Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുന്നിൽ നിന്ന് പടനയിച്ച് ഹർമൻപ്രീത്; വനിതാ പ്രീമിയർ ലീഗിൽ അഞ്ചാം ജയവുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ; ഗുജറാത്ത് ജയന്റ്‌സിനെ കീഴടക്കിയത് 55 റൺസിന്

മുന്നിൽ നിന്ന് പടനയിച്ച് ഹർമൻപ്രീത്; വനിതാ പ്രീമിയർ ലീഗിൽ അഞ്ചാം ജയവുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ; ഗുജറാത്ത് ജയന്റ്‌സിനെ കീഴടക്കിയത് 55 റൺസിന്

സ്പോർട്സ് ഡെസ്ക്

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം ജയം നേടി മുംബൈ ഇന്ത്യൻസ് വനിതകൾ പ്ലേ ഓഫ് ഉറപ്പിച്ചു. ഗുജറാത്ത് ജയന്റ്‌സിനെ 55 റൺസിന് തോൽപിച്ചാണ് മുംബൈയുടെ പടയോട്ടം. മുംബൈ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 9 വിക്കറ്റിന് 107 റൺസ് നേടാനേ സാധിച്ചുള്ളൂ.

ഇതോടെ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമായി മുംബൈ. ഗുജറാത്ത് താരങ്ങളിൽ സബ്ബിനേനി മേഘ്‌ന(16), ഹർലീൻ ഡിയോൾ(22), സ്‌നേഹ് റാണ(20), സുഷ്മ വർമ്മ(18) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. നൈറ്റ് സൈവർ ബ്രണ്ടും ഹെയ്‌ലി മാത്യൂസും മൂന്ന് വീതവും അമേലിയ കേർ രണ്ടും ഇസ് വോങ് ഒരു വിക്കറ്റും സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 29 പന്തിൽ അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ്(51 റൺസ്) മുംബൈയുടെ ടോപ് സ്‌കോറർ. ഗുജറാത്ത് ജയന്റ്സിനായി ആഷ്ലി ഗാർഡ്നർ മൂന്നും കിം ഗാർത്തും സ്‌നേഹ് റാണയും തനൂജ കൻവാറും ഓരോ വിക്കറ്റും നേടി.

ആദ്യ ഓവറിൽ തന്നെ മുംബൈ ഇന്ത്യൻസ് വനിതകളെ ഗുജറാത്ത് ജയന്റ്സ് വിറപ്പിക്കുന്നതാണ് ആരാധകർ കണ്ടത്. മുംബൈയുടെ വിൻഡീസ് സ്റ്റാർ ബാറ്റർ ഹെയ്ലി മാത്യൂസിനെ(0) ആഷ്ലി ഗാർഡ്നർ പുറത്താക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ടുമായി നാറ്റ് സൈവർ ബ്രണ്ട്-യാസ്തിക ഭാട്ടിയ സഖ്യം മുംബൈയെ കരകയറ്റി. ക

ഴിഞ്ഞ മത്സരത്തിലെ ഫോം തുടരുകയായിരുന്നു ഇരുവരും. 11-ാം ഓവറിലെ അവസാന പന്തിൽ നാറ്റ് സൈവർ ബ്രണ്ടിനെ(31 പന്തിൽ 36) കിം ഗാർത് പുറത്താക്കുമ്പോൾ ടീം സ്‌കോർ 75ലെത്തിയിരുന്നു. ഒരോവറിന്റെ ഇടവേളയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായുള്ള ആശയക്കുഴപ്പത്തിനിടെ യാസ്തിക ഭാട്ട്യ റണ്ണൗട്ടായത് മുംബൈക്ക് തിരിച്ചടിയായി. 37 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതം യാസ്തിക 44 നേടി.

ഇതിന് ശേഷം ക്രീസിലൊന്നിച്ച ഹർമൻപ്രീത് കൗറും ആമേലിയ കേറും മുംബൈക്ക് മികച്ച സ്‌കോർ ഉറപ്പിക്കുമെന്ന് തോന്നിച്ചു. 16 ഓവർ പൂർത്തിയാകുമ്പോൾ 124-3 മാത്രമായിരുന്നു മുംബൈയുടെ സ്‌കോർ. 17-ാം ഓവറിലെ അവസാന പന്തിൽ അമേലിയ കേറിനെ(13 പന്തിൽ 19) തനൂജ കൻവാറും തൊട്ടടുത്ത ഓവറിൽ ഇസി വുങിനെ(1 പന്തിൽ 0) സ്നേഹ് റാണയും മടക്കി. 19-ാം ഓവറിലെ നാലാം പന്തിൽ രണ്ട് റൺസിനായി ഓടുന്നതിനിടെ ഹുമൈറ കാസിയെ ബൗണ്ടറിലൈനിൽ നിന്നുള്ള ത്രോയിൽ ഹർലീൻ ഡിയോൾ പുറത്താക്കി.

ആഷ്ലിയുടെ അവസാന ഓവറിൽ തുടർച്ചയായി രണ്ട് ബൗണ്ടറികളുമായി ഹർമൻ 29 പന്തിൽ ഫിഫ്റ്റി തികച്ചു. അടുത്ത പന്ത് സിക്സർ പറത്താനുള്ള ശ്രമത്തിനിടെ ഹർലീൻ ഡിയോളിന്റെ പറക്കും ക്യാച്ചിൽ ഹർമൻ(30 പന്തിൽ 51) മടങ്ങി. തൊട്ടടുത്ത പന്തിൽ അമൻജോത് കൗറും(1 പന്തിൽ 0) മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP