Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

സച്ചിന്റെ മകൾ സാറയും യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും ഡേറ്റിങ്ങിലോ; ഇരുവരുടേയും ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് കണ്ട് സം തിങ് ഫിഷി എന്ന് ആരാധകർ; രണ്ടു പേരും ഇട്ടത് 'ഐ സ്‌പൈ' എന്ന ഓരേ ക്യാപ്ഷൻ; സ്റ്റാറ്റസിന് പിന്നാലെ ട്രോളും; രക്ഷാബന്ധന് മകളോട് രാഖി കെട്ടികൊടുക്കാൻ സച്ചിനെ ഉപദേശിച്ചും ട്രോളുകൾ

സച്ചിന്റെ മകൾ സാറയും യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും ഡേറ്റിങ്ങിലോ; ഇരുവരുടേയും ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് കണ്ട് സം തിങ് ഫിഷി എന്ന് ആരാധകർ; രണ്ടു പേരും ഇട്ടത് 'ഐ സ്‌പൈ' എന്ന ഓരേ ക്യാപ്ഷൻ; സ്റ്റാറ്റസിന് പിന്നാലെ ട്രോളും; രക്ഷാബന്ധന് മകളോട് രാഖി കെട്ടികൊടുക്കാൻ സച്ചിനെ ഉപദേശിച്ചും ട്രോളുകൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ക്രിക്കറ്റ് ജീവിതവും സ്വാകര്യ ജീവിതവും എപ്പോഴും ആരാധകർ ഉറ്റ് നോക്കാറുണ്ട്. അത്തരത്തിൽ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കുന്നതിനിടയിൽ സോഷ്യൽ മീഡിയയുടെ കണ്ണിൽ ഉടക്കിയിരിക്കുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്ക്കറുടെ മകളുടെ സ്റ്റാറ്റസാണ്. ഇത് വെറും ഒരു സ്റ്റാറ്റസായി തള്ളിക്കളയാൻ സോഷ്യൽ മീഡിയ തയ്യാറായില്ല.

ഇതേ സ്റ്റാറ്റസ് തന്നെ യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും ഇട്ടതോടെയാ് സം തിങ് ഫിഷി എന്ന് വർത്തമാനം എത്തിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ക്യാപ്ഷനിൽ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറയും ഇരുവരുടെയും ചിത്രങ്ങൾക്ക് ഒരേ വാക്കുകൾ ഉപയോഗിച്ചതാണ് ആരാധകരുടെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ശുഭ്മാൻ ഗില്ലും സാറയും ഡേറ്റിങ്ങിലാണെന്നു വരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്.

ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾക്ക് ഇരുവരും പരസ്പരം പ്രതികരിക്കുന്ന സംഭവവും മുൻപ് ആരാധകരുടെ 'കണ്ണിൽ' പെട്ടിട്ടുണ്ട്. ഇപ്പോൾ ഫോട്ടോകൾക്ക് ഒരേ ക്യാപ്ഷൻ കൂടി വന്നതോടെ ആരാധകർ പറയുന്നു'സംതിങ് ഫിഷി'. കഴിഞ്ഞ ദിവസമാണ് ശുഭ്മാനും സാറയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ അവരുടെ ഫോട്ടോ ഷെയർ ചെയ്തത്. രണ്ടു പേരും ഇട്ടത് ഒരേ ക്യാപ്ഷൻ 'ഐ സ്‌പൈ'. സംഭവം ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയിൽപെട്ടതോടെ ശുഭ്മാൻ ഗില്ലിനെതിരെ വ്യാപകമായി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പല ട്രോളുകളിലും സാക്ഷാൽ സച്ചിൻ തെൻഡുൽക്കറും ഉൾപ്പെടുന്നു. അടുത്ത രക്ഷാ ബന്ധന് സാറ ശുഭ്മാന് രാഖി കെട്ടിക്കൊടുക്കുന്നതാണു നല്ലതെന്നു വരെ ചിലർ ഉപദേശം നൽകുന്നു. എന്തുതന്നെയായാലും വിഷയത്തിൽ പ്രതികരിക്കാൻ ശുഭ്മാൻ ഗില്ലോ സാറയോ തയാറായിട്ടില്ല. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ശുഭ്മാൻ ഗിൽ. ഐപിഎല്ലിൽ ഇതുവരെ 27 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 499 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ന്യൂസീലൻഡിനെതിരെയായിരുന്നു ശുഭ്മാൻ ഗില്ലിന്റെ രാജ്യാന്തര അരങ്ങേറ്റം.

20 വയസ്സുകാരനായ താരത്തിന് ഇതുവരെ രണ്ട് ഏകദിന മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവി പ്രതീക്ഷകളിലൊരാളായാണ് ഗില്ലിനെ ക്രിക്കറ്റ് വിദഗ്ദ്ധർ കാണുന്നത്. രണ്ട് വർഷം മുൻപ് അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ നടത്തിയ മിന്നും പ്രകടനത്തോടെയാണ് ശുഭ്മാൻ ഗിൽ വാർത്തകളിൽ ഇടം നേടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകളായതിനാൽ സാറയെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവർ ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP