Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കായിക ക്ഷമതയിലും വിക്കറ്റ് കീപ്പിങ്ങിലും പകരക്കാരനാകാൻ ആരുമില്ല! 37ന്റെ `ചെറുപ്പത്തിൽ` എത്രകാലം പിടിച്ച് നിൽക്കാനാകുമെന്ന് ചോദിച്ച് ക്രിക്കറ്റ് ലോകം; ഈ ഫോമിൽ കളിക്കുന്ന ഒരാളെ ധോണി എന്ന ക്യാപ്റ്റൻ വെച്ച് പൊറുപ്പിക്കുമായിരുന്നോ? ധോണിയെ വിശ്വസിച്ച് ലോകകപ്പിന് പോകാൻ കഴിയില്ലെന്ന് മുൻ താരങ്ങൾ; തിരുവനന്തപുരത്തേത് ധോണിയുടെ അവസാന മത്സരമോ? മുൻ നായകൻ വിരമിക്കുന്നുവെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു

കായിക ക്ഷമതയിലും വിക്കറ്റ് കീപ്പിങ്ങിലും പകരക്കാരനാകാൻ ആരുമില്ല! 37ന്റെ `ചെറുപ്പത്തിൽ` എത്രകാലം പിടിച്ച് നിൽക്കാനാകുമെന്ന് ചോദിച്ച് ക്രിക്കറ്റ് ലോകം; ഈ ഫോമിൽ കളിക്കുന്ന ഒരാളെ ധോണി എന്ന ക്യാപ്റ്റൻ വെച്ച് പൊറുപ്പിക്കുമായിരുന്നോ?  ധോണിയെ വിശ്വസിച്ച് ലോകകപ്പിന് പോകാൻ കഴിയില്ലെന്ന് മുൻ താരങ്ങൾ; തിരുവനന്തപുരത്തേത് ധോണിയുടെ അവസാന മത്സരമോ? മുൻ നായകൻ വിരമിക്കുന്നുവെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു

സ്പോർട്സ് ഡെസ്‌ക്‌

തിരുവനന്തപുരം: 2011 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ച് വാങ്കഡേ സ്റ്റേഡിത്തിന്റെ ലോങ് ഓൺ ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയ ആ സിക്‌സ് മാത്രം മതി മഹേന്ദ്രസിങ് ധോണി എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനെ ഓർമ്മിക്കാൻ. അതിന് മുൻപും അതിന് ശേഷവും അത്തരത്തിൽ നിരവധി ഇന്നിങ്‌സുകൾ കളിച്ച് ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങൾ അസാധ്യമെന്ന് തോന്നിച്ച സ്ഥലത്ത് പോലും ധോണി എന്ന അതികായന്റെ ചുമലിലേറി ടീം വിജയിച്ചിട്ടുണ്ട്. ധോണിയിലെ ആ ഫിനിഷർ അന്യമായിട്ട് കാലം കുറേ അധികമായി. രാജ്യത്ത് ഇന്ന് ധോണിയോളം പോന്ന ഒരു വിക്കറ്റ് കീപ്പർ ഇല്ല, യുവാക്കളെ പോലും വെല്ലുന്ന കായികകഷമതയാണ് അയാൾക്ക്.

എന്നാൽ കായിക ക്ഷമതയും വിക്കറ്റ് കീപ്പിങും കൊണ്ട് മാത്രം അയാൾക്ക് ഇനിയ എത്രകാലം കൂടി ടീമിൽ പിടിച്ച് നിൽക്കാൻ കഴിയും? കുറച്ച് കാലത്തെ കണക്ക് പരിശോധിക്കാം. വേണ്ട ഈ പരമ്പരയിലെ കാണക്കുകൾ മാത്രം പരിശോധിക്കാം. ദുർബലരായ വിൻഡീസിന്റെ ബൗളിങ് നിരയെപ്പോലും വിറപ്പിക്കാൻ പോയിട്ട് ഒന്ന് പിടിച്ച് നിൽക്കാൻ പോലും ധോണിക്ക് കഴിയുന്നില്ല. കഴിഞ്ഞ മാസം അവസാനിച്ച ഏഷ്യാകപ്പ് ഫൈനലിൽ ധോണിക്ക് മത്സരം ഫിനിഷ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും ബാറ്റിങ്ങിൽ സമ്മർദ്ദം ആ മനുഷ്യനെ കീഴ്‌പ്പെടുത്തുന്നത് പോലെ തോന്നി. ലോകകപ്പിന് ഇംഗ്ലണ്ടിലേക്ക് വിമാനം കയറുമ്പോൾ ടീമിലെ വീക്ക് ലിങ്കായി മാറാൻ ധോണി ആഗ്രഹിക്കില്ല.

കോലിയും, രോഹിതും, ധവാനും കഴിഞ്ഞാൽ ബാറ്റിങ് ഓർഡറിൽ ആരെയും വിശ്വസിക്കാൻ കഴിയില്ല. കൃത്യമായി പറഞ്ഞാൽ രോഹിത്തിനേയും ധവാനെയും പോലും 100% വിശ്വസിക്കാൻ കഴിയില്ല. ബാറ്റിങ് ഓർഡറിൽ ധോണി ഉണ്ടായിട്ടും ടീമിന് ഡെപ്ത്ത് കിട്ടുന്നില്ല. ഒരുപക്ഷേ അടുത്ത രണ്ട് മത്സരങ്ങൾ സെഞ്ചഴറി അടിച്ച് അയാൾ മടങ്ങി വന്നേക്കാം. സാധ്യതകൾ വിരളമാണെങ്കിലും തള്ളിക്കളയാൻ പറ്റില്ല. ലോകകപ്പ് വരെ വിരമിക്കില്ലെന്ന് കോച്ച് രവിശാസ്ത്രി ഉൾപ്പടെ പറയുന്നുണ്ടെങ്കിലും ടീമിന് ഒരു ബാധ്യതയായി മാറാൻ എംഎസ് ധോണി ആഗ്രഹിക്കില്ല. ഇന്നലെയും ബാറ്റിങിൽ ധോണി തിളങ്ങാതെ വന്നതോടെ സോഷ്യൽ മീഡിയയിലും മറ്റും ധോണിക്കെതിരെ വിമർശനം ഉയരുന്നുണ്ട്.

ടി ട്വന്റി ടീമിൽ നിന്ന് പുറത്താക്കി ധോണിക്ക് സെലക്ടർമാർ താക്കീത് നൽകി കഴിഞ്ഞു. അതുകൊണ്ട് തന്നെ പരമ്പരയിലെ അവസാന രണ്ട ഏകദിനങ്ങളും ധോണിക്ക് നിർണായകമാണ്. ലോകക്പ്പിന് ഇനി അവശേഷിക്കുന്നത് 7 മാസം മാത്രമാണ്. ധോണിക്ക് പകരമാകാൻ ആരെയും കണ്ടെതതിയിട്ടില്ല.എന്നാൽ ഈ ഫോമിൽ കളിക്കുന്ന ധഓണി സ്വയം സമ്മർദ്ദം ഉണ്ടാക്കുകയുമാണ്. അവസരം കാത്ത് പുറത്ത് യുവതാരങ്ങളുെട വലിയ നിര തന്നെ ുണ്ട്. അഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന മായങ്ക് അഗർവാൾ. ടെസ്റ്റിൽ മികച്ച പ്രകടനം നടത്തുന്ന പ്രഥ്വി ഷാ, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ അങ്ങനെ നീളുന്നു പട്ടിക.

താരം വിരമിക്കുന്നുവെന്ന അഭ്യൂഹം ശക്തമാണ്. ഈ പരമ്പരയോടെ വിരമിക്കുകയാണെങ്കിൽ കേരളപ്പിറവി ദിനത്തിൽ ധോണിയുടെ വിരമിക്കലിന് കേരളം സാക്ഷിയാകും. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് അവസാന മത്സരം. ഒരുപക്ഷേ ഇനിയും തുടരേണ്ടതില്ലെന്നും വഴിമാറിക്കൊടുക്കാം എന്നും തീരുമാനിച്ചാൽ ധോണിയുടെ വിടവാങ്ങൽ മത്സരം നേരിൽകാണാനുള്ള അവസരം മലയാളികൾക്ക് ലഭിക്കും. മുൻപ് ഓസ്‌ട്രേലിയൻ പര്യടനത്തിലിനടയിൽ അപ്രതീക്ഷിതമായിട്ടാണ് ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചത്. ഏവരേയും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു അത്.

ഏകദിന ടീമിൽ നിന്ന് കൂടി പുറത്താക്കപ്പെട്ടാൽ മാന്യമായി വിരമിക്കാനുള്ള അവസരം പോലും ധോണിക്ക് നഷ്ടമാകും.മുൻപ് സീനിയർ താരങ്ങളായ സേവാഗ്, സൗരവ്, ദ്രാവിഡ്, ലക്ഷമൺ എന്നിവരെ പ്രായത്തിന്റേയും ഫീൽഡിൽ വേഗതയി്‌ലെന്നു പറഞ്ഞാണ് ധോണി മുന്നിട്ടിറങ്ങി പുറത്താതക്കിയത്. ഗൗതം ഗംഭീറിനും സ്ഥിതി സമാനമായിരുന്നു. ഒരുപക്ഷേ അടുത്ത രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി ധോണി തിരികെ വന്നേക്കാം എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനുള്ള സാധ്യത കുറവാണ്. അന്ന് ക്യാപ്റ്റനായിരുന്ന ധോണിയുടെ ഭാഗത്ത് നിന്ന് ഇപ്പോൾ ധോണി എന്ന താരത്തെ വിലയിരുത്തിയാൽ ഇനി ഒരു അവസരം നൽകുമോ എന്നാണ് സോഷ്യൽ മീഡിയയിലെ സജീവ ചർച്ച.

അതേസമയം ഈ നിർണായകഘട്ടത്തിൽ മുൻപ് രാജ്യത്തിന് വേണ്ടി വലിയ സംഭാവനകൾ നൽകിയ താരത്തെ ഇത്തരത്തിൽ അവഗണിക്കുന്നത് ശരിയല്ലെന്ന അഭിപ്രായക്കാരും കുറവല്ല. ഫോമില്ലാതെ വിഷമിക്കുന്ന ഒരാളോട് നിങ്ങൾ ലോകകപ്പ് വരെ ടീമിലെ സാന്നിധ്യമായിരിക്കും എന്ന് പറഞ്ഞ ശേഷം ടി20 ടീമിൽ നിന്ന് പുറത്താക്കുന്നതിലൂടെ അയാൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അജയ് ജെഡേജയെ പോലുള്ള മുൻ താരങ്ങളും ചോദിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP