ടെസ്റ്റിന്റെ രാജാക്കന്മാരാകാൻ ഇന്ത്യയും ന്യൂസിലാന്റും; കിരീട നേട്ടത്തിന് ഇന്ത്യക്കാവശ്യം ഫൈനലിലെ സമനില മാത്രം; തുണയായത് ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തിലുടെ നേടിയ ഒന്നാംറാങ്ക്; ജൂണിലെ ഫൈനൽ മത്സരത്തിന് വേദിയാവുക ലോർഡ് മൈതാനം

സ്പോർട്സ് ഡെസ്ക്
മൊട്ടേര: ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നുദിവസം കൊണ്ട് ഇംഗ്ലണ്ടിനെ കറക്കവീഴ്ത്തി ടീം ഇന്ത്യ നടന്നുകയറിയത് ലോകക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക്. നിലവിൽ ടെസ്റ്റിലെയും ലോക ക്രിക്കറ്റിലെയും കരുത്തരായ ന്യൂസിലാന്റാണ് ഇന്ത്യയുടെ എതിരാളി.
ജൂണിൽ 18 മുതൽ 22 വരെ ലോർഡ്സിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കുക.ന്യൂസിലാന്റ് നേരത്തെ തന്നെ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ സ്ഥാനമുറപ്പിച്ചിരുന്നു. ഒരു സമനില പോലും ഫൈനലിലേക്ക് വഴി തുറക്കുമെന്ന രീതിയിൽ നാലാം ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യ ആധികാരിക ജയത്തോടെയാണ് ലോർഡസിന്റെ പിച്ചിലേക്ക് എത്തുന്നത്.
ന്യൂസിലാന്റിന് തുണയായത് ഓസ്ട്രേലിയയുടെ പിന്മാറ്റം
പോരാട്ടത്തിന് ഒപ്പം ഭാഗ്യം കൂടിയാണ് ന്യൂസിലാന്റിന് ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലലിലേക്ക് വഴിതുറന്നത്.ദക്ഷിണാഫ്രിക്കയിലേക്കുള്ള ക്രിക്കറ്റ് പര്യടനത്തിൽനിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറിയതോടെയാണ് ന്യൂസിലാന്റ് ഫൈനലിൽ സ്ഥാനമുറപ്പിച്ചത്.കോവിഡ് വ്യാപനം ദക്ഷിണാഫ്രിക്കയിൽ രൂക്ഷമായതോടെയാണ് ഓസ്ട്രേലിയ പര്യടനത്തിൽ നിന്ന് പിന്മാറിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജയിച്ചിരുന്നെങ്കിൽ ഓസ്ട്രേലിയയ്ക്ക് ഫൈനൽ സാധ്യതയുണ്ടായിരുന്നു. ന്യൂസീലൻഡിന് പ്രാഥമികറൗണ്ടിൽ ഇനി മത്സരമില്ലാത്തതുകൊണ്ട് അവർ രണ്ടാംസ്ഥാനം ഉറപ്പിച്ച് ഫൈനലിലെത്തി.
ഓസ്ട്രേലിയയുടെ പിന്മാറ്റം വേഗത്തിൽ ഫൈനലിൽ സ്ഥാനം നൽകിയെങ്കിലും ഇത് ന്യൂസിലാന്റിന്റെ മികവിനെ കുറക്കുന്ന ഒരുഘടകമായി കാണാൻ സാധിക്കില്ല.കളിച്ച മത്സരങ്ങളിൽ ഭൂരിഭാഗവും ആധികാരിക ജയത്തോടെ തന്നെയാണ് ന്യൂസിലാന്റ് രണ്ടാംസ്ഥാനം ഉറപ്പിച്ചത്. ഒന്നാംസ്ഥാനത്തെച്ചൊലി ചില സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും മത്സരങ്ങൾ പൂർത്തിയായതോടെ ന്യൂസിലാന്റ് രണ്ടാംസ്ഥാനത്ത് ഉറപ്പിച്ചിരുന്നു.കെയിൻവില്യംസണിന്റെ നേതൃത്വത്തിൽ മികച്ച ടീമായി തന്നെയാണ് ടെസ്റ്റിലുൾപ്പടെ ലോകക്രിക്കറ്റിന്റെ എല്ലാഫോർമാറ്റിലും ന്യൂസിലാന്റ് മുന്നേറുന്നത്.
2019 ഓഗസ്റ്റിൽ ശ്രീലങ്കെതിരായ ടെസ്റ്റ് മത്സരത്തോടെയാണ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാന്റ് തുടങ്ങിയത്. ശ്രീലങ്കയിൽ ആ ടെസ്റ്റിൽ ന്യൂസിലാന്റിനെ ശ്രീലങ്ക ആറു വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ വർഷം ഡിസംബറിൽ സ്വന്തം നാട്ടിൽ വച്ച് നടന്ന പാക്കിസ്ഥാനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ ഒരിന്നിങ്ങ്സിനും 176 ഉം റൺസിനും വിജയിച്ചാണ് ചാമ്പ്യൻഷിപ്പിന്റെ ലീഗ് മത്സരം ന്യൂസിലാന്റ് അവസാനിപ്പിക്കുന്നത്.
ഫൈനലിലെ എതിരാളികളായ ന്യൂസീലൻഡിന് 420 പോയന്റുകളാണുള്ളത്. അഞ്ചുപരമ്പരകളിൽ നിന്നും ഏഴുവിജയങ്ങളും നാല് തോൽവികളും ടീം നേടി. 70 ശതമാനം വിജയമാണ് കിവീസിനുള്ളത്.
ഇന്ത്യ ആധികാരികം.. അൽപ്പം ആശങ്കയും
ഓസ്ട്രേലിയയിൽ മികച്ച വിജയത്തോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാൻ എത്തിയതെങ്കിലും ടൂർണ്ണമെന്റിലെ വിജയത്തെ അനുസരിച്ചായിരുന്നു ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രയാണം. പരമ്പര തോറ്റാൽ ഇംഗ്ലണ്ട് കയറുമെന്നും പരമ്പര സമനില ഓസ്ട്രേലിയയ്ക്ക് ടൂർണ്ണമെന്റിന്റെ ഫൈനലിലേക്ക് ടിക്കറ്റ് നൽകുമെന്നതുൾപ്പടെയുള്ള അവസ്ഥയായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി ഉണ്ടായിരുന്നത്.
അപാരഫോമിലായിരുന്ന ഇംഗ്ലണ്ടിന്റെ പ്രകടനവും ശ്രീലങ്കയിലെ മത്സരപരിചയവും ഇന്ത്യയിലും അവർക്ക് മുതൽക്കൂട്ടാവുമെന്ന വിലയിരുത്തലും പരമ്പരയിൽ ഇംഗ്ലണ്ടിന് ഇന്ത്യക്കൊപ്പം തന്നെ പരിഗണന കൽപ്പിച്ചിരുന്നു.ആദ്യ ടെസ്റ്റിലെ വമ്പൻ ജയത്തോടെ ഇംഗ്ലണ്ട് ഇ ചിന്ത ശരിവെക്കുകയും ചെയ്തു.എന്നാൽ തുടർന്നിങ്ങോട്ട് മൂന്നു ടെസ്റ്റിലും ഇന്ത്യയുടെ സ്പിൻ കെണിയിൽ കറങ്ങി വീണ് ഫൈനലെന്ന മോഹം ഇംഗ്ലണ്ടിന് നഷ്ടമാവുകയായിരുന്നു.
വെസ്റ്റിൻഡീസിനെതിരെ അവരുടെ നാട്ടിൽ നടന്ന പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്നത്. ഒന്നാം ടെസ്റ്റിൽ 318 റൺസിനാണ് ഇന്ത്യ ജയച്ചുകയറിയത്. മൊട്ടേരയിൽ ഇംഗ്ലണ്ടിനെ ഇന്നിങ്ങ്സിനും 25 റൺസിനും തറപറ്റിച്ചാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിന്റെ ലീഗ് മത്സരങ്ങൾ അവസാനിപ്പിക്കുന്നത്.
പോയന്റ് പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. ആറ് രാജ്യങ്ങളുമായി ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യ 12 മത്സരങ്ങളിൽ വിജയം സ്വന്തമാക്കി. ഒന്നിൽ സമനില വഴങ്ങിയപ്പോൾ നാലെണ്ണത്തിൽ തോൽവി വഴങ്ങി. 520 പോയന്റുകൾ നേടി 72.2 ശതമാനം വിജയത്തോടെ പട്ടികയിൽ ഒന്നാമതായി ഫൈനലിൽ കയറാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പ് 2019 ഓഗസ്റ്റ് 1 മുതൽ 2021 ജൂൺ 22 വരെയാണ് നടത്താൻ തീരുമാനിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിൽ ഓരോന്നിനും ഓരോ ലോക ടൂർണമെന്റ് നടത്തുകയെന്ന ഐസിസിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. 2019 ആഗസ്തിൽ ഒസ്ട്രേലിയ ഇംഗ്ലണ്ട് ആഷസ് പരമ്പരയിൽ തുടങ്ങി 2021 ഏപ്രിലിലെ ശ്രീലങ്ക ബംഗ്ലാദേശ് പരമ്പര വരെയാണ് ചാമ്പ്യൻഷിപ്പിന്റെ ലീഗ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.
ടെസ്റ്റ് പദവിയുള്ള പന്ത്രണ്ട് രാജ്യങ്ങളിൽ ആദ്യ ഒമ്പത റാങ്കിലുള്ള ടീമുകളാണ് 2019-21 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്നത്. ഇവർ ഓരോരുത്തരും മറ്റ് എട്ട് ടീമുകളിൽ ആറെണ്ണത്തിനെതിരെ ഒരു ടെസ്റ്റ് പരമ്പര വീതം കളിക്കും. ഈ ഓരോ സീരീസും രണ്ട് മുതൽ അഞ്ച് വരെ മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ്, അങ്ങനെ എല്ലാ ടീമുകളും കുറഞ്ഞത് ആറ് സീരീസ് കളിക്കും (മൂന്ന് ഹോം മാച്ചുകളും, മൂന്ന് എവെ മാച്ചുകളും), എല്ലാ ടീമുകളും കളിക്കുന്ന ആകെ കളികളുടെ എണ്ണം തുല്യമായിരിക്കണമെന്നില്ല. ഓരോ ടീമിനും ഓരോ സീരീസിൽ നിന്നും നേടാൻ കഴിയുന്നത് പരമാവധി 120 പോയിന്റാണ്, ലീഗ് ഘട്ടത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള രണ്ട് ടീമുകൾ ഫൈനലിൽ പ്രവേശിക്കുമെന്ന രീതിയിലാണ് മത്സരത്തിന്റെ ഘടന ക്രമീകരിച്ചിരുന്നത്.
ആഷസ് സീരീസ്, ഗവാസ്കർ ബോർഡർ ട്രോഫി പോലുള്ള ചില ദീർഘകാല പരമ്പരകൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്.ഇതിനോടകം മികച്ച പോയന്റുമായി ഇന്ത്യയും ന്യൂസിലാന്റും ഫൈനലിൽ സ്ഥാനമുറപ്പിച്ചതോടെ ശേഷിക്കുന്ന ശ്രീലങ്ക വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക ബംഗ്ലാദേശ് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകൾ അപ്രസക്തമായി.
കീരീട നേട്ടത്തിലേക്ക് ഇന്ത്യക്ക് ഒരു സമനില ദൂരം
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കിരീടത്തിൽ മുത്തമിടാൻ ഇന്ത്യക്ക് വേണ്ടത് ഒരു സമനില മാത്രം. ഇംഗ്ലണ്ടിനെതിരായ പരമ്പര ജയത്തോടെ മികച്ച പോയന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തിയതോടെയാണ് ഈ അവസരം ടീമീന് കൈവന്നിരിക്കുന്നത്.
ജയിക്കുന്ന ടീമിന് കിരീടം എന്നതു തന്നെയാണ് ചാമ്പ്യൻഷിപ്പിലെയും രീതി. എന്നാൽ ടെസ്റ്റ് മത്സരമായതിനാൽ സമനിലക്ക് സാധ്യതയുള്ളതിനാലും ഒരൊറ്റ മത്സരമേ ഉള്ളൂവെന്നതിനാലുമാണ് ഇത്തരമൊരു രീതി ഐസിസി അവലംബിക്കുന്നത്.ടെസ്റ്റ് മത്സരം സമനിലയിൽ ആയാൽ ഏറ്റവും കൂടുതൽ പോയന്റുള്ള ടീം ജേതാക്കളാകും
നിലവിൽ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യക്ക് ജയമോ സമനിലയോ മതിയാകും ടെസ്റ്റ് ക്രിക്കറ്റിലെ രാജാക്കന്മാരാകാൻ. അതേസമയം ന്യൂസിലാന്റ് വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല.മികച്ചഫോമിലുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഫൈനൽ ആവേശമാകും എന്നതിൽ തർക്കമില്ല. ജൂൺ 18 മുതൽ 22 വരെ ലോർഡ്സിലാണ് ഫൈനൽ.
Stories you may Like
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐ.സി.സി
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഏഷ്യാ കപ്പ് നടന്നേക്കില്ലെന്ന് പാക്കിസ്ഥാൻ
- കോവിഡ് റിപ്പബ്ലിക്ക്; സി ടി വില്യം എഴുതുന്ന ലേഖന പരമ്പര അവസാനിക്കുന്നു
- കോവിഡ് റിപ്പബ്ലിക്ക്: സി ടി വില്യം എഴുതുന്ന ലേഖന പരമ്പര രണ്ടാംഭാഗം
- ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ചെന്നൈയിൽ തുടക്കം
- TODAY
- LAST WEEK
- LAST MONTH
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കൊലപാതക രഹസ്യം റോയി അറിഞ്ഞത് നാലു മാസം മുൻപ്; ഉറക്കം നഷ്ടപ്പെട്ടും മദ്യപിച്ചും ദിനങ്ങൾ തള്ളി നീക്കി; ഉള്ളിൽ സൂക്ഷിച്ച മഹാരഹസ്യം ആരോടെങ്കിലും പറയണമെന്ന് തോന്നിയപ്പോൾ മുന്നിൽ കണ്ട പൊലീസ് സ്റ്റേഷനിലേക്ക് കയറി; കേസിൽ വഴിത്തിരിവായത് റോയി പറഞ്ഞതൊക്കെയും മദ്യപന്റെ ജൽപനങ്ങളാക്കി തള്ളാത്ത ഡിവൈഎസ്പി പ്രദീപ്കുമാർ
- കേരളത്തിൽ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യം; 'മാറ്റി പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല'; കേന്ദ്രത്തിന്റെ 'അപ്പോസ്തലന്മാർ' വിതണ്ഡവാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും പിണറായി; കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ തിരഞ്ഞെടുപ്പ് കാലത്ത് കേരളം സ്വന്തം വാക്സിൻ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് വി മുരളീധരൻ
- ഭീഷണി; പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ: ജയരാജൻ പോകുന്ന സ്ഥലത്തും വീട്ടിലും കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പു വരുത്തും
- വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസ്: അദ്ധ്യാപകന്റെ ജാമ്യാപേക്ഷ പോക്സോ സ്പെഷ്യൽ കോടതി തള്ളി
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- പരീക്ഷാ ഹാളിൽ തൊട്ടടുത്ത് ഉണ്ടായിരുന്ന കുട്ടികളാരോ എറിഞ്ഞ പേപ്പറാണ് ടീച്ചർ പിടിച്ചെടുത്തത്; താൻ കോപ്പിയടിച്ചിട്ടില്ലെന്നും ടീച്ചർ പരസ്യമായി അപമാനിച്ചെന്നും അദീത്യ പറഞ്ഞതായി സഹോദരി ആതിര മറുനാടനോട്; മലപ്പുറം മേലാറ്റൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത
- അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി'; അമ്പിളി- ആദിത്യൻ ദാമ്പത്യ വിഷയത്തിൽ വിഷയത്തിൽ പ്രതികരണവുമായി നടി ജീജ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍