Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് വേഗത്തിലാക്കണം ; വിരാട് കോലിക്ക് അധികനാൾ വിശ്രമം നൽകില്ല; സിംബാബ്വെക്കെതിരെ കളിപ്പിക്കുമെന്ന് സൂചന

കോലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് വേഗത്തിലാക്കണം ;  വിരാട് കോലിക്ക് അധികനാൾ വിശ്രമം നൽകില്ല; സിംബാബ്വെക്കെതിരെ കളിപ്പിക്കുമെന്ന് സൂചന

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളിൽ നിന്ന് വിശ്രമം അനുവദിച്ച വിരാട് കോലിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് അധികം വൈകില്ലെന്ന് സൂചന. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് വിശ്രമം അനുവദിച്ച കോലിയെ സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സെലക്ടർമാർ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കരിയറിൽ ഒമ്പത് വർഷത്തെ ഇടവേളക്കുശേഷമാണ് കോലി സിംബാബ്വെക്കെതിരെ കളിക്കാനൊരുങ്ങുന്നത്.2015ൽ ഓസ്‌ട്രേലിയയിൽ നടന്ന ലോകകപ്പിലാണ് കോലി സിംബാബ്വെക്കെതിരെ അവസാനമായി കളിച്ചത്.

ഏഷ്യാ കപ്പിന് മുന്നോടിയായി ഓഗസ്റ്റ് 18മുതൽ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ സിംബാബ്വെക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങളാണ് കളിക്കുക. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കളിച്ച സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി രണ്ടാം നിര ടീമിനെയാകും ഇന്ത്യ സിംബാബ്വെയിലേക്കും അയക്കുകയെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കോലിയെ കൂടി ടീമിലുൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

ഇഷ്ട ഫോർമാറ്റായ ഏകദിനത്തിൽ ദുർബലരായ എതിരാളികൾക്കെതിരെ കളിപ്പിച്ച് കോലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് വേഗത്തിലാക്കാം കഴിയുമെന്ന് സെലക്ടർമാർ വിലയിരുത്തുന്നു. ഏഷ്യാ കപ്പിന് മുമ്പ് കോലി ഫോമിലായാൽ അത് ടി20 ലോകകപ്പ് ടീമിലും കോലിയുടെ സ്ഥാനം ഉറപ്പാക്കുമെന്നാണ് വിലയിരുത്തൽ. ഹാർദ്ദിക്ക് പാണ്ഡ്യടി20 ലോകകപ്പിനുശേഷം അഞ്ച് മാസത്തെ നീണ്ട ഇടവേളയെടുത്തശേഷം ഫോമിലേക്ക് തിരിച്ചെത്തിയതും അവർ ചൂണ്ടിക്കാട്ടുന്നു. മൂന്ന് മാസത്തിനുള്ളിൽ ടി20 ലോകകപ്പ് കളിക്കേണ്ടതിനാൽ കോലിക്ക് ഹാർദ്ദിക്കിനെപ്പോലെ നീണ്ട ഇടവേള ലഭിക്കില്ല.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെന്ന പോലെ ശിഖർ ധവാൻ തന്നെയാകും സിംബാബ്വെക്കെതിരെയും ഇന്ത്യയെ നയിക്കുക എന്നാണ് സൂചന. ഏഷ്യാ കപ്പിന് തൊട്ടു മുന്നോടിയായാണ് സിംബാബ്വെക്കെതാരിയ ഏകദിന പരമ്പരയും നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ശ്രീലങ്കയിൽ നടക്കേണ്ട ഏഷ്യാ കപ്പ് യുഎയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഏഷ്യാ കപ്പിന് മുന്നോടിയായി ഓഗസ്റ്റ് ഒന്നുമുതൽ കോലി പരിശീലനം പുനരാരംഭിക്കമെന്നാണ് റിപ്പോർട്ട്. നിലവിൽ കുടുംബത്തോടൊപ്പം ലണ്ടനിൽ അവധിക്കാലം ചെലവഴിക്കുകയാണ് കോലി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP