Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏകദിന റൺവേട്ടയിൽ ചരിത്ര നേട്ടത്തിൽ വിരാട് കോലി; വിദേശ പിച്ചിൽ സച്ചിനെ മറികടന്ന് മുൻ ഇന്ത്യൻ നായകൻ; വിദേശത്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരം; ഇനി മുന്നിൽ സംഗക്കാര മാത്രം

ഏകദിന റൺവേട്ടയിൽ ചരിത്ര നേട്ടത്തിൽ വിരാട് കോലി; വിദേശ പിച്ചിൽ സച്ചിനെ മറികടന്ന് മുൻ ഇന്ത്യൻ നായകൻ; വിദേശത്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരം; ഇനി മുന്നിൽ സംഗക്കാര മാത്രം

സ്പോർട്സ് ഡെസ്ക്

ജൊഹാനസ്ബർഗ്: ഏകദിന ക്രിക്കറ്റ് റൺവേട്ടയിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ട് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ 11 റൺസെടുത്തതോടെ കോലി ഏകദിനങ്ങളിൽ വിദേശത്ത് ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. 108 മത്സരങ്ങളിൽ നിന്ന് 5066 റൺസെടുത്താണ് ഏകദിന റൺവേട്ടയിൽ വിദേശത്തും ഇന്ത്യയുടെ കിംഗായത്.

വിദേശത്ത് കോലിയെക്കാൾ 39 മത്സരങ്ങൾ അധികം കളിച്ച സച്ചിൻ 147 മത്സരങ്ങളിൽ നിന്നാണ് 5065 റൺസെടുത്തത്. 145 മത്സരങ്ങളിൽ 4520 റൺസെടുത്ത എം എസ് ധോണിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 117 മത്സരങ്ങളിൽ 3998 റൺസെടുത്ത രാഹുൽ ദ്രാവിഡ് നാലാമതും 110 മത്സരങ്ങളിൽ 3468 റൺസെടുത്തിട്ടുള്ള സൗരവ് ഗാംഗുലി അഞ്ചാമതുമാണ്.

രാജ്യാന്തര ക്രിക്കറ്റിലെ കണക്കെടുത്താൽ വിദേശത്ത് ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാരയാണ്. 149 മത്സരങ്ങളിൽ 5518 റൺസ്. 132 മത്സരങ്ങളിൽ 5090 റൺസെടുത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗിനെയും കോലി ഇന്ന് പിന്നിലാക്കി.

കഴിഞ്ഞ രണ്ടുവർഷമായി രാജ്യാന്തര സെഞ്ചുറി ഇല്ലെങ്കിലും ഏകദിന ക്രിക്കറ്റിൽ സച്ചിന് പോലും സ്വന്തമാക്കാനാവാത്ത റെക്കോർഡുകൾ ഇപ്പോൾ കോലിയുടെ പേരിലുണ്ട്. കരിയറിൽ 43 ഏകദിന സെഞ്ചറികൾ നേടിയിട്ടുള്ള കോലി ഇതിൽ 20 ഉം നേടിയത് വിദേശത്താണ്. 24 വർഷം നീണ്ട കരിയറിൽ 49 ഏകദിന സെഞ്ചുറികളുള്ള സച്ചിന് പോലും 12 സെഞ്ചുറികൾ മാത്രമാണ് വിദേശത്തുള്ളത്. റിക്കി പോണ്ടിംഗിനും കുമാർ സംഗക്കാരക്കും വിദേശത്ത് 10 സെഞ്ചുറികൾ വീതമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP