Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നോട് കനത്ത പരാജയം ഏറ്റുവാങ്ങിയ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രുവിന് വീണ്ടും തിരിച്ചടി; ആർസിബി ക്യാപ്റ്റൻ വീരാട് കോലിക്ക് പിഴ ചുമത്തിയത് 12 ലക്ഷം രൂപ; നടപടി മ​ൽ​സ​ര​ത്തി​ലെ മോ​ശം ഓ​വ​ർ നി​ര​ക്കി​ന്റെ പേ​രി​ൽ

കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നോട് കനത്ത പരാജയം ഏറ്റുവാങ്ങിയ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രുവിന് വീണ്ടും തിരിച്ചടി; ആർസിബി ക്യാപ്റ്റൻ വീരാട് കോലിക്ക് പിഴ ചുമത്തിയത് 12 ലക്ഷം രൂപ; നടപടി മ​ൽ​സ​ര​ത്തി​ലെ മോ​ശം ഓ​വ​ർ നി​ര​ക്കി​ന്റെ പേ​രി​ൽ

മറുനാടൻ ഡെസ്‌ക്‌

ദു​ബാ​യ്: ഐപിഎല്ലിൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രുവിന് അടുത്ത തിരിച്ചടി. മത്സരത്തിൽ ഫീൽഡിലും, ബാറ്റിംഗിലും പരാജയപ്പട്ട ആർസിബി ക്യാപ്റ്റൻ വീരാട് കോലി 12 ല​ക്ഷം രൂ​പ പി​ഴ അടയ്ക്കണം. മ​ൽ​സ​ര​ത്തി​ലെ മോ​ശം ഓ​വ​ർ നി​ര​ക്കി​ന്റെ പേ​രി​ലാണ് കോലിക്ക് 12 ല​ക്ഷം രൂ​പ പി​ഴ. ക്യാ​പ്റ്റ​ൻ കെ.​എ​ൽ.​രാ​ഹു​ലി​ന്റെ ബാ​റ്റിം​ഗ് മി​ക​വി​ൽ മ​ത്സ​രം പ​ഞ്ചാ​ബ് 97 റ​ൺ​സി​ന് ജ​യി​ച്ചി​രു​ന്നു. മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങിയ കോലിക്ക് 1 റൺ മാത്രമാണ് നേടാൻ സാധിച്ചത്.

കിങ്‌സ് ഇലവൻ പഞ്ചാബിനോടേറ്റ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ക്യാപ്റ്റൻ വിരാട് കോലി വ്യക്തമാക്കിയിരുന്നു. ആർസിബിക്കെതിരെ 97 റൺസിനായിരുന്നു പഞ്ചാബിന്റെ ജയം. 206നെതിരെ 17 ഓവറിൽ 109 റൺസിന് ആർസിബി പുറത്താവുകയായിരുന്നു. 30 റൺസ് നേടിയ വാഷിങ്ടൺ സുന്ദറും 28 നേടിയ എബി ഡിവില്ലിയേഴ്‌സുമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. സെഞ്ചുറി നേടിയ പഞ്ചാബിന്റെ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ രണ്ട് അനായാസ ക്യാച്ചുകൾ വിരാട് കോലി വിട്ടുകളഞ്ഞിരുന്നു. പിന്നാലെ ബാറ്റിങ്ങിനെത്തിപ്പോൾ താരത്തിന് ഒരു റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.

മത്സരശേഷമാണ് തോൽവിയുടെ കാരണം കോലി വ്യക്തമാക്കിയത്. അദ്ദേഹം പറയുന്നതിങ്ങനെ... ''ഞങ്ങൾ പന്തെറിയുമ്പോൾ ആദ്യ പത്ത് ഓവർവരെ നല്ല നിലയിലായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ട് പോയി. ഞാൻ തന്നെയാണ് തോൽക്കാനുണ്ടായ കാരണത്തിന്റെ പ്രധാന ഉത്തരവാദി. രണ്ട് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതിന് കനത്ത വില നൽകേണ്ടിവന്നു. അവരെ 180 റൺസിൽ ഒതുക്കിയിരുന്നെങ്കിൽ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ഇത്രത്തോളം സമ്മർദ്ദം അനുഭവപ്പെടില്ലായിരുന്നു. 30-40 റൺസ് അവർ കൂടുതൽ നേടി.

ഇത്തരം കാര്യങ്ങൾ കരിയറിൽ സംഭവിക്കും. ചില മത്സരങ്ങളിൽ ആഗ്രഹിക്കുന്ന ഫലം ലഭിക്കും ചിലതിൽ മോശമായിരിക്കും. ഇത്തരം തെറ്റുകളിൽ നിന്ന് പഠിക്കണം. നേരത്തെ പറഞ്ഞത് പോലെ ആ ക്യാച്ചുകൾ നിലത്തിട്ടത് നിർണായകമായി. ബാറ്റുകൊണ്ടും എനിക്ക് തിളങ്ങാൻ സാധിച്ചില്ല. ജോഷ് ഫിലിപ്പെ ബിഗ് ബാഷിൽ ഓപ്പണറായി ബാറ്റ് ചെയ്തിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്. ആ കഴിവ് ഇവിടെയും ഉപയോഗിക്കാമെന്് കരുതി. ഒരു വിലയ സ്‌കോർ പിന്തുടരുമ്പോൾ മധ്യനിര ശക്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു. എന്നാൽ അതിന് സാധിക്കാതെ വന്നു'' കോലി പറയുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ക്ലാസി ഇന്നിങ്‌സുകളിൽ ഒന്നായിരുന്നു കെ എൽ രാഹുൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പുറത്തെടുത്തത്. 69 പന്തിൽ 14 ഫോറിന്റെയും ഏഴ് സിക്‌സുകളുടേയും അകമ്പടിയോടെ 132 റൺസാണ് രാഹുൽ അടിച്ചെടുത്തത്. രാഹുൽ നേടിയ സ്‌കോറിന് അടുത്തെത്താൻ പോലും ആർസിബിക്ക് സാധിച്ചിരുന്നില്ല. ഐ​പി​എ​ൽ പ​തി​മൂ​ന്നാം എ​ഡി​ഷ​നി​ലെ ആ​ദ്യ സെ​ഞ്ചു​റി​യു​മാ​യി രാ​ഹു​ൽ ക​ളം നി​റ​ഞ്ഞ​പ്പോ​ൾ കിം​ഗ്സ് ഇ​ല​വ​ൺ 20 ഓ​വ​റി​ൽ മൂ​ന്നി​ന് 206 റ​ൺ​സി​ലെ​ത്തി. 17 ഓ​വ​റി​ൽ 109 റ​ൺ​സി​ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ കിം​ഗ്സ് ഇ​ല​വ​ൺ എ​റി​ഞ്ഞി​ടു​ക​യും ചെ​യ്തു. 27 പ​ന്തി​ൽ 30 റ​ൺ​സ് നേ​ടി​യ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ ആ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP