Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിക്കറ്റ് ബോർഡുമായി അടിയുണ്ടാക്കിയത് ഐപിഎൽ കൈയിലുണ്ടെന്ന ധൈര്യത്തിലെന്ന വാദത്തിന് സ്ഥിരീകരണം; വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഐപിഎലിൽ തുടരുമെന്ന് ചെയർമാൻ

ക്രിക്കറ്റ് ബോർഡുമായി അടിയുണ്ടാക്കിയത് ഐപിഎൽ കൈയിലുണ്ടെന്ന ധൈര്യത്തിലെന്ന വാദത്തിന് സ്ഥിരീകരണം; വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഐപിഎലിൽ തുടരുമെന്ന് ചെയർമാൻ

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡുമായി തല്ലുണ്ടാക്കാൻ താരങ്ങൾക്ക് ധൈര്യം നൽകിയത് ഐപിഎലാണെന്ന വാദത്തിന് ഒടുവിൽ സ്ഥിരീകരണം. ഐപിഎലിൽ കളിക്കാൻ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് വിലക്കില്ലെന്ന ഐപിഎൽ ചെയർമാന്റെ വെളിപ്പെടുത്തലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വെസ്റ്റ് ഇൻഡീസ് ടീമുമായി ഇനിയുള്ള പരമ്പരയ്ക്ക് ഇന്ത്യ അനുമതി നിഷേധിച്ചെങ്കിലും ഐപിഎലിൽ കളിക്കാൻ താരങ്ങൾക്ക് വിലക്കില്ലെന്ന് ചെയർമാൻ രഞ്ജിബ് ബിസ്വാളാണ് അറിയിച്ചത്. വെസ്റ്റ് ഇൻഡീസ് ടീമിനെ വിലക്കിയെങ്കിലും താരങ്ങളെ ഐപിഎലിൽ കളിക്കാൻ അനുവദിക്കും. താരങ്ങൾക്ക് അനുമതി നിഷേധിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും ബിസ്വാൾ പറഞ്ഞു.

ക്രിസ് ഗെയ്ൽ (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ), ഡ്വയ്ൻ ബ്രാവോ, ഡ്വയ്ൻ സ്മിത്ത് (ചെന്നൈ സൂപ്പർ കിങ്‌സ്), കീറൺ പൊള്ളാർഡ് (മുംബൈ ഇന്ത്യൻസ്), സുനിൽ നരൈൻ (കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്) തുടങ്ങിയ താരങ്ങളെല്ലാം ഐപിഎലിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ടീമുകൾക്ക് ഇവർ നൽകുന്ന സംഭാവനകൾ ഒഴിവാക്കാനാകില്ലെന്ന് മാത്രമല്ല, ഐപിഎലിന്റെ ജനപ്രീതിയിൽ ഈ താരങ്ങൾ വഹിക്കുന്ന പങ്കും വിസ്മരിക്കാനാകില്ല. ഈ കാര്യങ്ങൾ കണക്കിലെടുത്താണ് വെസ്റ്റ് ഇൻഡീസ് താരങ്ങളെ വിലക്കാൻ ഐപിഎൽ ഭരണസമിതി ധൈര്യം കാട്ടാത്തത്.

ഐപിഎലിലെ മോഹിപ്പിക്കുന്ന പ്രതിഫലം തുടർന്നും ലഭിക്കും എന്ന സൂചനയുണ്ടായിരുന്നതിനാലാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡുമായി താരങ്ങൾ തെറ്റിപ്പിരിഞ്ഞതെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബോർഡുമായുള്ള തർക്കത്തെതുടർന്ന് ധർമശാലയിലെ ഏകദിനത്തിനുശേഷം വെസ്റ്റ് ഇൻഡീസ് താരങ്ങൾ പരമ്പര മതിയാക്കി മടങ്ങിയിരുന്നു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡും താരങ്ങളുടെ സംഘടനയും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് പരമ്പര ഉപേക്ഷിക്കാൻ താരങ്ങൾ തീരുമാനിച്ചത്.

വെസ്റ്റ് ഇൻഡീസുമായി ഇനി പരമ്പര കളിക്കാനില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഐപിഎൽ ചെയർമാനും രംഗത്തെത്തിയത്. പരമ്പര റദ്ദാക്കിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബിസിസിഐ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP