Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴയിലും ചോരാത്ത പോരാട്ടവീര്യവുമായി ന്യൂസിലൻഡ്; രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ 170 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; ഋഷഭ് പന്ത് ടോപ് സ്‌കോറർ; കിവീസിനു ജയിക്കാൻ 139 റൺസ്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്

മഴയിലും ചോരാത്ത പോരാട്ടവീര്യവുമായി ന്യൂസിലൻഡ്; രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ 170 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; ഋഷഭ് പന്ത് ടോപ് സ്‌കോറർ; കിവീസിനു ജയിക്കാൻ 139 റൺസ്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്

സ്പോർട്സ് ഡെസ്ക്

സതാംപ്ടൻ: ഇന്ത്യ - ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരം ജയിക്കാൻ കിവീസിനു വേണ്ടത് 53 ഓവറിൽ 139 റൺസ് മാത്രമാണ്. രണ്ട് വിക്കറ്റിന് 64 എന്ന നിലയിൽ റിസർവ് ദിവസത്തെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 170 റൺസിന് അവസാനിച്ചു. 4 വിക്കറ്റ് വീഴ്‌ത്തിയ ടിം സൗത്തി, 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ട്, കോലിയെയും പൂജാരയെയും മടക്കിയ കൈൽ ജയ്മിസൻ എന്നിവരാണ് ഇന്ത്യയെ തകർത്തത്. ആറാം ദിവസമായ ഇന്നു തുടരെ വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യൻ ഇന്നിങ്‌സിൽ മികച്ച ഒരു കൂട്ടുകെട്ടു പോലും പിറന്നില്ല.

ക്യാപ്റ്റൻ വിരാട് കോലി (29 പന്തിൽ 13), ചേതേശ്വർ പൂജാര (80 പന്തിൽ 15), വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ (40 പന്തിൽ 15), രവീന്ദ്ര ജഡേജ (49 പന്തിൽ 16), ഋഷഭ് പന്ത് (88 പന്തിൽ 41), രവിചന്ദ്രൻ അശ്വിൻ (19 പന്തിൽ 7) എന്നിവരാണ് ആദ്യം വീണത്. വാലറ്റത്തെ കിവീസ് പേസർമാർ ചുരുട്ടിക്കെട്ടിയതോടെ 6ാം ദിവസം ഉച്ചഭക്ഷണത്തിനു ശേഷം അധികം വൈകാതെ തന്നെ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു.

തുടക്കത്തിൽത്തന്നെ വിരാട് കോലി, ചേതേശ്വർ പൂജാര എന്നിവരെ കൈൽ ജയ്മിസൻ മടക്കിയതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി. ആദ്യ ഇന്നിങ്‌സിലും കോലിയെ പുറത്താക്കിയത് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ സഹതാരമായ ജയ്മിസനാണ്. രഹാനെയെ ട്രെന്റ് ബോൾട്ട് പുറത്താക്കി.

രണ്ടു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിൽ ആറാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയുടെ പ്രതീക്ഷയത്രയും ക്രീസിലുള്ള വിരാട് കോലി ചേതേശ്വർ പൂജാര സഖ്യത്തിലായിരുന്നു. എന്നാൽ, സ്‌കോർ ബോർഡിലേക്ക് എട്ടു റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ഇരുവരും പവലിയനിൽ മടങ്ങിയെത്തി. ആർസിബിയിൽ കോലിയുടെ സഹതാരമായ കൈൽ ജയ്മിസനാണ് ഇരുവരെയും പുറത്താക്കിയത്.

29 പന്തിൽ 13 റൺസുമായി ക്യാപ്റ്റൻ വിരാട് കോലിയാണ് ആദ്യം വീണത്. ഓഫ് സ്റ്റംപിന് പുറത്തെത്തിയ ഷോർട്ട് ലെങ്ത് ബോളിൽ ബാറ്റുവച്ച കോലിക്ക് പിഴച്ചു. വിക്കറ്റ് കീപ്പർ ജെ.ബി. വാട്ലിങ് ക്യാച്ചെടുത്തു. തന്റെ അടുത്ത വരവിൽ പൂജാരയുടെ പ്രതിരോധവും ജയ്മിസൻ തകർത്തതോടെ ഇന്ത്യ വീണ്ടും തകർന്നു. 80 പന്തിൽ രണ്ടു ഫോറുകളോടെ 15 റൺസെടുത്ത പൂജാര, ജയ്മിസന്റെ പന്തിൽ റോസ് ടെയ്‌ലറിന് ക്യാച്ച് സമ്മാനിച്ചു.

ഒന്നാം ഇന്നിങ്‌സിലെ ടോപ് സ്‌കോററായ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ഊഴമായിരുന്നു അടുത്തത്. 40 പന്തിൽ ഒരേയൊരു ഫോർ സഹിതം 15 റൺസെടുത്ത രഹാനെയെ ട്രെന്റ് ബോൾട്ട് പുറത്താക്കി. ക്യാച്ച് വിക്കറ്റ് കീപ്പർ വാട്‌ലിങ്ങിന്. നീൽ വാഗ്നറുടെ ഔട്ട് സ്വിങ്ങറിൽ ബാറ്റു വച്ചാണു ജഡേജ മടങ്ങിയത്. ഇത്തവണയും ക്യാച്ച് വാട്ലിങ്ങിനു തന്നെ. പന്ത് ജഡേജ സഖ്യം 6ാം വിക്കറ്റിൽ 41 റൺസ് ചേർത്തു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച പന്തിനെ ഹെൻട്രി നിക്കോൾസാണു പിടികൂടിയത്. മൂന്നു ബോളുകൾക്കിടെ ഋഷഭ് പന്തിനെയും അശ്വിനെയും ബോൾട്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP