ങൾ പോലും ഇരുവരും ചേർന്ന ജയത്തിലെത്തിച്ചത് ഒന്നിലേറെ തവണ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവഡും വി വി എസ് ലക്ഷ്മണും വീരേന്ദർ സേവാഗും യുവരാജ് സിംഗും എം എസ് ധോണിയും ഒക്കെ ഉൾപ്പെട്ട ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ കാലഘട്ടത്തിൽ ഓൾറൗണ്ട് മികവിലൂടെ ഇന്ത്യൻ ടീമിന്റെ അഭിഭാജ്യഘടകമായി വർഷങ്ങളോളം ടീമിൽ ഇടം നിലനിൽത്താൻ, ഇന്ത്യൻ ജയങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സാധിച്ചു എന്നിടത്താണ് ഈ രണ്ട് സഹോദരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് പ്രിയപ്പെട്ടവരാകുന്നത്.
Stories you may Like
- 'കർഷകരെ പിന്തുണക്കൂ'; ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് അലറിവിളിച്ച് പെൺകുട്ടി;
- ത്രില്ലർ സിനിമ തോറ്റുപോകുന്ന ഗൗരി നന്ദനയുടെ അനുഭവകഥ
- സച്ചിനും അഞ്ജലിക്കും 25ാം വിവാഹവാർഷികം ; ആശംസ നേർന്ന ആരാധകരും
- അഫ്ഗാനിസ്ഥാന്റെ യുവതാരവുമായി കൊമ്പു കോർത്ത് അഫ്രീദി
- നിയമം അനുസരിച്ചില്ലെങ്കിൽ ബ്രിസ്ബേനിലേക്ക് വരേണ്ട: ഇന്ത്യൻ ടീമിന് മുന്നറിയിപ്പ്
- TODAY
- LAST WEEK
- LAST MONTH
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കൊലപാതക രഹസ്യം റോയി അറിഞ്ഞത് നാലു മാസം മുൻപ്; ഉറക്കം നഷ്ടപ്പെട്ടും മദ്യപിച്ചും ദിനങ്ങൾ തള്ളി നീക്കി; ഉള്ളിൽ സൂക്ഷിച്ച മഹാരഹസ്യം ആരോടെങ്കിലും പറയണമെന്ന് തോന്നിയപ്പോൾ മുന്നിൽ കണ്ട പൊലീസ് സ്റ്റേഷനിലേക്ക് കയറി; കേസിൽ വഴിത്തിരിവായത് റോയി പറഞ്ഞതൊക്കെയും മദ്യപന്റെ ജൽപനങ്ങളാക്കി തള്ളാത്ത ഡിവൈഎസ്പി പ്രദീപ്കുമാർ
- കേരളത്തിൽ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യം; 'മാറ്റി പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല'; കേന്ദ്രത്തിന്റെ 'അപ്പോസ്തലന്മാർ' വിതണ്ഡവാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും പിണറായി; കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ തിരഞ്ഞെടുപ്പ് കാലത്ത് കേരളം സ്വന്തം വാക്സിൻ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് വി മുരളീധരൻ
- ഭീഷണി; പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ: ജയരാജൻ പോകുന്ന സ്ഥലത്തും വീട്ടിലും കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പു വരുത്തും
- വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസ്: അദ്ധ്യാപകന്റെ ജാമ്യാപേക്ഷ പോക്സോ സ്പെഷ്യൽ കോടതി തള്ളി
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- പരീക്ഷാ ഹാളിൽ തൊട്ടടുത്ത് ഉണ്ടായിരുന്ന കുട്ടികളാരോ എറിഞ്ഞ പേപ്പറാണ് ടീച്ചർ പിടിച്ചെടുത്തത്; താൻ കോപ്പിയടിച്ചിട്ടില്ലെന്നും ടീച്ചർ പരസ്യമായി അപമാനിച്ചെന്നും അദീത്യ പറഞ്ഞതായി സഹോദരി ആതിര മറുനാടനോട്; മലപ്പുറം മേലാറ്റൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത
- അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി'; അമ്പിളി- ആദിത്യൻ ദാമ്പത്യ വിഷയത്തിൽ വിഷയത്തിൽ പ്രതികരണവുമായി നടി ജീജ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍