Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവനിരയെ 'കൈപിടിച്ച് ഉയർത്താൻ' ഇനി വി വി എസ് ലക്ഷ്മൺ; ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ പുതിയ തലവനായി 13ന് ചുമതലയേൽക്കും; ആദ്യ ദൗത്യം അണ്ടർ 19 ലോകകപ്പിനുള്ള ടീമിനെ ഒരുക്കൽ; ഫാസ്റ്റ് ബൗളിങ് കോച്ചായി ട്രോയ് കൂളി

യുവനിരയെ 'കൈപിടിച്ച് ഉയർത്താൻ' ഇനി വി വി എസ് ലക്ഷ്മൺ; ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ പുതിയ തലവനായി 13ന് ചുമതലയേൽക്കും; ആദ്യ ദൗത്യം അണ്ടർ 19 ലോകകപ്പിനുള്ള ടീമിനെ ഒരുക്കൽ; ഫാസ്റ്റ് ബൗളിങ് കോച്ചായി ട്രോയ് കൂളി

സ്പോർട്സ് ഡെസ്ക്

ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ പുതിയ തലവനായി വിവി എസ് ലക്ഷ്മൺ ഈ മാസം 13ന് ചുമതലയേൽക്കും. രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായി പോയ ഒഴിവിലാണ് മുൻ ഇന്ത്യൻ താരം എത്തുന്നത്. ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റോടെ ലക്ഷ്മണിന്റെ ടെലിവിഷൻ കരാറുകൾ അവസാനിക്കും. വിവി എസ് ലക്ഷ്മൺ ഭാവിയിൽ ഇന്ത്യൻ പരിശീലകൻ ആകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.

അടുത്ത വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി കരീബിയൻ മണ്ണിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിനായി ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ് വിവി എസ് ലക്ഷ്മണിന്റെ ആദ്യ ചുമതല. ലോകകപ്പിൽ നിശ്ചിത കാലയളവിൽ വിവി എസ് ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പമുണ്ടാകും എന്നാണ് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട്. ഫാസ്റ്റ് ബൗളിങ് കോച്ചായി ട്രോയ് കൂളിയുടെ നിയമനത്തിന് ബിസിസിഐ വാർഷിക പൊതുയോഗം അനുമതി നൽകി.

ഇന്ത്യ എ, അണ്ടർ 19 ടീമുകളെ വിജയകരമായി പരിശീലിപ്പിച്ച ശേഷം 2019ലാണ് ദ്രാവിഡിനെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമി(എൻസിഎ) തലവനാക്കിയത്. രണ്ട് വർഷത്തേക്കായിരുന്നു നിയമനം. പിന്നീട് കരാർ രണ്ട് വർഷം കൂടി ബിസിസിഐ പുതുക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിന് നറുക്കുവീഴുന്നത്. ആദ്യം നിരസിച്ചെങ്കിലും ബിസിസിഐ തലവൻ സൗരവ് ഗാംഗുലിയുടെ നിർബന്ധത്തിന് വഴങ്ങി ചുമതല വന്മതിൽ ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യൻ സീനിയർ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് രവി ശാസ്ത്രിക്ക് പകരക്കാരനായാണ് ഇതിഹാസ താരം രാഹുൽ ദ്രാവിഡ് സ്ഥാനമേറ്റത്. ദ്രാവിഡ് ന്യൂസിലൻഡിനെതിരെ ടി20 പരമ്പര 3-0ന് തൂത്തുവാരി ഇന്ത്യൻ ക്രിക്കറ്റിലെ പുതു യുഗത്തിന് തുടക്കമിട്ടുകഴിഞ്ഞു. ടെസ്റ്റ് പരമ്പരയും നേടാമെന്ന പ്രതീക്ഷയിലാണ് ദ്രാവിഡിന് കീഴിൽ ഇന്ത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP