Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ദൈവത്തിന്റെ സ്വന്തം നാടിന്റെ ഭംഗിയും ഊർജ്ജവും ഏവരും അനുഭവിക്കേണ്ട ഒന്ന്' ; പ്രളയക്കെടുതി നീങ്ങിയ കേരളം സഞ്ചാരികൾക്ക് സുരക്ഷിതമായ ഇടമാണെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കുറിപ്പ് ; താൻ ഇവിടെ സന്തുഷ്ടവാനാണെന്നും ഇന്ത്യൻ നായകൻ; താരങ്ങൾക്ക് കേരളത്തനിമയുടെ രുചിക്കൂട്ടൊരുക്കുന്നത് ഷെഫ് സുരേഷ് പിള്ള

'ദൈവത്തിന്റെ സ്വന്തം നാടിന്റെ ഭംഗിയും ഊർജ്ജവും ഏവരും അനുഭവിക്കേണ്ട ഒന്ന്' ; പ്രളയക്കെടുതി നീങ്ങിയ കേരളം സഞ്ചാരികൾക്ക് സുരക്ഷിതമായ ഇടമാണെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കുറിപ്പ് ; താൻ ഇവിടെ സന്തുഷ്ടവാനാണെന്നും ഇന്ത്യൻ നായകൻ; താരങ്ങൾക്ക് കേരളത്തനിമയുടെ രുചിക്കൂട്ടൊരുക്കുന്നത് ഷെഫ് സുരേഷ് പിള്ള

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'കേരളത്തിലായിരിക്കുക എന്നത് വ്യത്യസ്ഥമായ ഒരു അനുഭൂതിയാണ്. ഇവിടം സന്ദർശിക്കുന്നതും ഊർജ്ജം അനുഭവിക്കുന്നതും താൻ ഏറെ ആനന്ദിക്കുന്നു. ഏവരും ഇവിടെ വരണമെന്നും ദൈവത്തിന്റെ സ്വന്തം നാടിന്റെ ഊർജ്ജം അനുഭവിക്കണമെന്നും ഞാൻ നിർദ്ദേശിക്കുകയാണ്'. ക്രിക്കറ്റ് മത്സരത്തിനായി കേരളത്തിലെത്തിയതിന് പിന്നാലെ കേരളത്തിലെത്തിയ സന്തോഷം പങ്കുവയ്ച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി.

കേരളം തിരികെ തന്റെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമായിരിക്കുന്നുവെന്നും സഞ്ചാരികൾക്ക് സുരക്ഷിതമായ സ്ഥലമാണെന്നും വിരാട് കുറിപ്പിൽ വ്യക്തമാക്കുന്നു. രവീസ് ഹോട്ടൽസ് ആൻഡ് റിസോർട്ട് പുറത്ത് വിട്ട കത്തിലാണ് ഇക്കാര്യം കോഹ്ലി പങ്കുവയ്ച്ചത്.

കേരളത്തിന്റെ ഭംഗിയിൽ ആകൃഷ്ടരായി കരീബിയൻ താരങ്ങൾ

ഇന്ത്യാ-വെസ്റ്റിൻഡീസ് ക്രിക്കറ്റ് മത്സരത്തിനായി താരങ്ങൾ കോവളത്തെ ലീലാ ഹോട്ടലിൽ എത്തിയപ്പോൾ മനം നിറയ്ക്കുന്ന അനുഭവങ്ങളാണ് ലഭിച്ചത്. കേരളാ സ്‌റ്റൈലിൽ ഇളനീർ നൽകിയും നെറ്റിയിൽ കുറിയിട്ട് കൊടുത്തുമാണ് ഇവരെ സ്വീകരിച്ചത്. മാത്രമല്ല ലീലാ ഹോട്ടലിൽ സജ്ജീകരിച്ചിരിക്കുന്ന പ്രൈവറ്റ് ബീച്ചും താരങ്ങൾക്ക് ഏറെ ആനന്ദം പകർന്ന ഒന്നാണ്.

കരീബിയൻ കാഴ്‌ച്ചകൾക്ക് തുല്യമായ തരത്തിലുള്ള ദ്വീപ് കണ്ട സന്തോഷത്തിലാണ് വെസ്റ്റിൻഡീസ് താരങ്ങളും. മത്സരം അവസാനിച്ച ശേഷം ആലപ്പുഴ ഉൾപ്പടെയുള്ള സ്ഥലങ്ങളുടെ ദൃശ്യഭംഗി കാണാനായി താരങ്ങൾ യാത്ര നടത്താനാണ് സാധ്യത.

താരങ്ങൾക്ക് കേരളത്തനിമയുടെ രുചിക്കൂട്ടുമായി സുരേഷ് പിള്ള

ഇന്ത്യാ-വെസ്റ്റിൻഡീസ് മത്സരത്തിനായി കേരളത്തിലെത്തിയ താരങ്ങൾക്ക് ഭക്ഷണമൊരുക്കുന്നത് ഷെഫ് സുരേഷ് പിള്ളയാണ്. മുൻപും അന്താരാഷ്ട്ര താരങ്ങൾക്ക് ഭക്ഷണമൊരുക്കിയ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. മൂന്ന് വർഷം മുൻപ് കോഹ്ലി കേരളത്തിലെത്തിയപ്പോൾ തനിക്ക് ഏറെ പ്രിയപ്പെട്ടത് കടൽ വിഭവങ്ങളാണെന്നും ഇനി വരുമ്പോഴും തനിക്ക് കടൽ വിഭവങ്ങൾ രുചിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതിനാൽ തന്നെ സുരേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള ഷെഫുമാർ കേരള ശൈലിയിലുള്ള കടൽ വിഭവങ്ങളും മറ്റുമാണ് പ്രധാനമായും ഭക്ഷണത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ രുചി അനുഭവിച്ചാൽ ഇവിടേയ്ക്ക് വീണ്ടും വരാൻ ഉള്ളിൽ തോന്നുമെന്ന് വിൻഡീസ് താരങ്ങളും മുൻപ് അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP