Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിർണായക മത്സരത്തിലെ ജയത്തോടെ വെസ്റ്റ് ഇൻഡീസ് ക്വാർട്ടറിൽ; നാലു വിക്കറ്റെടുത്ത ഹോൾഡർ മാൻ ഓഫ് ദ മാച്ച്; മുഴുവൻ കളിയും തോറ്റ് യുഎഇ മടങ്ങി

നിർണായക മത്സരത്തിലെ ജയത്തോടെ വെസ്റ്റ് ഇൻഡീസ് ക്വാർട്ടറിൽ; നാലു വിക്കറ്റെടുത്ത ഹോൾഡർ മാൻ ഓഫ് ദ മാച്ച്; മുഴുവൻ കളിയും തോറ്റ് യുഎഇ മടങ്ങി

നേപ്പിയർ: നിർണ്ണായക മത്സരത്തിൽ ആധികാരിക ജയം നേടി വെസ്റ്റ് ഇൻഡീസ് ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. യുഎഇ ഉയർത്തിയ വിജയലക്ഷ്യം 32 ഓവറിന് മുൻപ് മറികടന്നാൽ മാത്രമേ വിൻഡീസിന് ലോകകപ്പ് ക്വാർട്ടറിൽ എത്താൻ കഴിയുമായിരുന്നുള്ളു. 176 എന്ന വിജയലക്ഷ്യം 30.3 ഓവറിൽ മറികടന്നാണ് വിൻഡീസ് ക്വാർട്ടറിൽ പ്രവേശിച്ചത്.

ഗെയിൽ ഇല്ലാതെ ഇറങ്ങിയ വിൻഡീസ് ചാൾസിന്റെ 40 പന്തിൽ 55 റൺസാണ് നേടിയത്. കാർട്ടർ 58 പന്തിൽ 50 റൺസും നേടി. ഇതോടെ ടൂർണമെന്റിലെ മുഴുവൻ കളിയും തോറ്റ് യുഎഇ നാട്ടിലേക്ക് മടങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത യുഎഇ 47.4 ഓവറിൽ 175 റൺസിന് പുറത്തായി. വാലറ്റക്കാരായ നാസിർ അസീസിന്റെയും(60) അംജദ് ജാവേദിന്റെയും (56) അർധ സെഞ്ചുറി മികവിലാണ് യുഎഇ 175 എടുത്തത്. നാലു വിക്കറ്റെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് യുഎഇയെ തകർത്തത്.

ഒരു ഘട്ടത്തിൽ ആറിന് 46 എന്ന നിലയിലായിരുന്നു യുഎഇ. ഏഴാം വിക്കറ്റിൽ അസീസും ജാവേദും 107 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീം ടോട്ടൽ 153 ൽ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് തകർന്നത്. നാസിറും അംജദും പുറത്തായ ശേഷം പിന്നാലെ വന്നവരും വേഗം പുറത്തായി. നാസിറിനെയും അംജദിനെയും കൂടാതെ മൊഹമ്മദ് നവീദും (14) എക്‌സ്ട്രാസും (14) മാത്രമാണ് യുഎഇ സ്‌കോർ കാർഡിൽ രണ്ടക്കം കണ്ടത്.

യുഎഇയുടെ മലയാളി താരം കൃഷ്ണ ചന്ദ്രൻ ഇത്തവണയും പരാജയമായി. ആറു ബോളുകൾ നേരിട്ട കൃഷ്ണ ചന്ദ്രന് ഒരു റൺപോലും നേടാനായില്ല. ജെറോം ടെയ്‌ലർ മൂന്നു വിക്കറ്റ് വീഴ്‌ത്തി ക്യാപ്റ്റന് പിന്തുണ നൽകി. ആന്ദ്രെ റസൽ രണ്ടു വിക്കറ്റും മാർലോൺ സാമുവൽസ് ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP